ട്രംപിന്റെ പദ്ധതികൾ പാളിയോ; അനന്തമായി നീളുന്ന യുദ്ധം, നിർണായക ഘട്ടത്തിലേക്കെന്ന് ഇസ്രയേൽ

ട്രംപിന്റെ പദ്ധതികൾ പാളിയോ; അനന്തമായി നീളുന്ന യുദ്ധം, നിർണായക ഘട്ടത്തിലേക്കെന്ന് ഇസ്രയേൽ

M
MathrubhumiSource Link
വാഷിങ്ടൺ: യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴും രൂക്ഷമായി തുടരുകയാണ്. എന്ന് അവസാനിക്കുമെന്ന് യാതൊരു നിശ്ചയവും ഇല്ലാതെ അനന്തമായി നീണ്ടുപോകുന്ന യുദ്ധത്തിന് ഇതുവരെ ആരും മധ്യസ്ഥത വഹിക്കുന്നതായി അറിവില്ല. To advertise here, ആഗോള ഊർജ പ്രതസന്ധിയിലേക്കെത്തിച്ച ഈ യുദ്ധം യുഎസ് ലക്ഷ്യംവെച്ച നിലക്കല്ല മുന്നോട്ട് പോകുന്നതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു സൈനിക നടപടിയായി മാത്രം യുഎസ് കണ്ടിരുന്ന ഈ പോരാട്ടം സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള അനന്തമായ യുദ്ധമായി മാറിയെന്ന് സിഎൻഎൻ പറയുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി യുദ്ധം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാളിയെന്നും അവർ വിലയിരുത്തുന്നു. ഫെബ്രുവരി 28 ന് രാവിലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തന്റെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന പുതിയ രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ്, ഇറാൻ ഭരണകൂടത്തിന്റെ ഉന്നത നേതൃത്വത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്ന പ്രതീക്ഷയിൽ അമേരിക്കയും ഇസ്രയേലും ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇത് വിജയിക്കുന്നതിലൂടെ ഇറാന്റെ താഴേത്തട്ടിലുള്ള നേതാക്കളെ ഉപയോഗിച്ച് ഒരു യുഎസ് സൗഹൃദ യുഗത്തിന് തുടക്കം കുറിക്കാമെന്നായിരുന്നു പ്രതീക്ഷ. ആദ്യ ആക്രമണത്തിൽതന്നെ ഖമനേയിയേയും ഉന്നത സഹായികളേയും കൊല്ലുന്നതിൽ യുഎസും ഇസ്രയേലും വിജയിച്ചു. ഇറാനെ നയിക്കാൻ സാധ്യതയുള്ളവരെല്ലാം തുടച്ചുനീക്കപ്പെട്ടുവെന്ന് പ്രതീക്ഷിച്ചെങ്കിലും മറ്റൊരു നേതൃത്വം അവിടെ ഉയർന്നുവന്നു. 'നമ്മുടെ മനസ്സിലുണ്ടായിരുന്ന മിക്ക ആളുകളും മരിച്ചു. ഇപ്പോൾ നമുക്ക് മറ്റൊരു കൂട്ടരുണ്ട്' ദിവസങ്ങൾക്കുശേഷം ഡൊണാൾഡ് ട്രംപ് സമ്മതിച്ചു. ഉന്നത നേതൃത്വം കൊല്ലപ്പെട്ടതോടെ അതിവേഗം തകർച്ചയിലേക്ക് പോകുന്നതിന് പകരം നിയന്ത്രണം ശക്തിപ്പെടുത്തുകയും യുഎസ് ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചതിലും കൂടുതൽ ആക്രമണപരമായി പ്രതികരിക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ താവളങ്ങൾക്കുനേരെ കടുത്ത ആക്രമണങ്ങളുണ്ടായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണയുടെ ഒഴുക്ക് ഇറാൻ ഫലപ്രദമായി തടസ്സപ്പെടുത്തി. ഇത് ആഗോള ഊർജ പ്രതിസന്ധിക്ക് കാരണമായി. ഇത് പരിഹരിക്കാൻ യുഎസ് ഭരണകൂടം പാടുപെടുകയാണെന്ന് സിഎൻഎൻ പറയുന്നു. താരതമ്യേന വില കുറഞ്ഞ ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ വ്യാപകമായി ആക്രമണങ്ങൾ നടത്തുന്നത് പശ്ചിമേഷ്യയിൽ യുഎസിന്റെ പ്രതിരോധ ശേഷിയെ അലട്ടുന്നുണ്ടെന്ന് ഫോക്‌സ്‌ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ചെലവ് കുറഞ്ഞ ഷാഹിദ് ഡ്രോണുകൾ നേരിടാൻ ചെലവേറിയ ചില വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കാൻ യുഎസിനെ നിർബന്ധിതരാകുന്നുവെന്നാണ് പറയുന്നത്. ഡ്രോണുകളിൽ പലതും തടഞ്ഞിട്ടുണ്ടെങ്കിലും ആക്രമണങ്ങളിൽ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. കുവൈത്തിലെ ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും യുഎഇയിലെയും ബഹ്റൈനിലെയും വിമാനത്താവളങ്ങളും ഹോട്ടലുകളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇറാന്റെ ഡ്രോണാക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈൻ നിർമിത ഇന്റർസെപ്റ്ററുകൾ വാങ്ങാൻ പെന്റഗണും ചില ഗൾഫ് രാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം യുദ്ധം വൻ വിജയമായി ട്രംപ് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സംഘർഷം ഓരോ ദിവസവും കൂടുതൽ സങ്കീർണമായി കൊണ്ടിരിക്കുകയാണ്. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു തന്ത്രം ഇതുവരെ ആവിഷ്‌കരിച്ചിട്ടില്ലെന്ന് യുഎസ് സർക്കാർ വൃത്തങ്ങൾ പറയുന്നു. ട്രംപിന്റെ എന്നാൽ ഏതുനിമിഷവും തീരുമാനങ്ങൾ മാറിമറയാനുള്ള സാഹചര്യത്തിൽ ചില വഴികൾ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ തുറന്നുവെച്ചിട്ടുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ടതിന്റെ അനന്തരഫലങ്ങൾ ആഗോള സാമ്പത്തിക വിപണികളിലും അമേരിക്കൻ ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിലും ചലനമുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിൽ എണ്ണയുടെയും ഗ്യാസിന്റെയും വിലയും ഉയർന്നു. എന്നാൽ ഹ്രസ്വകാല വേദനകളേക്കാൾ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ വിലപ്പെട്ടതാണെന്ന് ട്രംപ് ആവർത്തിച്ചു പറയുന്നു. ഇറാനുമായുള്ള സംഘർഷം 'നിർണായക ഘട്ടത്തിലേക്ക്' കടക്കുകയാണെന്നാണ് ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പ്രതികരിച്ചു. ഇന്ന് രാവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്രയേലി വ്യോമസേന 'ടെഹ്റാനിലും ഇറാനിലുടനീളവും ശക്തമായ ആക്രമണങ്ങൾ തുടരുകയാണെന്ന്' കാറ്റ്‌സ് കൂട്ടിച്ചേർത്തു. എന്നാൽ ഭരണകൂടത്തെ താഴെയിറക്കി ഇറാനിയൻ ജനതയ്ക്ക് മാത്രമേ ഈ സംഘർഷം അവസാനിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. Content Highlights: US and Israel failed to achieve a swift victory against Iran despite initial leadership strikes., Iran's retaliatory drone attacks have caused significant damage to US assets and regional infrastructure Published: 14 Mar 2026, 06:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രംപിന്റെ പദ്ധതികൾ പാളിയോ; അനന്തമായി നീളുന്ന യുദ്ധം, നിർണാ… | Boolokam