ഡയറ്റിൽ ഇനി ശാസ്ത്രം തൊട്ടറിയാം, ചെയ്തറിയാം

ഡയറ്റിൽ ഇനി ശാസ്ത്രം തൊട്ടറിയാം, ചെയ്തറിയാം

M
MathrubhumiSource Link
അവധിക്കാലത്തേക്ക് വെർച്വൽ ലാബ് ഒരുങ്ങി To advertise here, വടകര : ശാസ്ത്രത്തിന്റെ അദ്‌ഭുതലോകം നേരിട്ടറിയാൻ വിദ്യാർഥികൾക്ക് സുവർണാവസരം. വടകര പുത്തൂരിലെ ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം (ഡയറ്റ്) കാമ്പസിൽ സജ്ജമാക്കിയ ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര-വെർച്വൽ ലാബ് ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂൾകുട്ടികൾക്കായി തുറന്നുനൽകും. ശാസ്ത്രപഠനം വെറും മനഃപാഠമാക്കലല്ല, അനുഭവിച്ചറിഞ്ഞ് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ലാബിന്റെ ക്രമീകരണം. കണ്ടും പരീക്ഷിച്ചും അനുഭവിച്ചറിയാനും സ്വന്തമായി നിർമിച്ചുനോക്കാനുമെല്ലാം ഇവിടെ കഴിയും. പ്രകാശത്തിന്റെ വികിരണവും ലളിത പെൻഡുലത്തിന്റെ ചലനവും മുതൽ ഇലക്‌ട്രിക് ബെല്ലിന്റെയും വിൻഡ് എനർജിയുടെയും പ്രവർത്തനങ്ങൾവരെ കുട്ടികൾക്ക് സ്വയം പരീക്ഷിച്ചുമനസ്സിലാക്കാം. ഗണിതശാസ്ത്രം തലവേദനയല്ലെന്ന് തെളിയിക്കുന്ന രസകരമായ പസിലുകളും പ്രദർശനങ്ങളും ഗണിതത്തിന്റെ സൗന്ദര്യം കുട്ടികൾക്കുമുന്നിൽ തുറന്നിടും. ഇന്ത്യൻ ബഹിരാകാശനേട്ടങ്ങളുടെ നാഴികക്കല്ലായ പി.എസ്.എൽ.വി.ക്ക്‌ ചേർന്നുനിന്ന് ഒരു സെൽഫിയുമാവാം. വെർച്വൽ റിയാലിറ്റി വിസ്മയം ലാബിലെ ഏറ്റവും പ്രധാന ആകർഷണം വെർച്വൽ റിയാലിറ്റി മേഖലയാണ്. വി.ആർ. ഹെഡ്സെറ്റുകൾ ധരിക്കുമ്പോൾ സങ്കീർണമായ ശാസ്ത്ര ആശയങ്ങൾ തൊട്ടുമുന്നിൽ ജീവസ്സുറ്റതായി മാറും. പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിലെ ഉള്ളടക്കങ്ങളെല്ലാം വി.ആർ. ഉപയോഗിച്ച് കണ്ടുമനസ്സിലാക്കാം. കൂടാതെ, ശരീരഘടനയും രക്തചംക്രമണവും ഡി.എൻ.എ. ഘടനയുമെല്ലാം അടുത്തറിയാം. ലാബിനുപുറത്ത് സൗരോർജത്തിന്റെ കരുത്ത് കാട്ടിത്തരുന്ന സോളാർ മോഡലുകളും സമയംനോക്കാൻ പഠിപ്പിക്കുന്ന സൺഡയലും ഔട്ട്‌ഡോർ ലേണിങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾക്കും ചർച്ചകൾക്കുമായി പ്രത്യേക ഇടങ്ങളും സജ്ജമാണ്. ഡയറ്റ് ലൈബ്രറിയിൽ ആയിരക്കണക്കിന് പുസ്തകങ്ങളും സ്വന്തമായി കുട്ടികൾക്ക് റെക്കോഡിങ്‌ നടത്താവുന്ന സ്റ്റുഡിയോ സംവിധാനവുമുണ്ട്. സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് ഫണ്ട് പ്രയോജനപ്പെടുത്തിയാണ് ലാബ് ഒരുക്കിയത്. എപ്രിൽ ഒന്നുമുതൽ പ്രത്യേകമായി രജിസ്റ്റർചെയ്യുന്ന വിദ്യാലയങ്ങൾക്ക് ഒരുദിവസം ഡയറ്റിൽ ചെലവഴിക്കാം. പരമാവധി 50 കുട്ടികളുള്ള ഗ്രൂപ്പുകൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കായി ഡയറ്റുമായി ബന്ധപ്പെടുക. ഫോൺ: 8089951576, 9605321964.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡയറ്റിൽ ഇനി ശാസ്ത്രം തൊട്ടറിയാം, ചെയ്തറിയാം — Mathrubhumi |… | Boolokam