ട്രാൻസ്ജെൻഡർ നിർണയം മെഡിക്കൽ ബോർഡിന്; ട്രാൻസ്‌ജെൻഡർ അവകാശസംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ

ട്രാൻസ്ജെൻഡർ നിർണയം മെഡിക്കൽ ബോർഡിന്; ട്രാൻസ്‌ജെൻഡർ അവകാശസംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ

M
MathrubhumiSource Link
ന്യൂഡൽഹി: ‘ട്രാൻസ്‌ജെൻഡർ’ നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തിയും ട്രാൻസ്‌ജെൻഡറുകൾക്ക് നേരേയുള്ള അതിക്രമങ്ങൾക്ക് ശിക്ഷാവ്യവസ്ഥകൾ കർശനമാക്കിയുമുള്ള ട്രാൻസ്‌ജെൻഡർ അവകാശസംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ. To advertise here, പുതുക്കിയ നിർവചനപ്രകാരം വ്യത്യസ്ത ലൈംഗിക ആഭിമുഖ്യങ്ങളും ‘സ്വയം തിരിച്ചറിഞ്ഞ ലൈംഗിക സ്വത്വങ്ങളും’ ഉള്ളവരെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഗണത്തിൽ ഉൾപ്പെടുത്തില്ല. പകരം മെഡിക്കൽ ബോർഡ് തീരുമാനിക്കണം. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി വീരേന്ദ്രകുമാറാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥയനുസരിച്ച് കിന്നർ, ഹിജഡ, അരവാണി തുടങ്ങിയ വിഭാഗങ്ങളെയും ജനിതകപരമായോ ശാരീരികമായോ വ്യത്യാസങ്ങളുള്ളവരെയുമാണ് ഇനി മുതൽ ട്രാൻസ്‌ജെൻഡർ നിർവചനത്തിൽ ഉൾപ്പെടുത്തുക. ‘സ്വയം തിരിച്ചറിയുന്ന ലിംഗസ്വത്വങ്ങളെ’ ഇതിൽനിന്ന് പൂർണമായും ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം. ഈ നിർവചനപ്രകാരം, ട്രാൻസ്‌ജെൻഡർ വ്യക്തിയായി അംഗീകാരം നൽകുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിന് പുറമേ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ കേന്ദ്രഭരണപ്രദേശങ്ങൾക്കോ കീഴിലുള്ള ചീഫ് മെഡിക്കൽ ഓഫീസറുടെയോ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറുടെയോ നേതൃത്വത്തിൽ ഒരു മെഡിക്കൽബോർഡിനെ അതോറിറ്റിയായി ചുമതലപ്പെടുത്തും. നിലവിലുള്ള ബില്ലിലെ സെക്‌ഷൻ ആറിലാണ് ഇതിനായി ഭേദഗതി വരുത്തിയത്. സെക്‌ഷൻ 6(4) പ്രകാരം, ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വ്യക്തിക്ക് ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ ഔദ്യോഗിക രേഖകളിലും ആദ്യനാമത്തിൽ മാറ്റം വരുത്താനാകും. ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റത്തിന് മെഡിക്കൽ സ്ഥാപനങ്ങൾ നിർബന്ധമായും വിശദാംശങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറണമെന്ന് ഭേദഗതിയിൽ നിർദേശിക്കുന്നു. ഒരു വ്യക്തിയുടെ സ്വത്വത്തെ ആ വ്യക്തിതന്നെ തീരുമാനിക്കുകയെന്ന ആധുനിക, പുരോഗമന കാഴ്ചപ്പാടിൽ നിന്നുള്ള പുറകോട്ട് പോക്കായാണ് പുതിയ ബില്ലിലെ വ്യവസ്ഥയെ വ്യാഖ്യാനിക്കപ്പെടുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിനുമേലുള്ള കടന്നുകയറ്റമാകുമെന്നും വിമർശനമുണ്ട്. മറ്റു വ്യവസ്ഥകൾ: * ബലപ്രയോഗത്തിലൂടെയോ ചതിയിലൂടെയോ ഭീഷണിപ്പെടുത്തിയോ ഒരാളെ ട്രാൻസ്‌ജെൻഡർ സ്വത്വം സ്വീകരിക്കാൻ നിർബന്ധിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷ * കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമോ തൊഴിൽപരമോ ആയ ചൂഷണത്തിനായി സ്വത്വങ്ങൾ അടിച്ചേൽപ്പിക്കുന്നവർക്ക് പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും Content Highlights: Introduction of medical board authority for transgender certification., Exclusion of self-identified gender in the new bill definition., Stricter penalties for exploitation and forced identity imposition., Provisions for name changes in official documents post-certification., Mandatory reporting of gender reassignment surgeries to district magistrates. Published: 14 Mar 2026, 09:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രാൻസ്ജെൻഡർ നിർണയം മെഡിക്കൽ ബോർഡിന്; ട്രാൻസ്‌ജെൻഡർ അവകാശസം… | Boolokam