ഡിജിറ്റൽ അഡിക്‌ഷനെതിരേ ജില്ലാതല കാംപെയ്‌ൻ തുടങ്ങി

ഡിജിറ്റൽ അഡിക്‌ഷനെതിരേ ജില്ലാതല കാംപെയ്‌ൻ തുടങ്ങി

M
MathrubhumiSource Link
മൊഗ്രാൽ : സ്കൂൾ വിദ്യാർഥികൾക്കിടയിലെ വർധിച്ചുവരുന്ന ഡിജിറ്റൽ, സ്ക്രീൻ അഡിക്ഷനെതിരെ കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ലാ തല കാംപെയ്‌ൻ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് കല്ലമ്പലം നജീബ്, സി.എച്ച്. മുഹമ്മദ് ഷെമീറിന് പ്രചരണ പോസ്റ്റർ കൈമാറി ഉദ്ഘാടനം ചെയ്തു. എസ്.എ. അബ്ദുൾറഹിമാൻ അധ്യക്ഷനായി. To advertise here, 2027 മാർച്ച് നാലുവരെ നീളുന്ന ഒരുവർഷ കാംപെയ്‌നിൽ ഗൃഹസന്ദർശനം, പോസ്റ്റർ ലഘുരേഖ പ്രചരണം, മീഡിയ-സോഷ്യൽ മീഡിയ പ്രചരണം, രചനാ മത്സരങ്ങൾ, ഗ്രൂപ്പ് കൗൺസലിങ്, സ്റ്റുഡൻ്റ് കൗൺസലിങ്, പഠന ക്ലാസുകൾ, അധ്യാപകർക്കു പരിശീലനം എന്നിവയുണ്ടാകും. ജില്ലാ തല കാംപെയ്‌ന്റെ ഭാഗമായി ഓരോ ഉപജില്ലയിലും വെവ്വേറെ ഉപസമിതികളും രൂപവത്കരിച്ചു. വ്യക്തിഗത കൗൺസലിങ് ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ 9846346737 എന്ന മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്യണം. അധ്യാപകർക്കുള്ള പരിശീലനവും ഗൃഹസന്ദർശനവും ഏപ്രിൽ ആദ്യ വാരം മുതൽ ആരംഭിക്കും. ഭാരവാഹികൾ: റഷീദ് മൂപ്പൻ റകത്ത് (ചെയ.), കെ. മുഹമ്മദ് ഇർഷാദ് (കൺ.). പി.സി. അബ്ദുല്ല, അഷ്റഫ് പള്ളിയത്ത്, സി.എൽ. മുഹമ്മദ് യാസിർ, അഹമ്മദ് സനദ്, നംഷീർ, പി.വി. അജിത്ത് കുമാർ (ജോ.കൺ.), കണ്ണൂർ അബ്ദുല്ല, എസ്.എം. സിറാജുദ്ദീൻ, കെ. മുഹമ്മദ് ഇർഷാദ് (രക്ഷാ.). വനിതാവിഭാഗം: കെ. ഹലീമ, (ചെയ.), ടി.കെ. റഹ്മത്ത് (കൺ.), ഫാത്തിമത്ത് റഫീദ, അമലേന്ദു, ആവണി, ദിശ (ജോ. കൺ.), കെ.പി. റസിയാബി (രക്ഷാ.).

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡിജിറ്റൽ അഡിക്‌ഷനെതിരേ ജില്ലാതല കാംപെയ്‌ൻ തുടങ്ങി — Mathrub… | Boolokam