ടൗൺഷിപ്പെന്ന് പറയാൻപോലും കോൺഗ്രസിന് അർഹതയില്ലെന്ന് വസീഫ്; കോൺഗ്രസ് ഭൂമിയിലേക്ക് വഴികാട്ടി DYFI ബാനർ

ടൗൺഷിപ്പെന്ന് പറയാൻപോലും കോൺഗ്രസിന് അർഹതയില്ലെന്ന് വസീഫ്; കോൺഗ്രസ് ഭൂമിയിലേക്ക് വഴികാട്ടി DYFI ബാനർ

കല്പറ്റ: കോൺഗ്രസിന് ടൗൺഷിപ്പ് എന്ന് പറയാനുള്ള അർഹതപോലുമില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് വി. വസീഫ്. ടൗൺഷിപ്പിൽ വിള്ളലുണ്ടായ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുത്, ഞങ്ങളുടെ ആപ്പിലേക്ക് പണം തരണം എന്നു പറഞ്ഞവരാണ് കേരളത്തിലെ കെ.പി.സി.സി. പ്രസിഡന്റ്. ഇത് സമൂഹം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. To advertise here, 25 വീട് നിർമിച്ചുനൽകുമെന്ന് പറഞ്ഞിട്ട് 100 വീടുകൾ നിർമിക്കാനുള്ള 20 കോടിരൂപ സർക്കാരിന് കൈമാറിയവരാണ് ഡി.വൈ.എഫ്.ഐ. ആക്രി പെറുക്കിവരെ പണം കണ്ടെത്തി. ഇപ്പോൾ ഡി.വൈ.എഫ്.ഐ. പിരിച്ച പണത്തിന്റെ 'പലിശ' എത്രയാണെന്നൊക്കെ അന്വേഷിച്ച് അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. യു.എൽ.സി.സി.യുടെ പണം ഞങ്ങൾക്ക് തന്നു, ആ പണം ഞങ്ങൾ ടൗൺഷിപ്പ് പ്രോജക്ടിലേക്ക് കൊടുത്തുവെന്നാണ് ഒരു ഔദ്യോഗിക വക്താവ് പറഞ്ഞത്. കോൺഗ്രസ് വായിൽ തോന്നുന്നത് വിളിച്ചുപറയുകയാണ്. ഡി.വൈ.എഫ്.ഐ. പിരിച്ച പണത്തിന്റെ പലിശയുടെ അത്രപോലും പിരിക്കാൻ സാധിക്കാത്തവരാണ് യൂത്ത് കോൺഗ്രസും മൂത്ത കോൺഗ്രസുമെന്നും വസീഫ് അഭിപ്രായപ്പെട്ടു. ഒരുകോടിരൂപ തികഞ്ഞില്ലെന്നാണ് യൂത്ത് കോൺഗ്രസ് ആദ്യം പറഞ്ഞത്. പിന്നെ പറഞ്ഞു ഞങ്ങൾ ഒരുകോടിരൂപ കെ.പി.സി.സി.യുടെ അക്കൗണ്ടിൽ കൊടുത്തെന്ന്. ഇവരാണ് വീട്ടിൽ വെള്ളം കിനിഞ്ഞിറങ്ങുന്നുണ്ടെന്നു പറഞ്ഞ് പരിഹസിച്ച് പുച്ഛിച്ച് സംവിധാനത്തെ ആക്ഷേപിക്കാൻ വരുന്നത്. നാണം അല്പമെങ്കിലും ഉണ്ടെങ്കിൽ, ഡി.വൈ.എഫ്.ഐ.യുടെ ഒരു യൂണിറ്റ് സെക്രട്ടറി നടന്നുവരുന്ന വഴിയിലുണ്ടെങ്കിൽ, കേരളത്തിലെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാനാധ്യക്ഷൻ എഴുന്നേറ്റുനിന്ന് മടിക്കുത്ത് അഴിച്ചിട്ട് കൈകൂപ്പി നിൽക്കണമെന്നും വസീഫ് പറഞ്ഞു. വി.ഡി. സതീശനും ചില മാധ്യമപ്രവർത്തകർക്കും യൂത്ത് കോൺഗ്രസ് നേതാക്കൾക്കുമൊക്കെ കൊതിക്കെറുവുണ്ടാവും. ഞങ്ങൾക്ക് ഞങ്ങളുടെ സംഘടനയെ ചേർത്തുനിർത്തി പണം സ്വരൂപിക്കാൻ പറ്റിയില്ല എന്നങ്ങ് പറഞ്ഞാൽ പോരെയെന്നും വസീഫ് ചോദിച്ചു. രാഷ്ട്രീയതാത്പര്യങ്ങൾ ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കാൻ വരുന്നവരെ അസ്വസ്ഥരാക്കുകയാണ്. 230 വീട് നിർമിക്കാൻവേണ്ടി മൂന്നരയേക്കർ സ്ഥലം കോൺഗ്രസ് വാങ്ങിയിട്ടുണ്ട്. 230 വീടുകൾ ആർക്കാണെന്ന് അവർ പറഞ്ഞിട്ടില്ല. ഒരുപക്ഷേ ഇങ്ങനെ ആളുകളെ ആശങ്കയിലാക്കി ടൗൺഷിപ്പിൽനിന്ന് ആരെയെങ്കിലും അവർ നിർമിക്കുന്ന വീട്ടിലേക്ക് കിട്ടുമോ എന്ന ഉദ്ദേശ്യമാണോയെന്ന് പറയാൻ പറ്റില്ലെന്നും അതിനുവേണ്ടിയാണോ പരിശ്രമിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭവനപദ്ധതി ഭൂമിയിലേക്ക് വഴികാട്ടി ബാനർ സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ. പ്രതിഷേധം കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് വീടുകൾ നിർമിക്കാനായി വാങ്ങിയ ഭൂമിയിലേക്കുള്ള വഴികാണിച്ച് ബാനർ കെട്ടി ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധം. വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് ജനങ്ങളെ കബളിപ്പിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കുന്നമ്പറ്റ മരമില്ലിന് സമീപം കോൺഗ്രസ് വാങ്ങിയ ഭൂമിയിലേക്കുള്ള വഴിയിലാണ് ബാനർ കെട്ടിയത്. ടൗൺഷിപ്പിലെ വിള്ളലുണ്ടായ കെ.