ഡിജിറ്റൽ അറസ്റ്റും ഓൺലൈൻ തട്ടിപ്പും: ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും ഉത്തരവാദിത്തമില്ലേ?

ഡിജിറ്റൽ അറസ്റ്റും ഓൺലൈൻ തട്ടിപ്പും: ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും ഉത്തരവാദിത്തമില്ലേ?

M
MathrubhumiSource Link
എസ്. ആദികേശവൻ/ adikesavan@gmail.com Last Updated: 22 March 2026, 09:40 AM IST പ്രതീകാത്മകചിത്രം | Image courtesy: മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത് ഡിജിറ്റൽ അറസ്റ്റും ഓൺലൈൻ തട്ടിപ്പുകളും ഇപ്പോഴും അരങ്ങേറിക്കൊണ്ടേയിരിക്കുന്നു. ഈയിടെ, പാർലമെൻറിൽ നൽകിയ ഉത്തരം അനുസരിച്ച് ഏതാണ്ട് 54,000 കോടി രൂപയാണ് ഈ ഇനത്തിൽ ഇടപാടുകാർക്ക് കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് നഷ്ടപ്പെട്ടത്. വൻകിട കോർപ്പറേറ്റ് തട്ടിപ്പുകളും കണക്കിൽപ്പെടുമെന്നതിനാൽ ഈ തുക മുഴുവനും വ്യക്തികൾക്ക് സംഭവിച്ച തട്ടിപ്പ് മാത്രമല്ല. To advertise here, ദേശീയ തലത്തിലെ 1930 നമ്പറിലേക്കുള്ള അറിയിപ്പ് തട്ടിപ്പു നടന്ന് ഒരു മണിക്കൂറിനകത്തു നൽകിയാൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന പോലീസിന്റെ സൈബർ ക്രൈം സെല്ലുകൾക്കും അവരോടൊപ്പം വിശ്രമമില്ലാതെ പണി ചെയ്യുന്ന ബാങ്കുകളുടെ മോണിറ്ററിങ് സെല്ലുകൾക്കും പണം ബ്ലോക്ക് ചെയ്യുവാൻ സാധിക്കുന്നുണ്ട്. അടിസ്ഥാനപരമായ കാര്യങ്ങൾ വിശകലനം ചെയ്‌താൽ തട്ടിയെടുക്കപ്പെട്ട പണം ബാങ്കിങ് സംവിധാനത്തിന്റെ പുറത്തേക്കു കൊണ്ടുപോകാൻ സാധിച്ചാൽ രണ്ട് പ്രധാനപ്പെട്ട വീഴ്ചകൾ ടെലികോം കമ്പനികൾക്കും, ഏത് അക്കൗണ്ട് വഴിയാണോ തട്ടിച്ച പണം ഒഴുകിയത് ആ അക്കൗണ്ടുകൾ തുറന്ന ബാങ്കുകൾക്കും സംഭവിക്കണം. വ്യവസ്ഥാപിത ടെലികോം ബാങ്കിങ് ശൃംഖല വഴിയാണ് സൈബർ തട്ടിപ്പുകളുടെ തുടക്കവും ഒടുക്കവും. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പങ്കെടുത്ത ഒരു ചർച്ചയിൽ ബിഷപ്പ് മാർ ഗീവർഗീസ് കൂറിലോസ് അടക്കം തട്ടിപ്പിൽപ്പെടുകയോ അതിൽനിന്നും കഷ്ടിച്ച് രക്ഷപ്പെടുകയോ ചെയ്ത കുറേപ്പേർ പറഞ്ഞത് ഇന്ത്യയിലെ ഒരു മൊബൈൽ ഫോണിൽ നിന്നാണ് ‘ഡിജിറ്റൽ അറസ്റ്റിന്റെ’ വിളി വന്നത് എന്നാണ്. ആ ഫോൺ നമ്പറുകൾ അവരുടെ ഫോണിൽ ഉണ്ടുതാനും. തട്ടിപ്പ് സംഘത്തിന്റെ നിർദേശ പ്രകാരം പൈസ അയച്ച അക്കൗണ്ടിന്റെ വിവരങ്ങൾ ബാങ്കിങ് സംവിധാനത്തിൽ നിന്നും നമുക്ക് ലഭിക്കുകയും ചെയ്യും. മിക്കവാറും കേസുകളിലും ചെറിയ തുകകളായി മാറ്റി എ.ടി.