സാംസങിന്റെ ആദ്യ ട്രിപ്പിൾ ഫോൾഡിങ് സ്മാർട്ഫോണായ ഗാലക്സി ഇസഡ് ട്രൈഫോൾഡ് വിപണിയിൽ നിന്ന് പിൻവലിച്ചതായ വാർത്തകൾ അടുത്തിടെയാണ് വന്നത്. പുറത്തിറക്കി മൂന്ന് മാസം തികഞ്ഞതിന് പിന്നാലെയാണ് കമ്പനി ഫോണിന്റെ വിൽപന അവസാനിപ്പിച്ചത്. എന്നാൽ ഈ നീക്കം ഒരു തോറ്റു മടങ്ങൾ ആയിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയ റിപ്പോർട്ടുകൾ. ഗാലക്സി ഇസഡ് ട്രൈഫോൾഡ് നിർത്തലാക്കിയെങ്കിലും, ഇതിന്റെ കൂടുതൽ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കമ്പനിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗാലക്സി ഇസഡ് ട്രൈഫോൾഡ് 2 എന്ന് പേരിടാൻ സാധ്യതയുള്ള ഈ പുതിയ ഫോൺ അടുത്ത വർഷം വിപണിയിലെത്തിയേക്കും. To advertise here, മാറ്റങ്ങൾ എങ്ങനെയെല്ലാം ? സാംസങ് നിലവിൽ ഒരു പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. പുതിയ പതിപ്പിലെ പ്രധാന മാറ്റങ്ങളിലൊന്ന് അതിലെ ഹിഞ്ച് ആയിരിക്കും. കൂടുതൽ ഈടുനിൽക്കുന്ന തരത്തിലുള്ള ഹിഞ്ച് ഡിസൈൻ ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. മൂന്നായി മടക്കാൻ രണ്ട് ഹിഞ്ചുകളാണ് ഉപയോഗിക്കുന്നത്. പുതിയ ഡിസൈനിൽ ഫോണിന്റെ കനവും ഭാരവും കുറയുമെന്നാണ് വിവരം. ആദ്യത്തെ ട്രൈഫോൾഡ് മോഡലിന് 12.9mm കനമാണ് ഉണ്ടായിരുന്നതെങ്കിൽ, പുതിയ പതിപ്പ് അതിൽ താഴെ കനമുള്ളതും 8.9mm കനമുള്ള ഗാലക്സി ഇസഡ് ഫോൾഡ് 7-നേക്കാൾ അല്പം കൂടി കനം കൂടിയതായിരിക്കുമെന്നാണ് സൂചന. സ്ക്രീനിലെ മടക്കുകൾ കുറയ്ക്കാനും ഈട് വർധിപ്പിക്കാനും പുതിയ ഫോണിൽ സാംസങ് ശ്രമിക്കുന്നുണ്ട്. ട്രൈഫോൾഡ് സ്മാർട്ഫോൺ രംഗത്ത് തങ്ങളുടെ സാങ്കേതികവിദ്യാ ശേഷി തെളിയിക്കാൻ മാത്രം ലക്ഷ്യമിട്ടാണ് ഫോൺ അവതരിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ വൻതോതിലുള്ള ഉൽപ്പാദനത്തിന് ഉദ്ദേശിച്ചുള്ളതായിരുന്നില്ല. ചൈനയിലെ വാവേയ് ഉയർത്തിയ വെല്ലുവിളി അതിന് കാരണമായിട്ടുണ്ടാവാം. അതേസമയം ഫോണിന്റെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ പരാതി ഉന്നയിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഉയർന്ന വിലയുള്ള ഫോൺ ആയതും അതോടൊപ്പം ചില പരാതികൾ ഉയർന്നതും വിപണിയിലെ ബാധിച്ചതായും കരുതപ്പെടുന്നു. ഗാലക്സി ഇസഡ് സ്ലൈഡ് ട്രൈഫോൾഡ് ഫോണിന് പുറമെ, സ്ലൈഡ് ചെയ്യാവുന്ന ഡിസ്പ്ലേയുള്ള മറ്റൊരു പുതിയ ഫോണും സാംസങ് വികസിപ്പിക്കുന്നുണ്ട്. ഗാലക്സി ഇസഡ് സ്ലൈഡ് എന്ന് പേരിടാൻ സാധ്യതയുള്ള ഈ ഉപകരണത്തിന് ഏഴ് ഇഞ്ച് വരെ വികസിപ്പിക്കാവുന്ന ഒഎൽഇഡി സ്ക്രീൻ ഉണ്ടായിരിക്കും. മാനുവൽ സ്ലൈഡിംഗ് മെക്കാനിസം ഉപയോഗിക്കുന്ന ഈ ഫോൺ 2027 അവസാനമോ 2028 ആദ്യമോ വിപണിയിലെത്താനാണ് സാധ്യത. Content Highlights: Samsung is preparing to launch a refined "Galaxy Z Trifold 2" with a more durable hinge and slimmer design following the strategic withdrawal of its first triple-folding model. Published: 23 Mar 2026, 02:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ട്രൈഫോൾഡ് ഫോൺ; സാംസങ് തോറ്റോടിയതല്ല ! അണിയറയിൽ ഒരുങ്ങുന്നത് വൻ സർപ്രൈസ്
M
MathrubhumiSource Link
about 2 months ago