ട്രംപുമായോ കുഷ്നറുമായോ താൽപര്യമില്ല, ജെ.ഡി.വാൻസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ

ട്രംപുമായോ കുഷ്നറുമായോ താൽപര്യമില്ല, ജെ.ഡി.വാൻസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ

M
MathrubhumiSource Link
ടെഹ്റാൻ: നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രപരമായ നീക്കങ്ങൾ ശക്തമാകുന്നതിനിടെ ഡൊണാൾഡ് ട്രംപിനെയോ ഭരണകൂടത്തിലെ മറ്റ് അംഗങ്ങളെയേക്കാൾ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി ചർച്ചകൾ നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ യുഎസിനെ അറിയിച്ചതായി റിപ്പോർട്ട്. To advertise here, തികച്ചും അനൗദ്യോഗികമായാണ് ഈ സന്ദേശം എത്തിയതെന്നും യുഎസ് സ്പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫോ ജാരെഡ് കുഷ്നറോ നയിക്കുന്ന ചർച്ചകൾ വിജയിക്കാൻ സാധ്യതയില്ലെന്ന് ഇറാനിയൻ പ്രതിനിധികൾ സൂചിപ്പിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മുൻപ് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും ശത്രുത ആരംഭിച്ചതും വിശ്വാസക്കുറവുണ്ടായതുമാണ് ഇതിന് കാരണം. വാൻസ് യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ താൽപര്യപ്പെടുന്നതും ഭരണകൂടത്തിലെ മറ്റ് ചിലരെ അപേക്ഷിച്ച് സംഘർഷം നയതന്ത്രപരമായി അവസാനിപ്പിക്കുന്നതിന് വാൻസ് കൂടുതൽ അനുകൂലനിലപാട് കാണിക്കുന്നതും ഇറാനെ വാൻസിൽ വിശ്വാസമർപ്പിക്കുന്നതിന് പ്രേരകമാകുന്നു. അതേസമയം നേരിട്ടുള്ള ചർച്ചകൾ വാൻസിന് അപകടം വരുത്തിയേക്കാം എന്നാണ് വിലയിരുത്തൽ, കാരണം യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു ഉടമ്പടിയിലെത്തുന്നത് സങ്കീർണ്ണവും രാഷ്ട്രീയപരമായി സംവേദനക്ഷമതയുള്ളതുമായിരിക്കും. ചർച്ചകളിൽ യുഎസിനെ പ്രതിനിധീകരിക്കുന്നത് ആരായിരിക്കുമെന്ന അന്തിമതീരുമാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞത്, യുഎസ് ചർച്ചാ ടീമിനെ ട്രംപ് മാത്രമാണ് തീരുമാനിക്കുക എന്നാണ്. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വിറ്റ്കോഫ്, കുഷ്നർ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ വിശാലമായ നയതന്ത്ര ശ്രമങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ലെവിറ്റ് പറയുന്നു. വെടിനിർത്തലിനെ ചുറ്റിപ്പറ്റിയുള്ള നയതന്ത്രപരമായ പ്രവർത്തനങ്ങൾ സമീപദിവസങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനം പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ യുഎസ്, ഇറാനിയൻ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തി ചർച്ചകൾ നടക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാകിസ്താൻ ഈ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, തുടർച്ചയായുള്ള ശത്രുതയും ഇരുപക്ഷവും തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസവും കണക്കിലെടുക്കുമ്പോൾ, അത്തരം ഒരു കൂടിക്കാഴ്ച നടക്കുമോ എന്ന കാര്യത്തിൽ സംശയവും നിലനിൽക്കുന്നുണ്ട്. യുദ്ധം തുടരുന്നതിനിടയിലും കൂടുതൽ സൈന്യത്തെ യുഎസ് പശ്ചിമേഷ്യയിലേക്ക് അയച്ചുകൊണ്ടിരിക്കെയാണ് ഈ നയതന്ത്ര നീക്കങ്ങൾ നടക്കുന്നത്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. അതേസമയം, യുഎസുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു.  Content Highlights: Iran prefers JD Vance over other US officials for diplomatic negotiations., Distrust in previous US envoys like Steve Witkoff and Jared Kushner., Reports of potential US-Iran meetings in Islamabad., White House maintains that President Trump holds final authority on negotiation teams. Published: 25 Mar 2026, 08:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രംപുമായോ കുഷ്നറുമായോ താൽപര്യമില്ല, ജെ.ഡി.വാൻസുമായി ചർച്ചയ… | Boolokam