എം. വഴിയൊക്കെ മാറ്റിയെടുക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ അക്കൗണ്ടുകളിലേക്ക് വലിയ തുകയായിട്ടായിരിക്കും ആദ്യം ഈ പണം അയക്കാൻ ആവശ്യപ്പെടുക. ഈ ഘട്ടത്തിൽ കെ.വൈ.സി. (സിം കാർഡ് കൊടുത്ത ടെലികോം കമ്പനിയുടെ ഉത്തരവാദിത്വം) അല്ലെങ്കിൽ തട്ടിപ്പിന് ആദ്യത്തെ ട്രാൻസ്‌ഫറിന് ഉപയോഗിക്കപ്പെട്ട അക്കൗണ്ടിന്റെ കെ.വൈ.സി.യിലും (തട്ടിപ്പിനുപയോഗിച്ച അക്കൗണ്ട് തുറന്ന ബാങ്കിന്റെ ഉത്തരവാദിത്വം) വീഴ്ച ഇല്ലെങ്കിൽ പോലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും ബന്ധപ്പെട്ട തട്ടിപ്പുകാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും സാധിക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം അവരുടെ മറ്റ് സ്വത്തുക്കളടക്കമുള്ള ആസ്തികൾ മരവിപ്പിക്കാനും സാധിക്കും. പ്രായോഗികമായി കണ്ടുവരുന്ന ട്രെൻഡ് ഈ രണ്ട് പ്രധാനപ്പെട്ട കണ്ണികളുടെയും വ്യക്തിവിവരങ്ങളിൽ ന്യൂനതയോ വ്യാജ രേഖകളോ നൽകിയായിരിക്കും തട്ടിപ്പുകാർ ഫോൺ കണക്‌ഷനും ബാങ്ക് അക്കൗണ്ടുകളും തുടങ്ങുക. തട്ടിപ്പിനിരയായവർക്ക് ചെയ്യാൻ പറ്റുന്ന പ്രധാനപ്പെട്ട കാര്യം പോലീസ് വഴിയോ നേരിട്ടോ ഉത്തരവാദപ്പെട്ട ടെലികോം കമ്പനികളിൽനിന്നോ ബാങ്കുകളിൽ നിന്നോ ബന്ധപ്പെട്ട ആൾക്കാരുടെ കെ.വൈ.സി. രേഖകൾ ആവശ്യപ്പെടുക. മിക്കവാറും അവ വ്യാജ രേഖകൾ ആയിരിക്കും. ആണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചാൽ ടെലികോം കമ്പനികളോടും ബാങ്കിനോടും നഷ്ടപരിഹാരം ആവശ്യപ്പെടാം. അവർ അയയുന്നില്ലെങ്കിൽ ടെലികോം റെഗുലേറ്ററി അതോറിറ്റിയോടും റിസർവ് ബാങ്കിന്റെ ഓംബുഡ്സ്‌മാനോടും പരാതി ഉന്നയിക്കുക. കെ.വൈ.സി. വീഴ്ച കണക്കിലെടുത്ത് റിസർവ് ബാങ്കിന്റെ ഓംബുഡ്സ്‌മാൻ നഷ്ടപരിഹാരത്തിന് (ഭാഗികമായെങ്കിലും) ഉത്തരവ് നൽകുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ടെലികോം മേഖലയിൽ നഷ്ടപരിഹാരത്തിന്റെ നടപടിക്രമങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. സൈബർ തട്ടിപ്പിന് ഇരയായവർ സമ്മർദം തുടരുന്തോറും ഈ പ്രക്രിയ സ്ഥിരപ്പെടും. ടെലികോം വിഭാഗത്തിലും മേൽപ്പറഞ്ഞ പരാതികളും രേഖകൾക്കു വേണ്ടിയുള്ള അപേക്ഷകളും മറ്റും ഇ-മെയിൽ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും എന്നുള്ളത് ഇരയായവർക്ക് ആശ്വാസം നൽകുന്നു. പോലീസിലുള്ള എഫ്.ഐ.ആറും മറ്റും അതിന്റെ മുറയ്ക്ക് നടന്നോട്ടെ. (പ്രമുഖ ധനകാര്യ വിദഗ്ധനായ ലേഖകൻ ബാങ്കിങ് രംഗത്ത് ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡിജിറ്റൽ അറസ്റ്റും ഓൺലൈൻ തട്ടിപ്പും: ബാങ്കുകൾക്കും ടെലികോം… | Boolokam