വാഷിങ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള സൈനികനടപടികൾ താത്ക്കാലികമായി നിർത്തിവെച്ചതായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് ക്രൂഡോയിൽ വില ഇടിഞ്ഞു. ഇറാനുമായി വളരെ ഉചിതവും ഫലപ്രദവുമായ ചർച്ചകളെത്തുടർന്ന് ഇറാനിയൻ വൈദ്യുതി നിലയങ്ങൾക്കും ഊർജ ഉത്പാദന-വിതരണശൃംഖലയ്ക്കും നേരെയുള്ള സൈനിക നടപടികൾ അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായാണ് ട്രംപ് പ്രഖ്യാപിച്ചത്. തുടർന്ന് ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡ് വിലകൾ 10 ശതമാനം വരെ ഇടിഞ്ഞു. To advertise here, ബ്രെന്റ് ഫ്യൂച്ചേഴ്സ് തിങ്കളാഴ്ച 10 ശതമാനത്തിലധികം ഇടിഞ്ഞ് ഒരു ബാരലിന് 98 ഡോളറായി. എന്നാൽ ഇത് ബാരലിന് 104 ഡോളർ നിലയിലേക്ക് വീണ്ടും ഉയർന്നു. ഡബ്ല്യുടിഐ ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 91 ഡോളറായി കുറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തിന് മുൻപ് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 112 ഡോളർ എന്ന നിലയിൽ വിൽപന നടക്കുന്നുണ്ടായിരുന്നു. Content Highlights: Crude oil prices declined by 10% following Trump's pause on Iran military strikes., Brent crude dropped to $98 before recovering to $104 per barrel., WTI crude oil futures fell to $91 per barrel., Geopolitical tension remains a key factor in global energy price volatility. Published: 23 Mar 2026, 09:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ട്രംപിന്‍റെ പ്രഖ്യാപനം: ക്രൂഡോയിൽ വില 10 ശതമാനം ഇടിഞ്ഞു
M
MathrubhumiSource Link
about 2 months ago