ട്രംപുമായി ഇന്ത്യയിലെ 'ഇറാനി'മാർ ചർച്ചയ്ക്ക് റെഡി,വരുമ്പോൾ ഒരു ഗ്യാസ് സിലിണ്ടർ കൊണ്ടുവരണേ-ബോമൻ ഇറാനി

ട്രംപുമായി ഇന്ത്യയിലെ 'ഇറാനി'മാർ ചർച്ചയ്ക്ക് റെഡി,വരുമ്പോൾ ഒരു ഗ്യാസ് സിലിണ്ടർ കൊണ്ടുവരണേ-ബോമൻ ഇറാനി

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 26 March 2026, 03:28 PM IST സമാധാനത്തിന് വേണ്ടി എന്തുചെയ്യാനും താൻ സന്നദ്ധനാണെന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർത്തു. ബോമൻ ഇറാനി, ഡൊണാൾഡ് ട്രംപ് | ഫോട്ടോ: AFP, AP പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രയേൽ സംഘർഷം ആഗോളതലത്തിൽ വലിയ ചർച്ചയാകുന്ന സാഹചര്യത്തിൽ, ഇറാനികളുമായി സമാധാന ചർച്ചകൾക്ക് താൽപ്പര്യമുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് ബോളിവുഡ് താരം ബോമൻ ഇറാനി. യുദ്ധ സാഹചര്യം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബാധിക്കുന്നതിനിടയിലാണ് ട്രംപിന്റെ 'സമാധാന ചർച്ച' പ്രസ്താവന പുറത്തുവന്നത്. ഇതിനെതിരെ സ്വതസിദ്ധമായ നർമശൈലിയിലാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്. To advertise here, ട്രംപ് സംസാരിക്കാൻ ആഗ്രഹിക്കുന്ന 'ഇറാനികൾ' താനടക്കമുള്ള ഇന്ത്യയിലെ ഇറാനി കുടുംബപ്പേരുള്ളവരാണെന്ന് ബോമൻ ഇറാനി തമാശയായി പറഞ്ഞു. താനും സ്മൃതി ഇറാനിയും അരുണ ഇറാനിയും സമാധാന ചർച്ചകൾക്കായി തയ്യാറാണെന്ന് അദ്ദേഹം വീഡിയോയിൽ പരിഹസിച്ചു. സമാധാനത്തിന് വേണ്ടി എന്തുചെയ്യാനും താൻ സന്നദ്ധനാണെന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർത്തു. ചർച്ചകൾക്കായി താൻ വാഷിംഗ്ടണിലേക്ക് പോകാൻ തയ്യാറല്ലെന്നും പകരം ട്രംപും സംഘവും മുംബൈയിലെ ദാദർ പാഴ്സി കോളനിയിലേക്ക് വരുന്നതാണ് നല്ലതെന്നും ബോമൻ നിർദ്ദേശിച്ചു. അവിടെ അവർക്ക് പാരമ്പര്യ വിഭവങ്ങളായ 'ധൻസാക്', കസ്റ്റാർഡ് തുടങ്ങിയവ നൽകി സൽക്കരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനോടൊപ്പം ട്രംപ് ഒരു വലിയ ഗ്യാസ് സിലിണ്ടർ കൂടി കൊണ്ടുവരികയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ സുഗമമാകുമെന്നും അദ്ദേഹം പരിഹസിച്ചു. സഹപ്രവർത്തകരും ഫോളോവർമാരുമടക്കം നിരവധി പേരാണ് വീഡിയോക്ക് പ്രതികരണവുമായെത്തിയത്. എപ്പിക് എന്നാണ് നടി സമീര റെഡ്ഡി കമന്റ് ചെയ്തത്. സിദ്ധാർത്ഥ്, ഫർഹാൻ അക്തർ, റിക്കി കേജ്, അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡി, പ്രിയാമണി തുടങ്ങിയവരും വീഡിയോക്ക് പ്രതികരണമറിയിച്ചെത്തി. നിരവധി ആളുകൾ ഈ വീഡിയോ തങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റും പങ്കുവെക്കുകയും താരത്തിന്റെ നർമബോധത്തെ അഭിനന്ദിക്കുകയും ചെയ്തു. അഭിനയരംഗത്ത് സജീവമായ ബൊമാൻ ഇറാനി 2025-ൽ 'ദി മേത്ത ബോയ്സ്' എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ഈ വർഷം പ്രഭാസിനൊപ്പം 'ദി രാജ സാബ്' എന്ന ചിത്രത്തിൽ അഭിനയിച്ച അദ്ദേഹത്തിന്റേതായി 'രാജ ശിവാജി', 'ഖോസ്‌ല കാ ഘോസ്‌ല 2' തുടങ്ങിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. Content Highlights: Actor-director Boman Irani posted a satirical video offering to broker peace between the US and "Iranis" (referring to himself, Smriti, and Aruna Irani), inviting Donald Trump to Mumbai's Dadar Parsi Colony for a traditional meal while jokingly asking him to bring an LPG cylinder. Published: 26 Mar 2026, 03:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രംപുമായി ഇന്ത്യയിലെ 'ഇറാനി'മാർ ചർച്ചയ്ക്ക് റെഡി,വരുമ്പോൾ… | Boolokam