തിരൂർ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ്ഓഫ് ചെയ്ത തിരുനെൽവേലി-മംഗളൂരു, രാമേശ്വരം-മംഗളൂരു എന്നീ വീക്കിലി എക്സ്പ്രസ് ട്രെയ്നുകൾക്ക് തിരൂരിൽ സ്വീകരണംനൽകി. To advertise here, മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷനും തിരൂരിലെ ‘നെറ്റ്‌വ’ റെസിഡൻറ്‌സ് അസോസിയേഷൻ തൃക്കണ്ടിയൂരും സംയുക്തമായാണ് സ്വീകരണം നൽകിയത്. തിരുനെൽവേലി-മംഗളൂരു എക്സ്‌പ്രസ് ട്രെയ്നിലെ ലോക്കോ ഇൻസ്പെക്ടർ കെ. രാജേഷ്, ലോക്കോ പൈലറ്റ് കെ. സതീഷ്‌കുമാർ, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വൈയദിനും രാമേശ്വരം-മംഗളൂരു എക്സ്‌പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റുമാരായ കെ.വി. വിപിൻ, കെ.വി. നിതിൻ എന്നിവർക്കുമാണ് സ്വീകരണം നൽകിയത്. മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ട്രഷറർ കെ.കെ. അബ്ദുൽ റസാഖ് ഹാജി, നെറ്റ്‌വ റെസിഡൻറ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.പി. നസീബ്, സ്റ്റേഷൻ മാനേജർ എൻ. സോമസുന്ദരൻ, വി.പി. ശശികുമാർ, എന്നിവർ സ്വീകരണത്തിന് നേതൃത്വംനൽകി. ഈ എക്സ്പ്രസ് വണ്ടികൾ ആഴ്ചയിൽ മൂന്നുദിവസമെങ്കിലും ഓടിക്കണമെന്നും വൈകീട്ട് ഷൊർണൂരിൽനിന്ന് മലബാറിലേക്ക് അഞ്ച് മണി കഴിഞ്ഞാൽപ്പിന്നെ നാല് മണിക്കൂർ ലോക്കൽ വണ്ടികൾ ഒന്നുമില്ല. കോവിഡ് സമയത്ത് നിർത്തലാക്കിയതാണ്. ആ രണ്ട് വണ്ടികളും സാധാരണക്കാരായ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും മറ്റു ലോക്കൽ സ്റ്റേഷനിലെ യാത്രക്കാർക്കും വളരെ ഉപകാരപ്രദമായ വണ്ടിയാണ്. ആ ട്രെയിനും എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ട്രഷറർ കെ.കെ. റസാക്ക് ഹാജി തിരൂർ ആവശ്യപ്പെട്ടു. Published: 14 Mar 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
