ഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പുകാരുടെ ഡിവൈസ് ഐ.ഡി.കൾ ബ്ലോക്ക് ചെയ്യാൻ വാട്സാപ്പിനോട് കേന്ദ്രം

ഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പുകാരുടെ ഡിവൈസ് ഐ.ഡി.കൾ ബ്ലോക്ക് ചെയ്യാൻ വാട്സാപ്പിനോട് കേന്ദ്രം

M
MathrubhumiSource Link
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് മുഖേനയുള്ള സാമ്പത്തികത്തട്ടിപ്പുകൾ തടയാൻ നടപടികൾ വേണമെന്ന് വാട്‌സാപ്പിനോട് നിർദേശിച്ച് കേന്ദ്രസർക്കാർ. വാട്‌സാപ്പ് മുഖേന തട്ടിപ്പുകാർ വിലസുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപവത്കരിച്ച ഉന്നതതല സമിതിയാണ് നിർദേശം നൽകിയത്. To advertise here, തട്ടിപ്പുകാരുടെ ഡിവൈസ് ഐ.ഡി. ബ്ലോക്ക് ചെയ്യാനും കോളുകളിൽ അധിക സുരക്ഷയേർപ്പെടുത്താനുമുള്ള നിർദേശങ്ങൾ ഇതിലുൾപ്പെടുന്നു. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇവ നടപ്പാക്കാൻ വാട്‌സാപ്പ് സമ്മതിച്ചതായും അധികൃതർ പറഞ്ഞു. ആൾമാറാട്ടം തടയാൻ എ.ഐ. ഉപയോഗിക്കുന്നതടക്കം സ്വീകരിച്ചുവരുന്ന നടപടികൾ വാട്‌സാപ്പും സമിതിക്കുമുന്നിൽ ബോധിപ്പിച്ചു. സർക്കാർ ഏജൻസികളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി ഉറപ്പുനൽകി. വാട്‌സാപ്പ് പ്രതിനിധികളുമായി ഈ മാസമാദ്യമായാണ് സമിതി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. ഒരിക്കൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഉൾപ്പെട്ട ഡിവൈസ് ഐ.ഡി.കളെ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യണമെന്നതാണ് പ്രധാനപ്പെട്ട നിർദേശം. പ്രധാന നിർദേശങ്ങൾ സ്കൈപ്പിൽ ഉള്ളതുപോലെ വിളിക്കുന്നവരെക്കുറിച്ചുള്ള സുരക്ഷാ മുന്നറിയിപ്പുകൾ നൽകണം സ്ഥിരമായി തട്ടിപ്പുകോളുകൾ നടത്തുന്നവരെ തിരിച്ചറിഞ്ഞ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുനൽകണം. ആൻഡ്രോയിഡ് ഫോണുകളിൽ തട്ടിപ്പുകാർ അയക്കുന്ന അപകടകരമായ ഇൻസ്റ്റാളിങ് എ.പി.കെ. ഫയലുകൾ ബ്ലോക്ക് ചെയ്യണം പോലീസിന്റെയും മറ്റ് അന്വേഷണ ഏജൻസികളുടെയും ലോഗോയും മറ്റും ദുരുപയോഗം ചെയ്യുന്നത് തടയണം ഡിജിറ്റൽ ആൾമാറാട്ടങ്ങൾ തടുക്കുന്നതിന് എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം അക്കൗണ്ട് ഡിലീറ്റ് ചെയ്താലും ഉപയോക്താക്കളുടെ വിവരങ്ങൾ 180 ദിവസത്തേക്ക് സൂക്ഷിക്കണം ഇക്കാര്യങ്ങളിൽ 30 ദിവസത്തിനുള്ളിൽ വാട്‌സാപ്പ് മറുപടി നൽകണം Content Highlights: The Indian Home Ministry's high-level committee has directed WhatsApp to implement stringent security measures, including blocking device IDs and using AI, to combat the increasing instances of "Digital Arrest" financial frauds. Published: 22 Mar 2026, 08:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പുകാരുടെ ഡിവൈസ് ഐ.ഡി.കൾ ബ്ലോക്ക്… | Boolokam