ഡിപ്ലോമ, മാസ്‌റ്റേഴ്‌സ്, PhD; ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് അപേക്ഷിക്കാം

ഡിപ്ലോമ, മാസ്‌റ്റേഴ്‌സ്, PhD; ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് അപേക്ഷിക്കാം

M
MathrubhumiSource Link
ദേ ശീയ പ്രാധാന്യമുള്ള സ്ഥാപനമായ, തിരുവനന്തപുരം ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി.), 2026 ജൂലായ് സെഷനിലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. To advertise here, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫിസിയോതെറാപ്പി നാലുവർഷ ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി ബിരുദമാണ് യോഗ്യത ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തീഷ്യാ ടെക്‌നോളജി (ഡി.ഒ.ടി.എ.ടി.) യോഗ്യത: ഇലക്ട്രോണിക്‌സ്/ബയോമെഡിക്കൽ എൻജിനിയറിങ്/ഇൻസ്ട്രുമെന്റേഷൻ ഡിപ്ലോമ അല്ലെങ്കിൽ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തീഷ്യാ ടെക്‌നോളജി/തത്തുല്യ സ്‌പെഷ്യാലിറ്റി ബിരുദം. ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് (ഡി.പി.എച്ച്.) സംസ്ഥാന/കേന്ദ്ര സർക്കാർ വകുപ്പുകൾ/ഏജൻസികൾ എന്നിവയിൽ ജോലിചെയ്യുന്ന, എം.ബി.ബി.എസ്. ബിരുദമെടുത്തശേഷം ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. പി.ജി. ഡിപ്ലോമ (i) കാർഡിയാക് ലബോറട്രി ടെക്‌നോളജി യോഗ്യത: ഫിസിക്‌സ് പഠിച്ചുള്ള ബി.എസ്സി./കാർഡിയാക് ടെക്‌നോളജി/തത്തുല്യ സ്‌പെഷ്യാലിറ്റി ബിരുദം (ii) ക്ലിനിക്കൽ പെർഫ്യൂഷൻ-സുവോളജി മെയിൻ/സബ്‌സിഡിയറി ആയി പഠിച്ചുള്ള ബി.എസ്സി./ക്ലിനിക്കൽ പെർഫ്യൂഷൻ/തത്തുല്യ സ്‌പെഷ്യാലിറ്റി ബിരുദം (iii) ട്രാൻസ്ഫ്യൂഷൻ ടെക്‌നോളജി - ബയോളജിക്കൽ സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബി.എസ്സി./ട്രാൻസ്ഫ്യൂഷൻ ടെക്‌നോളജി/തത്തുല്യ സ്‌പെഷ്യാലിറ്റി ബിരുദം. മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്.) യോഗ്യത: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എൻ.വൈ.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്., ബി.ടെക്./ബി.ഇ.(ഏതെങ്കിലും ബ്രാഞ്ച്) ബിരുദം, നാലുവർഷം ദൈർഘ്യമുള്ള കോഴ്‌സിലൂടെ നേടിയ വെറ്ററിനറ്റി/നഴ്‌സിങ് ബിരുദം, ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി/ഓക്യുപ്പേഷണൽ തെറാപ്പി/ഫാർമസി ബിരുദം, സ്റ്റാറ്റിസ്റ്റിക്‌സ്/ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡമോഗ്രഫി, പോപ്പുലേഷൻ സ്റ്റഡീസ്, ന്യൂട്രിഷൻ, സോഷ്യോളജി, ഇക്കണോമിക്‌സ്, സൈക്കോളജി, ആന്ത്രോപ്പോളജി, സോഷ്യൽ വർക്ക്, മാനേജ്‌മെന്റ്, ലോ എന്നിവയിൽ ഒന്നിൽ പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദം വേണം. ആരോഗ്യ-അനുബന്ധ മേഖലകളിലെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. എം.