ട്രംപിന്റെ സമയപരിധി തീരാൻ മണിക്കൂറുകൾ; ഊർജനിലയങ്ങൾക്ക് മനുഷ്യകവചമൊരുക്കാൻ ജനങ്ങളോട് ഇറാന്റെ ആഹ്വാനം

ട്രംപിന്റെ സമയപരിധി തീരാൻ മണിക്കൂറുകൾ; ഊർജനിലയങ്ങൾക്ക് മനുഷ്യകവചമൊരുക്കാൻ ജനങ്ങളോട് ഇറാന്റെ ആഹ്വാനം

M
MathrubhumiSource Link
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് തുറക്കുന്നതിനായി ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, രാജ്യത്തെ പ്രധാന ഊർജനിലയങ്ങൾക്ക് ചുറ്റും പ്രതീകാത്മകമായി മനുഷ്യച്ചങ്ങല തീർക്കാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഇറാൻ. To advertise here, ആഗോള ഷിപ്പിങ് പാതയായ ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് (ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30ന്) മുമ്പ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന ട്രംപിന്റെ ഭീഷണി നിലനിൽക്കെയാണ് പുതിയ നീക്കം. കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർഥികൾ എന്നിവരടങ്ങുന്ന ഇറാനിയൻ യുവജനതയോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രധാന ഊർജ നിലയങ്ങൾക്ക് സമീപം ഒത്തുചേരാൻ ഇറാൻ കായിക-യുവജന മന്ത്രാലയം നിർദേശിച്ചു.  യുവജനങ്ങളുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് ഇറാൻ യുവജനകാര്യ ഡെപ്യൂട്ടി അലിരേസ റഹീമി പറഞ്ഞു. സർവകലാശാലാ വിദ്യാർഥികളും കലാകാരന്മാരും വിവിധ യുവജന സംഘടനകളും മുന്നോട്ടുവെച്ച ഈ ആശയത്തെ "തിളക്കമാർന്ന ഭാവിക്ക് വേണ്ടിയുള്ള ഇറാനിയൻ യുവതയുടെ മനുഷ്യച്ചങ്ങല" എന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും നിശ്ചയദാർഢ്യവും പ്രതിഫലിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും യുവജനങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമായി ഈ മനുഷ്യകവചം മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കാനാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, പറഞ്ഞ സമയത്തിന് മുമ്പ് സമാധാന കരാറിലെത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ടു തകർക്കുമെന്നാണ് ട്രംപ് അന്ത്യശാസനം നൽകി. തൻ്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ ഭീഷണി. ആക്രമണത്തെ 'പവർ പ്ലാന്റ് ഡേ' എന്നും 'ബ്രിഡ്ജ് ഡേ' എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ഈ ആക്രമണം നടന്നാൽ രാജ്യം പുനർനിർമ്മിക്കാൻ കുറഞ്ഞത് ഇരുപത് വർഷമെങ്കിലും വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണങ്ങളിൽ ഇറാനിലെ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകളെ ട്രംപ് തള്ളി. ഭരണകൂടത്തെ എതിർക്കുന്ന ഇറാൻ ജനത ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോഴും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്. Content Highlights: Iranian youth organized a human shield to protect energy infrastructure., The demonstration follows a 2026 ultimatum by Donald Trump regarding the Hormuz Strait., The Iranian government frames the act as a display of national unity and resilience., US warnings of military action against civilian infrastructure remain a point of global concern. Published: 07 Apr 2026, 09:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രംപിന്റെ സമയപരിധി തീരാൻ മണിക്കൂറുകൾ; ഊർജനിലയങ്ങൾക്ക് മനുഷ… | Boolokam