ഏനാത്ത് : കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാത്തതിനെ തുടർന്ന് ചുറ്റി ഓട പണിത് കരാറുകാർ. ഏനാത്ത് ടൗണിലെ പഴയ എം.സി. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓട നിർമാണം. ഏനാത്ത് പോലീസ് സ്റ്റേഷന് സമീപം റോഡ് വശത്തുള്ള ട്രാൻസ്ഫോർമർ ഓട നിർമാണത്തിന് തടസ്സമായിരുന്നു. To advertise here, ഇത് മാറ്റിസ്ഥാപിച്ചാൽ മാത്രമേ ഈ ഭാഗത്ത് നേരേ ഓട നിർമിക്കാൻ സാധിക്കുകയുള്ളൂ. ട്രാൻസ്ഫോർമർ മാറ്റുന്നതിനായി പൊതുമരാമത്തുവകുപ്പ് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് മാറ്റിസ്ഥാപിക്കാൻ ഫണ്ടില്ലെന്നുള്ള മറുപടിയാണ് കെ.എസ്.ഇ.ബി. നൽകിയതെന്നാണ് വിവരം. തുടർന്നാണ് കരാറുകാർ മറ്റ് വഴിയില്ലാതെ ട്രാൻസ്ഫോർമർ ഇരുന്ന ഭാഗത്ത് ചതുരാകൃതിയിൽ ഓട പണിതത്. എന്നാൽ ഭാവിയിൽ ഈ ഭാഗത്ത് മാലിന്യവും മറ്റും അടിഞ്ഞുകൂടിയാൽ ഓടയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. മഴപെയ്താൽ ഏനാത്ത് ടൗണിൽ വെള്ളക്കെട്ട് രൂക്ഷമാണ്. അതിനാൽ കൃത്യമായ ഓട നിർമാണം ടൗണിൽ അത്യാവശ്യമായിരുന്നു. മൂന്നര കോടി രൂപയിലാണ് ഏനാത്ത് ടൗൺ നവീകരണം. Published: 17 Mar 2026, 02:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ട്രാൻസ്ഫോർമർ മാറ്റിയില്ല, ഏനാത്ത്വിചിത്ര ഓട പണിത് കരാറുകാർ
M
MathrubhumiSource Link
about 2 months ago