ടി. നൗഫലിന്റെ വീട് സന്ദർശിച്ചശേഷം ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ നേതൃത്വത്തിൽ ബൈക്ക് റാലിയായി എത്തിയായിരുന്നു ബാനർ കെട്ടിയത്. 'വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 230 വീട് നിർമിക്കാൻ കോൺഗ്രസ് വാങ്ങിയ എന്നുപറയുന്ന 3.5 ഏക്കർ ഭൂമിയിലേക്കുള്ള വഴി' എന്നെഴുതിയ ബാനറാണ് കെട്ടിയത്. 'പണം പൂർണമായും കൊടുത്തിട്ടില്ലെ'ന്നും ബാനറിലുണ്ട്. കോൺഗ്രസിന്റെ ജീർണത ചൂണ്ടിക്കാണിക്കാനാണ് ബാനർ സ്ഥാപിച്ചതെന്ന് വി. വസീഫ് പറഞ്ഞു. ഭവനപദ്ധതിയുടെ കാര്യമെല്ലാം ഇവർ നാളെ മറന്നുപോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് യൂത്ത് കോൺഗ്രസിന് ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ബാനറെന്നും 'പണം പൂർണമായും കൊടുത്തിട്ടില്ല' എന്നത് കെ.പി.സി.സി.സി. പ്രസിഡന്റ് പറഞ്ഞ കാര്യമാണെന്നും വസീഫ് പറഞ്ഞു. ബാനറിനുപകരം സ്ഥിരമായൊരു ബോർഡ് തന്നെ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.സി. ഷൈജു, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.ആർ. ജിതിൻ, ട്രഷറർ ഷിജി ഷിബു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അർജുൻ ഗോപാൽ, എം. രമേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി. ജംഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. വീട് നിർമിക്കണമെന്ന ഉദ്ദേശ്യംപോലും കോൺഗ്രസിനില്ല -കെ. റഫീഖ് കല്പറ്റ: മരിച്ചവരുടെപേരിൽ പിരിച്ച പണം തട്ടിയെടുത്ത് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും വീട് നിർമിക്കണമെന്ന ഉദ്ദേശ്യം പോലും കോൺഗ്രസിനില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റുമായി സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ്. ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലുണ്ടെന്ന വിവാദങ്ങളെത്തുടർന്ന് മന്ത്രി കെ.രാജൻ ശനിയാഴ്ച ഇവിടം സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെ ഞായറാഴ്ചയാണ് കെ. റഫീഖ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ദുരന്ത ബാധിതർക്ക് വീട് നിർമിച്ചു നൽകാനെന്ന് പറഞ്ഞ് കോൺഗ്രസ് പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കാൻ തുടങ്ങിയിട്ട് 585 ദിവസമായെന്നും വീട് നിർമാണം ആരംഭിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നപ്പോൾ രാഹുൽഗാന്ധിയെ കൊണ്ട് തറക്കല്ലിടൽ നടത്തിച്ചിട്ട് ഇന്നേക്ക് 54 ദിവസമായെന്നും പോസ്റ്റിലുണ്ട്. ഇന്നും ഒരു കല്ല് പോലും രാഹുൽ ഗാന്ധിയിട്ട ആ കല്ലിൻമേൽ ഉയർന്നിട്ടില്ല. ഇതിനൊക്കെ മറുപടി പറഞ്ഞിട്ട് മതി 'വിള്ളൽ പൊറാട്ടു നാടക' മെന്നും പോസ്റ്റിൽ പറയുന്നു. Content Highlights: DYFI President V. Vaseef questions the credibility of Congress regarding the Wayanad Township project., Allegations of fund mismanagement and lack of progress in the 230-house project., DYFI staged a protest by placing banners leading to the land purchased by Congress., CPM District Secretary K. Rafeeq claims Congress has failed to start construction despite 585 days of fundraising., Ongoing political debate surrounding construction quality and transparency in 2026. Published: 20 Apr 2026, 08:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടൗൺഷിപ്പെന്ന് പറയാൻപോലും കോൺഗ്രസിന് അർഹതയില്ലെന്ന് വസീഫ്; ക… | Boolokam