ഹൃദയാരോഗ്യം പരിശോധിക്കാൻ ട്രെഡ്മിൽ ടെസ്റ്റ് നിർദേശിക്കാറുണ്ട്. ട്രെഡ്മിൽ ടെസ്റ്റിനൊടുവിൽ പ്രശ്നകരമല്ലെന്ന് കണ്ടാൽ ആശ്വാസകരമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ എല്ലായ്പ്പോഴും സ്ഥിതി ഇങ്ങനെയാവണമെന്നില്ലെന്നും ട്രെഡ്മിൽ ടെസ്റ്റിൽ പ്രശ്നമില്ലെങ്കിലും അപകടാവസ്ഥ തരണം ചെയ്തെന്ന് പറയാനാവില്ലെന്നും പറയുകയാണ് ഹൈദ്രാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ. To advertise here, ട്രെഡ്മിൽ ടെസ്റ്റ് നോർമലാണെന്ന് കരുതി ഹൃദയാം ആരോഗ്യകരമാണെന്ന് കരുതരുതെന്നാണ് അദ്ദേഹം പറയുന്നത്. ചികിത്സയ്ക്കെത്തിയ അമ്പത്തിയഞ്ചുകാരന്റെ അനുഭവം പങ്കുവെച്ചാണ് അദ്ദേഹം ഇതേക്കുറിച്ച് വിശദമാക്കുന്നത്. നെഞ്ചിന് തുടർച്ചയായി അസ്വസ്ഥത തോന്നിയതുമൂലം അടുത്തുള്ള ഫിസിഷ്യനെ കാണിച്ചതിനുശേഷമാണ് രോഗി തന്നെ കാണിക്കാനെത്തിയത്. ഫിസിഷ്യൻ ട്രെഡ്മിൽ സ്ട്രെസ്സ് ടെസ്റ്റ് നിർദേശിക്കുകയും അതിന്റെ ഫലം നോർമലാവുകയും ചെയ്തു. ഹൃദയാരോഗ്യം പ്രശ്നത്തിലല്ലെന്ന് കരുതിയ അയാൾ മറ്റ് ടെസ്റ്റുകൾക്ക് വിധേയനായതുമില്ല. എന്നാൽ ആറാഴ്ചയ്ക്കുശേഷം സാഹചര്യം വീണ്ടും വഷളാവുകയാണുണ്ടായത്. ഹൃദയാഘാതം ഉണ്ടായതിനുപിന്നാലെയാണ് തന്നെ കാണാനെത്തിയതെന്ന് ഡോ.സുധീർ കുമാർ പറയുന്നു. ആൻജിയോഗ്രാഫി ചെയ്തതോടെ കൊറോണറി ആർട്ടറി ഡിസീസ് ആണെന്ന് വ്യക്തമായി. ട്രെഡ്മിൽ ടെസ്റ്റിലൂടെ വൈകിയ അവസ്ഥയിലുള്ള രോഗം മാത്രമേ തിരിച്ചറിയാനാവൂ എന്നും പ്ലാക്ക് അടിയുന്നതും അതിനുള്ള സാഹചര്യമോ തിരിച്ചറിയാനാവില്ലെന്നും ഡോ.സുധീർ പറയുന്നു. ട്രെഡ്മിൽ ടെസ്റ്റിലൂടെ ഇഷ്കെമിയ പോലുള്ള അതീവ ഗുരുതര സാഹചര്യങ്ങളെ തിരിച്ചറിയാനാകുമെങ്കിലും അതിറോസ്ക്ലിറോസി പോലുള്ള സാഹചര്യങ്ങൾ തിരിച്ചറിയപ്പെടാതെ പോകുമെന്നും അദ്ദേഹം പറയുന്നു. അതിനാൽ ട്രെഡ്മിൽ ടെസ്റ്റ് ഫലം നോർമലാണെന്ന് വന്നാൽ സമാധാനമായി എന്നുകരുതരുതെന്നും വിദഗ്ധ പരിശോധനകൾക്ക് വൈകരുതെന്നും ഡോ.സുധീർ കുമാർ പറയുന്നു. എന്താണ് ട്രെഡ് മിൽ ടെസ്റ്റ്? ശാരീരിക വ്യായാമത്തിലൂടെ ഹൃദയത്തിന്റെ പ്രവർത്തനം പരിശോധിക്കുന്ന രീതിയാണ് ട്രെഡ്മിൽ ടെസ്റ്റ് അഥവാ എക്സർസൈസ് സ്ട്രെസ്സ് ടെസ്റ്റ്. ട്രെഡ് മില്ലിൽ നടത്തത്തിന്റെ അല്ലെങ്കിൽ ഓട്ടത്തിന്റെ വേഗത ക്രമാനുഗതമായി കൂട്ടി കൊണ്ടു വരുമ്പോൾ ഹൃദയത്തിനു പ്രവർത്തനഭാരം കൂടും. ഒരു ട്രെഡ്മില്ലിൽ വേഗത കൂട്ടി വെച്ചതിനുശേഷം നടക്കാൻ നിർദേശിക്കുകയും ഒപ്പം ഇ.സി.ജി. പരിശോധിക്കുകയും ചെയ്യുകയാണിവിടെ. ഇതിലൂടെ ഡോക്ടർമാർക്ക് രക്തയോട്ടം കുറവാണോ, ഹൃദയതാളം തകരാറിലാണോ, ഹൃദയത്തിന്റെ രക്തക്കുഴലുകളായ കോറോണറി ആർട്ടറികളിൽ തടസ്സം ഉണ്ടോ എന്നെല്ലാം തിരിച്ചറിയാനാവും. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക് നെഞ്ചുവേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾക്കു പുറമേ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഇ.സി.ജി എന്നിവയിലുളള വ്യതിയാനങ്ങളും പഠന വിധേയമാക്കും. Content Highlights: Treadmill tests may miss early-stage plaque buildup or atherosclerosis., A normal stress test does not guarantee total heart health. Published: 02 Apr 2026, 10:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ട്രെഡ്മിൽ ടെസ്റ്റ് ഫലം നോർമലാണെന്ന് കരുതി ഹൃദയം പെർഫെക്റ്റ് ആണെന്ന് കരുതരുത്, കരുതൽവേണമെന്ന് ഡോക്ടർ
M
MathrubhumiSource Link
about 1 month ago