ടോൾ ജങ്ഷനിലെ മാഞ്ഞുപോയ സീബ്രാവരയിലൂടെ റോഡുമുറിച്ചുകടക്കാൻ ശ്രമിക്കുന്ന യാത്രക്കാരൻ To advertise here, മറവൻതുരുത്ത് : വൈക്കം-എറണാകുളം റൂട്ടിൽ മറവൻതുരുത്ത് പഞ്ചായത്തിലെ ടോൾ ജങ്ഷനിലെ സീബ്രാവരകൾ മാഞ്ഞിട്ട് നാളുകൾ ഏറെയായി. വൈക്കം, എറണാകുളം ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങളും ടോൾ ജങ്ഷൻ വഴിയാണ് കടന്നുപോകുന്നത്. വാഹനത്തിരക്കേറിയ ഈ ഭാഗത്ത് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്രാവരകൾക്കുസമീപം നിന്നാലും പലപ്പോഴും വരകൾ കാണാത്തതുമൂലം വാഹനങ്ങൾ വേഗം കുറയ്ക്കാറില്ല. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. വൈക്കം-എറണാകുളം റോഡിൽ വിവിധ സ്ഥലങ്ങളിൽ മാഞ്ഞുപോയിട്ടുള്ള സീബ്രാവരകൾ തെളിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ടാക്‌സി ഡ്രൈവറായ നാസർ മറ്റത്തിൽ പറഞ്ഞു. Published: 06 Apr 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
