ഡയറ്റുള്ളവർക്കും സമൂസ കഴിക്കാമോ?; എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

ഡയറ്റുള്ളവർക്കും സമൂസ കഴിക്കാമോ?; എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

സ്വാ ദിഷ്ടമായ വിഭവങ്ങളിൽ ഒന്നാണ് സമൂസ. പുറംഭാഗം മൊരിഞ്ഞതും ഉൾവശം മസാലകൾ ചേർത്തതുമായ സമൂസ ചൂടു ചായയ്‌ക്കൊപ്പം കഴിക്കുന്നവരാണോ? ഡയറ്റിന്റെ ഭാഗമായി സമൂസ കഴിക്കാമോ എന്ന് എപ്പോഴെങ്കിലും സംശയിച്ചിട്ടുണ്ടോ? ആരോഗ്യകരമായി ഭക്ഷണം കഴിക്കാനോ ശരീരഭാരം കുറയ്ക്കാനോ ശ്രമിക്കുമ്പോൾ പലരും ഇവയെ ഡയറ്റിൽനിന്ന് മാറ്റിനിർത്തുകയാണ് പതിവ്. എന്നാൽ സമൂസയെ പൂർണമായും ഒഴിവാക്കേണ്ട ആവശ്യമുണ്ടോ? To advertise here, ചേരുവകളിലും പാചകരീതികളിലും ചില മാറ്റങ്ങൾ വരുത്തുന്നത്തിക്കൊണ്ട് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് സമൂസ കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന രീതിയിൽ സമൂസ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. എണ്ണയിൽ വറുക്കുന്നതിനു പകരം ബേക്ക് ചെയ്യുക അല്ലെങ്കിൽ എയർ ഫ്രൈ ചെയ്യുക  സമൂസയിലെ കലോറി ലഭ്യത പ്രധാനമായും അത് എണ്ണയിൽ വറുക്കുന്നതിലൂടെയാണ് വരുന്നത്. അതിനുപകരം സമൂസ ബേക്കിങ് അല്ലെങ്കിൽ എയർ ഫ്രൈയിങ് ചെയ്യുന്നത് എണ്ണയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും അതേസമയം പുറംഭാഗം മൊരിഞ്ഞതുപോലെ നിലനിർത്താനും സഹായിക്കുന്നു. പാചകം ചെയ്യുന്നതിനുമുമ്പ് ഉപരിതലത്തിൽ അല്പം മാത്രം എണ്ണ പുരട്ടുകയോ സ്‌പ്രേ ചെയ്യുകയോ ചെയ്യുക, അമിതമായ കൊഴുപ്പ് ഇല്ലാതെ തന്നെ അതിന്റെ സ്വാദ് നിലനിർത്താൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. പ്രോട്ടീൻ ചേരുവകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫില്ലിങ്  സാധാരണയായി ഉരുളക്കിഴങ്ങ് നിറഞ്ഞ ഫില്ലിങ്ങുകളാണ് സമൂസയിൽ കാണാറുള്ളത്. അത് കഴിച്ചയുടൻ വിശപ്പ് വർധിച്ചേക്കാം. പനീർ, സോയാ തരികൾ, പരിപ്പ് അല്ലെങ്കിൽ കടല പോലുള്ള പ്രോട്ടീൻ അടങ്ങിയ ചേരുവകൾ ചേർക്കുന്നത് വയറുനിറഞ്ഞതായി തോന്നിക്കും. കൂടുതൽ സന്തുലിതമായ രീതിയിൽ ഫില്ലിങ് ചേർക്കുന്നത് സമൂസ എന്ന ഭക്ഷണത്തെ ആരോഗ്യകരമായ ഒന്നാക്കി മാറ്റും. തവിട് കളയാത്ത ഗോതമ്പ് അല്ലെങ്കിൽ പലതരം ധാന്യങ്ങൾ ചേർത്ത മാവ് ഉപയോഗിക്കുക  ശുദ്ധീകരിച്ച മൈദയിൽ നാരുകൾ വളരെ കുറവായിരിക്കും. അവ വേഗത്തിൽ ദഹിക്കുകയും ചെയ്യുന്നു. തവിട് കളയാത്ത ഗോതമ്പ് അല്ലെങ്കിൽ പലതരം ധാന്യങ്ങൾ ചേർത്ത മാവ് പകരം ഉപയോഗിക്കുന്നത് ഇതിലെ നാരുകൾ വർധിപ്പിക്കുന്നു. ഇത് ദഹനം സാവധാനത്തിലാക്കാനും കൂടുതൽ നേരം വിശപ്പ് തോന്നാതിരിക്കാനും സഹായിക്കും. ഇത് സമോസയുടെ രുചിയിലോ ഘടനയിലോ വലിയ മാറ്റം വരുത്താതെ തന്നെ കൂടുതൽ പോഷകപ്രദമാക്കുകയും