Auto Desk Last Updated: 05 April 2026, 09:48 AM IST നിലവില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളില്‍നിന്നും നിരക്കിന്റെ ഇരട്ടിത്തുക പണമായി വാങ്ങിയാണ് കടത്തിവിട്ടിരുന്നത്. പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി വരാപ്പുഴ (കൊച്ചി): ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ അവസാനിപ്പിക്കാൻ നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രാലയം. നിലവിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽനിന്നും നിരക്കിന്റെ ഇരട്ടിത്തുക പണമായി വാങ്ങിയാണ് കടത്തിവിട്ടിരുന്നത്. To advertise here, ഏപ്രിൽ 10 മുതൽ കറൻസിക്ക് പകരം യു.പി.ഐ. വഴി പണമിടപാട് നടത്തിയാൽ നിലിവിലുള്ള നിരക്കിന്റെ 25 ശതമാനം കൂടി അധികമായി നൽകിയാൽ മതിയാകും. അതായത് 100 രൂപയാണ് നിരക്കെങ്കിൽ ഫാസ്ടാഗില്ലാതെയെത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണം നൽകിയാൽ 125 രൂപ നൽകിയാൽ മതി. 2008-ലെ ദേശീയപാത നിരക്ക് നിർണയവും ഈടാക്കലും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രാലയം ഏപ്രിൽ രണ്ടിനു ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്. Content Highlights: Cash transactions at toll booths are being phased out in 2026., Vehicles without FASTag can now use UPI for payment instead of paying double the base rate., UPI payments will incur only a 25% surcharge compared to the previous 100% penalty., The policy update stems from an amendment to the National Highways Fee Rules. Published: 05 Apr 2026, 09:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ടോൾ ബൂത്തുകളിൽ 'നോട്ട് ഔട്ട്'; യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാൻ ഓഫറുമായി കേന്ദ്ര സർക്കാർ
M
MathrubhumiSource Link
about 1 month ago