കോളിയടുക്കം : ടെറ്റ് വിഷയത്തിൽ അധ്യാപകരുടെ ജോലിസംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്ന് കെ.എസ്.ടി.എ. കാസർകോട് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്ക് തസ്തിക മാറ്റിവെച്ച വിദ്യാലയങ്ങളിലെ മറ്റ് നിയമനങ്ങൾ അംഗീകരിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. To advertise here, സംസ്ഥാന സെക്രട്ടറി കെ. രാഘവൻ ഉദ്ഘാടനംചെയ്തു. ഡോ. വിനോദ് കുമാർ പെരുമ്പള അധ്യക്ഷതവഹിച്ചു. എം. സുനിൽകുമാർ, കെ. ഹരിദാസ്, ടി. പ്രകാശൻ, എൻ.കെ. ലസിത, യു. ശ്യാമ ഭട്ട്, കെ.ജി. പ്രതീശ്, ടി. നാരായണൻ, എ. വിദ്യ, പി. ശ്രീകല തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. വിനോദ് കുമാർ പെരുമ്പള (പ്രസി.), എം. മണികണ്ഠൻ, പി.കെ. രേഖ, എ. രതീഷ് കുമാർ (വൈ. പ്രസി.), എ. മധുസൂദനൻ (സെക്ര.), പി.പി. ചന്ദ്രശേഖരൻ, കെ.കെ. ശ്രീധരൻ, വി. കൃപാ ജോതി (ജോ. സെക്ര.), ടി. മധുപ്രശാന്ത് (ഖജാ.).

ടെറ്റ് വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണം -കെ.എസ്.ടി.എ.
M
MathrubhumiSource Link
about 1 month ago