ടെക്‌നോളജി ഡെസ്‌ക് Last Updated: 26 March 2026, 06:25 PM IST ചൊവ്വ ദൗത്യത്തിനായി സ്‌പേസ് റിയാക്ടര്‍-1 ഫ്രീഡം എന്ന് പേരിട്ടിരിക്കുന്ന ആണവ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ പേടകം ആയിരിക്കും ഉപയോഗിക്കുക. 1. പ്രതീകാത്മകചിത്രം. 2. ഡൊണാള്‍ഡ് ട്രംപ് | Photo - PTI, AP ചന്ദ്രനിൽ സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകൾ വിന്യസിക്കാൻ നാസ. 'മൂൺഫോൾ ഡ്രോൺസ്' എന്നറിയപ്പെടുന്ന ഇവ നിരീക്ഷണം, സർവേ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ചന്ദ്രനിൽ സ്ഥിരമായ യു.എസ് താവളം സ്ഥാപിക്കാനടക്കം ലക്ഷ്യമിടുന്ന ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമാണിത്. അമേരിക്കയുടെ നിർദ്ദിഷ്ട ചാന്ദ്ര താവളത്തിന്റെ വികസനത്തിനും പ്രാരംഭ പ്രവർത്തനങ്ങൾക്കും ഇവ അടിത്തറപാകും. To advertise here, ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ വിന്യസിക്കുന്ന ഇവ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിയ ശേഷം സ്വതന്ത്ര ഡ്രോണുകളായി മാറും. ഈ ഡ്രോണുകൾക്ക് പറക്കാൻ കഴിയില്ല. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതാണ് പറക്കൽ അസാധ്യമാക്കുന്നത്. പകരം റോക്കറ്റുകളിലേതിന് സമാനമായ പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതലത്തിലൂടെ നീങ്ങും. 50 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. റോവറുകൾക്ക് എത്താൻ ബുദ്ധിമുട്ടുള്ള ചന്ദ്രനിലെ ഗർത്തങ്ങൾ, പാറക്കെട്ടുകൾ, എപ്പോഴും നിഴൽമൂടി കിടക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളില്ലാം സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. സൗരോർജ പാനലുകൾ, ബാറ്ററി പായ്ക്കുകൾ, നാവിഗേഷനും നിയന്ത്രണത്തിനുമുള്ള ഏവിയോണിക്‌സ്, ഗ്രൗണ്ട്-പെനട്രേറ്റിംഗ് റഡാർ (ഏജഞ), ഓപ്ടിക്കൽ ക്യാമറകൾ എന്നിവയുൾപ്പെടെയുള്ളവ ഡ്രോണുകളിൽ ഉണ്ടാകും. ചന്ദ്രനിലെ ദീർഘകാല മനുഷ്യവാസത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ളതിൽ ഈ ഡ്രോണുകൾ പ്രധാന പങ്ക് വഹിച്ചേക്കാം. ചന്ദ്രനിൽ ഒരു സ്ഥിരം താവളം നിർമ്മിച്ചശേഷം 2028-ഓടെ ചൊവ്വയിലേക്ക് ആണവ ഊർജത്തിൽ പ്രവർത്തിക്കുന്ന ബഹിരാകാശ പേടകം അയക്കാനാണ് നാസ പദ്ധതിയിടുന്നത്. 'ഇഗ്‌നിഷൻ' എന്ന് പേരിട്ടിരിക്കുന്ന ഏജൻസിയുടെ പുതിയ സംരംഭം, ചന്ദ്രന്റെ ഉപരിതലത്തിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം സ്ഥാപിക്കുകയും കൂടുതൽ ദൂരെയുള്ള ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് വഴിതുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധി തീരുന്നതിനുമുമ്പ് ചന്ദ്രനിലേക്ക് മടങ്ങുക, ഒരു ചാന്ദ്ര താവളം നിർമ്മിക്കുക, സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കുക, ബഹിരാകാശ സാങ്കേതികവിദ്യയിലെ അമേരിക്കയുടെ നേതൃസ്ഥാനം ഉറപ്പാക്കാൻ ആവശ്യമായ മറ്റ് കാര്യങ്ങൾ ചെയ്യുക എന്നിവയൊക്കെയാണ് നാസ ലക്ഷഅയമിടുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ പറയുന്നു. നിർദ്ദിഷ്ട ചാന്ദ്രതാവളം മൂന്ന് ഘട്ടങ്ങളിലായാവും നിർമ്മിക്കുക. ചന്ദ്രന്റെ ഉപരിതലത്തിലേക്ക് റോബോട്ടിക് ലാൻഡറുകൾ അയയ്ക്കുകയാവും ആദ്യനടപടി. ഉപകരണങ്ങളടക്കം വഹിക്കുന്ന 30 റോബോട്ടിക് ലാൻഡറുകൾ 2027 ഓടെ വിക്ഷേപിക്കാൻ നാസ പദ്ധതിയിടുന്നു. ചന്ദ്ര രാത്രികളിൽ തുടർച്ചയായ ഊർജ്ജം നൽകുന്ന ആണവ റിയാക്ടറുകൾ ഉപയോഗിച്ച് ബേസ് പ്രവർത്തിക്കും. ചൊവ്വ ദൗത്യത്തിനായി സ്‌പേസ് റിയാക്ടർ-1 ഫ്രീഡം എന്ന് പേരിട്ടിരിക്കുന്ന ആണവ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ബഹിരാകാശ പേടകം ആയിരിക്കും ഉപയോഗിക്കുക. 2028-ന്റെ അവസാനം ഇത് ചൊവ്വയിലേക്ക് വിക്ഷേപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. Content Highlights: Autonomous propulsion-based hopping drones for lunar terrain, Designed for rapid mobility across the lunar South Pole, Capable of overcoming craters and permanently shadowed regions, Equipped with GPR and high-res cameras for site surveying, Integration with Artemis mission and future lunar base plans Published: 26 Mar 2026, 06:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ട്രംപിന്റെ കാലാവധി തീരുംമുമ്പേ ചന്ദ്രനിൽ സ്ഥിരം താവളം നിർമിക്കാൻ നാസ; പദ്ധതി ഇങ്ങനെ
M
MathrubhumiSource Link
about 1 month ago