ഡഗ്ഔട്ടിൽ ടീം മാനേജർ ഫോൺ ഉപയോഗിച്ച സംഭവം; വൈഭവ് ശിക്ഷാ നടപടിയിൽ നിന്ന് രക്ഷപ്പെട്ടതെങ്ങിനെ?

ഡഗ്ഔട്ടിൽ ടീം മാനേജർ ഫോൺ ഉപയോഗിച്ച സംഭവം; വൈഭവ് ശിക്ഷാ നടപടിയിൽ നിന്ന് രക്ഷപ്പെട്ടതെങ്ങിനെ?

മുംബൈ: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഐപിഎൽ മത്സരത്തിനിടെ ഡഗ് ഔട്ടിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവം ഏറെ വിവാദമായിരുന്നു. മത്സരം നടന്നുകൊണ്ടിരിക്കെയായിരുന്നു റോമി ഫോൺ ഉപയോഗിച്ചത്. റോമി ഫോൺ ഉപയോഗിക്കുന്നതും അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന കൗമാരതാരം വൈഭവ് സൂര്യവംശി ഫോണിലേക്ക് നോക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. To advertise here, സംഭവം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുകയും ടീം മാനേജർ റോമി ഭിന്ദറിന് പിഴയും മുന്നറിയിപ്പും നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. ഭിന്ദർ ഒരു മെഡിക്കൽ അത്യാവശ്യത്തിനാണ് ഫോൺ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി കടുപ്പിക്കാതിരുന്നത്. എന്നാൽ വൈഭവ് സൂര്യവംശിക്കെതിരേ ബിസിസിഐ യാതൊരു നടപടിയും എടുത്തില്ല. ഇതിന്റെ കാരണം എന്താണെന്നോ? ഭിന്ദർ ഫോൺ ഉപയോഗിച്ചപ്പോൾ അടുത്തിരുന്ന് സ്‌ക്രീനിൽ നോക്കിയത് ബിസിസിഐയുടെ അഴിമതി വിരുദ്ധ ചട്ടത്തിന്റെ ലംഘനമാണ്. എന്നാൽ വൈഭവ് ഒരു കൊച്ചു കുട്ടിയാണെന്നും (15 വയസ്) അദ്ദേഹത്തിന് ലീഗിലെ നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നൽകുകയാണ് വേണ്ടതെന്നും ബിസിസിഐ വിലയിരുത്തുകയായിരുന്നു. ഒരു യുവതാരത്തെ ഇത്തരം കാര്യങ്ങളിൽ ഭയപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്ന് ബിസിസിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡഗ് ഔട്ടിലിരുന്ന് റോമി ഭിന്ദർ മൊബൈൽ ഫോൺ ഉപയോഗിച്ചപ്പോൾ, വൈഭവ് ആ സ്‌ക്രീനിലേക്ക് നോക്കുക മാത്രമാണ് ചെയ്തത്. ഇതിൽ വൈഭവിന്റെ ഭാഗത്ത് മറ്റ് തെറ്റായ ഉദ്ദേശങ്ങൾ ഇല്ലായിരുന്നുവെന്നാണ് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ കണ്ടെത്തൽ. അതിനാൽ തന്നെ നിയമങ്ങളെക്കുറിച്ച് വൈഭവിന് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചു നൽകാൻ രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിനോട് ബിസിസിഐ നിർദേശിച്ചു. ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന (5 മത്സരങ്ങളിൽ 200 റൺസ്) ഈ യുവ പ്രതിഭയെ അനാവശ്യ വിവാദങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ബിസിസിഐ നേരത്തെ തന്നെ ശ്രദ്ധാലുക്കളായിരുന്നു. Content Highlights: Rajasthan Royals team manager Romy Bhinder used a phone in the dugout during IPL 2026., BCCI investigation cleared the manager after confirming it was for a medical emergency., Vaibhav Suryavanshi escaped sanctions due to his age and lack of malicious intent., BCCI prioritized player education over punishment for the young talent. Published: 17 Apr 2026, 05:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡഗ്ഔട്ടിൽ ടീം മാനേജർ ഫോൺ ഉപയോഗിച്ച സംഭവം; വൈഭവ് ശിക്ഷാ നടപട… | Boolokam