ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ അമേരിക്കൻ വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിൽ തുടരുന്ന സംഘർഷവുമായി ബന്ധപ്പെട്ട് മോദിയും ട്രംപും നടത്തിയ ഫോൺ സംഭാഷണത്തിൽ മസ്‌കും പങ്കുചേർന്നിരുന്നു എന്ന തരത്തിൽ പുറത്തുവന്ന വാർത്തകളാണ് ഇന്ത്യ തള്ളിയത്. To advertise here, പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് ഈ വിശദീകരണം. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന അതീവഗൗരവകരമായ സാഹചര്യത്തിൽ നടന്ന ഈ ഉന്നതതല സംഭാഷണത്തിൽ മസ്‌ക് പങ്കുചേർന്നുവെന്നായിരുന്നു റിപ്പോർട്ടിലെ അവകാശവാദം. എന്നാൽ, മാർച്ച് 24-ന് നടന്ന സംഭാഷണം രണ്ട് നേതാക്കൾക്കിടയിൽ മാത്രമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'ഞങ്ങൾ ആ വാർത്ത കണ്ടു. മാർച്ച് 24-ലെ ടെലിഫോൺ സംഭാഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ മാത്രമായിരുന്നു.' വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. മോദിയും ട്രംപും തമ്മിലുള്ള സംഭാഷണം മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ആയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസും ഇസ്രയേലും സൈനിക ആക്രമണം നടത്തിയതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നേരിട്ട് നടത്തിയ ആദ്യ സംഭാഷണമായിരുന്നു ഇത്. യുദ്ധപ്രതിസന്ധിയുടെ സമയത്ത് രണ്ട് രാഷ്ട്രത്തലവൻമാർ തമ്മിലുള്ള ചർച്ചയിൽ ഒരു സ്വകാര്യ വ്യക്തി ഉൾപ്പെടുന്നത് അസാധാരണമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എന്തുകൊണ്ടാണ് മസ്‌കിനെ സംഭാഷണത്തിൽ ഉൾപ്പെടുത്തിയതെന്നോ അദ്ദേഹം സംസാരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടവുമായി അകന്ന മസ്‌ക് ഈ അവകാശവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തോടെ, ഈ സംഭാഷണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. സംഭവവികാസങ്ങളെക്കുറിച്ച് രണ്ട് നേതാക്കൾ തമ്മിൽ നടത്തിയ കൃത്യമായ ഉഭയകക്ഷി ആശയവിനിമയമായിരുന്നു ഇതെന്നും ഇന്ത്യ ആവർത്തിച്ചു. Content Highlights: MEA officially confirmed the call was strictly between Modi and Trump. The report of Elon Musk's involvement was dismissed as inaccurate. The conversation focused on the ongoing conflict in West Asia. India seeks to maintain standard diplomatic protocol regarding leader-to-leader communications. Published: 28 Mar 2026, 05:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ട്രംപ്-മോദി ഫോൺ സംഭാഷണത്തിൽ മസ്‌ക് പങ്കെടുത്തിട്ടില്ല; വാർത്ത നിഷേധിച്ച് ഇന്ത്യ
M
MathrubhumiSource Link
about 1 month ago