ടെഹ്റാൻ: ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ. ട്രംപ് ഭരണകൂടത്തിന്റെ അനുമതിക്ക് പിന്നാലെ, തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രം വ്യോമസേന ആക്രമിച്ചതായി ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. To advertise here, സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ ഒന്നിലധികം ഇടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. അടിയന്തര ഇടപെടലിനായി ഒരു സംഘത്തെ പ്രദേശത്ത് വിന്യസിച്ചുവെന്നും തീ അണയ്ക്കാനുള്ള പരിശ്രമത്തിൽ ഇവർ ഏർപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. അസലുയെയിലെ സൗത്ത് പാർസ് സ്പെഷ്യൽ എക്കണോമിക് എനർജി സോണിൽ സ്ഥിതി ചെയ്യുന്ന ഗ്യാസ് പ്ലാന്റുകളുടെ ചില ഭാഗങ്ങളിൽ അമേരിക്കൻ -സയണിസ്റ്റ് ശത്രുക്കൾ ആക്രണം നടത്തിയതായി തെക്കൻ ബുഷെർ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ എഹ്സാൻ ജഹാനിയനെ ഉദ്ധരിച്ച് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സമ്പദ് വ്യവസ്ഥയുടേയും ഊർജ്ജവിതരണത്തിന്റേയും കേന്ദ്ര ബിന്ദുവായ ഇറാനിലെ പ്രകൃതിവാതക മേഖലയെ ഇസ്രയേൽ ലക്ഷ്യമിടുന്നത് ഇതാദ്യമാണ്. നേരത്തെ, ഇറാന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിച്ച ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളെ യുഎസ് ലക്ഷ്യമിട്ടിരുന്നു. എന്നാൽ എണ്ണപ്പാടങ്ങളിൽ ആക്രമണം നടത്തിയതായി സ്ഥിരീകരണം ഉണ്ടായിരുന്നില്ല. വേണ്ടി വന്നാൽ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്ന് ഖാർഗ് ആക്രമിച്ച ഘട്ടത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇസ്രയേൽ ട്രംപിന്റെ അനുമതിയോടെ ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടത്. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ അറിയിച്ചിരുന്നു. രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖത്തീബിനെ വധിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ഇറാൻ അധികൃതർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും മണിക്കൂറുകളിൽ എല്ലാ യുദ്ധമുന്നണികളിലും വലിയ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമെന്നും ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാന്റെ ഊർജ്ജമേഖലകളിൽ ആക്രമണം നടത്തിയതായുള്ള സ്ഥിരീകരണം പുറത്തുവരുന്നത്. Content Highlights: Israel targeted Iran's South Pars gas processing plant., The attack occurred with reported approval from the Trump administration., This marks a strategic shift targeting Iran's energy infrastructure., Ongoing reports of casualties and fire suppression efforts at the site. Published: 18 Mar 2026, 08:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ട്രംപ് അനുമതി നൽകി, ഇറാന്റെ പ്രകൃതിവാതക കേന്ദ്രം ആക്രമിച്ച് ഇസ്രായേൽ; യുദ്ധം പുതിയ ഘട്ടത്തിലേക്ക്
M
MathrubhumiSource Link
about 2 months ago