ആലപ്പുഴ: കുട്ടനാട്ടിലെ കൈനകരി വില്ലേജിലെ ഡിജിറ്റൽ സർവേ കുരുക്കിൽ. റാണി, ചിത്തിര കായൽനിലങ്ങളുടെ പട്ടയംകിട്ടിയ ഉടമകളെ കണ്ടെത്താൻ കഴിയാത്തതാണ് സർവേവകുപ്പിനു തലവേദനയാകുന്നത്. രണ്ടു കായൽനിലങ്ങളിലുമായി 500-ലേറെപ്പേർക്കാണ് പട്ടയമുള്ളത്. ഇവർ രേഖകകളുമായെത്തിയാലേ സർവേ പൂർത്തിയാക്കാനാകൂ. To advertise here, കൈനകരി വില്ലേജിൽ ഡിജിറ്റൽ സർവേ 50 ശതമാനം പൂർത്തിയായി. റാണി, ചിത്തിര കായൽനിലങ്ങളുടെ സർവേയാണ് ബാക്കി. കായൽനിലങ്ങളുടെ പട്ടയം കിട്ടിയവരിൽ ഏറെപ്പേരും ജില്ലയ്ക്കു പുറത്താണു താമസം. കുറെപ്പേർ സംസ്ഥാനത്തിനു പുറത്തും. ചിലർ വിദേശത്തുമാണ്. ഇവരെല്ലാം രേഖകളുമായെത്തിയാലേ കൈനകരിയിലെ സർവേ പൂർത്തിയാക്കാനാകൂ. സർവേവകുപ്പ് പട്ടയമുടമകളെ കണ്ടെത്താനായി പാടശേഖരസമിതികളുമായി ബന്ധപ്പെട്ടെങ്കിലും ഫലംകണ്ടില്ല. കായൽനിലങ്ങളുടെ പാട്ടം വാങ്ങാൻ വർഷത്തിലൊരിക്കൽ മാത്രമാണ് പലരുമെത്തുന്നത്. അതുകൊണ്ടുതന്നെ വിദേശത്തുള്ളവരെയടക്കം ബന്ധപ്പെടാൻ കഴിഞ്ഞില്ല. വിഷയം തിങ്കളാഴ്ച കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം. സർവേയ്ക്കുശേഷം ഭൂവുടമകളുടെ കൈവശമുള്ള രേഖകൾ പരിശോധിച്ചാണ് നടപടി അന്തിമമാക്കുക. ആധാരം, കരംരസീത് എന്നിവയടക്കമുള്ള രേഖകളുമായി ഉടമകൾ എത്തിയാലേ സർവേ പൂർത്തിയാകൂ. ജില്ലയിലെ 12 വില്ലേജുകളിൽ സർവേ പൂർത്തിയാക്കി. 19 വില്ലേജുകളിൽ പുരോഗമിക്കുകയാണ്. ചിത്തിരക്കായൽ 716 ഏക്കറും റാണിക്കായൽ 568 ഏക്കറുമാണ്. നെൽക്കൃഷിക്കായി കായലിനുചുറ്റും ചിറകെട്ടി വെള്ളം വറ്റിച്ചാണ് കായൽപ്പാടശേഖരം യാഥാർഥ്യമാക്കിയത്. ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ നിർദേശമനുസരിച്ചാണ് മുരിക്കുംമൂട്ടിൽ ഔതച്ചൻ (മുരിക്കൻ) കായൽനികത്തി നിലമാക്കിയത്. ഇതിൽ പട്ടയഭൂമിയും പുറമ്പോക്കുമുണ്ട്. Content Highlights: Digital survey in Kainakary is 50% complete as of 2026., Survey stalled due to inability to locate 500+ title holders of Rani and Chithira kayal fields., Landowners residing outside the district or abroad must present deeds and tax receipts., District administration to intervene to expedite the process. Published: 19 Apr 2026, 09:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഡിജിറ്റൽ സർവേ പാതിവഴിയിൽ; റാണി, ചിത്തിര കായൽനിലങ്ങളുടെ ഉടമകളെ തേടി സർവേ വകുപ്പ്
M
MathrubhumiSource Link
21 days ago