പുതുച്ചേരി : ‘ടെലിപ്പതി’ വിഷയമാക്കിയുള്ള ജോഷെ ജോർജിന്റെ ചിത്രപ്രദർശനം പുതുച്ചേരിയിലെ ഓറോധൻ ഗാലറിയിൽ തുടങ്ങി. To advertise here, ‘ടെലിപ്പതി എന്നത് അകക്കണ്ണുകളുടെ ദൃശ്യങ്ങളാണെന്നും, അബോധമനസ്സിലേക്കുള്ള യാത്രയിലെ ധ്യാനമാണ് ചിത്രമായി കാൻവാസിലേക്ക് വരുന്നതെന്നും’ ജോഷെ ജോർജ് പറയുന്നു. നല്ല സ്വപ്നങ്ങളിൽനിന്നാണ് ചിത്രങ്ങൾ വരയ്ക്കുന്നതെന്നും ആറാം ഇന്ദ്രിയ ചിത്രങ്ങളായാണ് ഇവയെ കാണുന്നെന്നും ജോഷെ അവകാശപ്പെടുന്നു. കേരളത്തിൽ ചാലക്കുടിയിൽനിന്നുള്ള കലാകാരനായ ജോഷെ ജോർജ് ഇതിനുമുൻപ് കൊച്ചിയിലും മറ്റു പലയിടങ്ങളിലും ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. മാൻഡലിൻ സംഗീതജ്ഞനായ രാജേഷ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗാലറി ഉടമയും ആർട്ട് പ്രമോട്ടറുമായ ലളിത് വർമ, ആർട്ടിസ്റ്റുകളായ രാജേന്ദ്രൻ, ലുയിസ് മുനിസ്വാമി, ശരവണൻ സമ്പത് എന്നിവർ പങ്കെടുത്തു. വൈകുന്നേരം മലയാ ഫ്യൂഷൻ റെവലൂഷൻ ബ്രാന്റിന്റെ സംഗീതവിരുന്നും ജോഷെയുടെ ഗസലുകളും ഉണ്ടായിരുന്നു. പുതുച്ചേരിയിലെ ജോഷെയുടെ രണ്ടാമത്തെ പ്രദർശനമാണിത്. 25-ഓളം ചിത്രങ്ങൾ ഇതിൽ പ്രദർശിപ്പിക്കുന്നുണ്ട്. ബുധനാഴ്ച സമാപിക്കും. Published: 26 Mar 2026, 12:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