ചെയ്യുന്നു. അളവ് നിയന്ത്രണം  ഒരേ സമയം ഒന്നിലധികം സമൂസ കഴിക്കുന്നതിനു പകരം, ഒരെണ്ണം കഴിക്കുന്നതാണ് നല്ലത്. അതിനോടൊപ്പം ഫ്രഷ് സാലഡ് അല്ലെങ്കിൽ പുതിന ചട്‌നി പോലുള്ള ലഘുവായതും നാരുകൾ നിറഞ്ഞതുമായ എന്തെങ്കിലും കഴിക്കാവുന്നതാണ്. ഇത് ഭക്ഷണത്തെ സന്തുലിതമാക്കുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുന്നു. സമൂസ സാവധാനത്തിലും ശ്രദ്ധയോടെയും കഴിക്കുന്നത് അളവിൽ കൂടുതലാകാതെ പലഹാരം ആസ്വദിക്കാൻ സഹായിക്കും. മധുരമുള്ള ചട്‌നികൾ മിതമായി ഉപയോഗിക്കുക  മധുരം ചേർത്ത ചട്‌നികൾ കലോറിയും വർധിപ്പിക്കും. പകരം പുതിന, മല്ലി, നാരങ്ങ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചട്‌നികൾ തിരഞ്ഞെടുക്കാം. ഈ ചെറിയ മാറ്റം നിങ്ങളുടെ സ്‌നാക്കിനെ ശരീരഭാരം കുറയ്ക്കുന്ന ലക്ഷ്യങ്ങളുമായി കൂടുതൽ യോജിപ്പിച്ച്, രുചി നിലനിർത്തും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  സമൂസ പതിവായി കഴിക്കരുത് സമൂസകൾ എന്നും കഴിക്കുന്നതിനു പകരം എപ്പോഴെങ്കിലും മാത്രം ആസ്വദിക്കുക. സാധാരണ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക  ഭക്ഷണം കഴിക്കാതിരിക്കരുത്. ഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും അമിതമായി കഴിക്കുന്നതിലേക്ക് നയിക്കും. ചേരുവകൾ മാത്രമല്ല, അളവിലും ശ്രദ്ധിക്കുക  ആരോഗ്യകരമായ ഭക്ഷണങ്ങളാണെങ്കിൽ പോലും ശ്രദ്ധയില്ലാതെ കഴിച്ചാൽ അത് ദോഷകരമായി ബാധിക്കും. ശ്രദ്ധയോടെ ആസ്വദിക്കുന്ന ഒരു സമൂസ, ശ്രദ്ധയില്ലാതെ കഴിക്കുന്ന പല സമൂസകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. പൂർണതയേക്കാൾ സ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക  ശരീരഭാരം കുറയ്ക്കുന്നത് മിക്കപ്പോഴും നാം ചെയ്യുന്ന കാര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഒന്നാണ്. അല്ലാതെ അപൂർവമായി ചെയ്യുന്ന കാര്യങ്ങളാൽ അല്ല. പ്രിയപ്പെട്ട വിഭവങ്ങൾ ലഘൂകരിക്കുന്നത് അതിന് സഹായകമാണ്, എന്നാൽ ശ്രദ്ധയോടെ തുടരുന്നതാണ് പ്രധാനം. (ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)   Content Highlights: Switch deep frying for air frying to slash calorie density., Boost satiety by adding protein-rich fillings like chickpeas or paneer., Utilize whole wheat flour for increased fiber content., Pair with fresh mint chutney instead of sugary tamarind options., Practice mindful portion control to maintain sustainable weight loss. Published: 20 Apr 2026, 09:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡയറ്റുള്ളവർക്കും സമൂസ കഴിക്കാമോ?; എന്തെല്ലാം കാര്യങ്ങൾ ശ്രദ… | Boolokam