ടോൾപ്ലാസ നിർമാണം അവസാനഘട്ടത്തിൽ

ടോൾപ്ലാസ നിർമാണം അവസാനഘട്ടത്തിൽ

M
MathrubhumiSource Link
ദേശീയപാതാ വികസനം To advertise here, അഴിയൂർ : ദേശീയപാതയിൽ മുക്കാളി കെ.എസ്.ഇ.ബി. ഓഫീസിനും ചോമ്പാൽ ബ്ലോക്ക് ഓഫീസിനുമിടയിൽ ടോൾ പ്ലാസ നിർമാണം അവസാനഘട്ടത്തിൽ. വാഹനങ്ങൾ പോകാനുള്ള വഴികളുടെ പ്രതലം കോൺക്രീറ്റ് നടത്തി. അഡ്മിനിസ്ട്രറ്റീവ് ബ്ലോക്ക് , ശൗചാലയം, പോലീസ് എയ്ഡ് പോസ്റ്റ്, വെയിവ് ബ്രിഡ്ജ് , ജീവനക്കാർക്ക് താമസിക്കാനുള്ള മുറികൾ, വെളിച്ച സംവിധാനം എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ടോൾ പ്ലാസയ്ക്ക് ഇരുവശത്തും താമസിക്കുന്നവർക്ക് യാത്രയ്ക്കായി സർവീസ് റോഡ് സംവിധാനമില്ല. എന്നാൽ ബദൽ സംവിധാനത്തെ പറ്റി ആശങ്കകൾ മാറ്റമില്ലാതെ തുടരുകയാണ്. പലതവണ എം.പി., എം.എൽ.എ., പ്രോജക്ട്‌ ഡയറക്ടർ അടക്കം സ്ഥലത്ത് എത്തിയിരുന്നു. സർവീസ് റോഡിന് സമീപമുള്ളവർക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ സ്ലിപ്പ് റോഡ് സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ കാര്യത്തിൽ തുടർനടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. ടോൾ പ്ലാസയ്ക്ക് ചുറ്റുമുള്ളവർക്ക് സഞ്ചാരസ്വാതന്ത്രം ഉറപ്പാക്കണമെന്ന് ദേശീയപാതാ കർമസമിതി ജില്ലാ കൺവീനർ എ.ടി. മഹേഷ്, സമിതി സംസ്ഥാനസമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു. Published: 15 Mar 2026, 03:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടോൾപ്ലാസ നിർമാണം അവസാനഘട്ടത്തിൽ — Mathrubhumi | Boolokam | Boolokam