ടെക്. ബയോമെഡിക്കൽ എൻജിനിയറിങ് (i) ബയോ മെഡിക്കൽ എൻജിനിയറിങ്, ബയോടെക്‌നോളജി, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ടിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ്, എൻജിനിയറിങ് ഫിസിക്‌സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജി ആൻഡ് മെറ്റീരിയൽ സയൻസ്, ഫാർമസ്യൂട്ടിക്കൽ ടെക്‌നോളജി, പോളിമർ ടെക്‌നോളജി, എൻജിനിയറിങ് മറ്റ് ശാഖകൾ എന്നിവയിലൊന്നിൽ ബി.ഇ./ബി.ടെക്./എ.എം.ഐ.ഇ./തത്തുല്യം. ഗേറ്റ് സ്‌കോർ വേണം (ii) ബയോകെമിസ്ട്രി, ബയോഫിസിക്‌സ്, ബയോടെക്‌നോളജി, സിറാമിക്‌സ്, കെമിസ്ട്രി, ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക് സയൻസസ്, എർഗണോമിക്‌സ്, മെറ്റീരിയൽ സയൻസ്, മാത്തമാറ്റിക്‌സ്, മോളിക്യുളാർ ബയോളജി, ഫിസിക്‌സ്, ഫിസിയോളജി, സയൻസിന്റെ മറ്റ് ശാഖകൾ എന്നിവയിലൊന്നിൽ മാസ്റ്റേഴ്‌സ്/തത്തുല്യ യോഗ്യത. ഗേറ്റ് സ്‌കോർ വേണം (iii) എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.ഫാം., ബി.വി.എസ്സി., ബി.പി.എച്ച്., ബി.ഒ.ടി.എച്ച്., ബി.എ.എസ്.എൽ.പി., ഫാം.ഡി. (എല്ലാം കുറഞ്ഞത് നാലുവർഷം ദൈർഘ്യമുള്ളത്). നീറ്റ് പി.ജി, നീറ്റ് എം.സി.എസ്. തുടങ്ങിയ ദേശീയതല പി.ജി. എൻട്രൻസ് യോഗ്യതയും വേണം. പിഎച്ച്.ഡി.: വിഷയങ്ങളും യോഗ്യതയും ഫിസിക്കൽ സയൻസസ്: ഫിസിക്‌സിൽ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിഗ്രി (എല്ലാ ബ്രാഞ്ചുകളും) കെമിക്കൽ സയൻസസ്: കെമിസ്ട്രിയിൽ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിഗ്രി (എല്ലാ ബ്രാഞ്ചുകളും) ബയോളജിക്കൽ സയൻസസ്/ബയോമെഡിക്കൽ സയൻസസ്: ലൈഫ് സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിലെ (ഫിസിയോളജി, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, സുവോളജി, ബയോ ഇൻഫർമാറ്റിക്‌സ്, പ്ലാന്റ് സയൻസസ് തുടങ്ങിയവ)/ഡന്റിസ്ട്രി പോസ്റ്റ് ഗ്രാേജ്വറ്റ് ഡിഗ്രി. ബയോ എൻജിനിയിറിങ്: പോളിമർ എൻജിനിയറിങ്/ടെക്‌നോളജി, മെറ്റീരിയൽ സയൻസ്, ബയോമെഡിക്കൽ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, ബയോടെക്‌നോളജി, ക്ലിനിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിലൊന്നിലെ പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദം അല്ലെങ്കിൽ സ്ഥാപനത്തിൽ ഗവേഷണം സാധ്യമായ മേഖലയിൽ എൻജിനിയറിങ് പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദം. ബയോമെറ്റീരിയൽ സയൻസ് ആൻഡ് ടെക്‌നോളജി: ഫിസിക്‌സ്, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, പോളിമർ സയൻസ്, മെറ്റീരിയൽ സയൻസ്, ബയോടെക്‌നോളജി, വെറ്ററിനറി സയൻസ് എന്നിവയിലൊന്നിൽ പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദം അല്ലെങ്കിൽ എസ്.സി.ടി.ഐ.എം.എസ്.ടി. നൽകിയ എം.ഫിൽ. (ബയോമെഡിക്കൽ ടെക്‌നോളജി) ഹെൽത്ത് സയൻസസ് (ഫുൾ ടൈം): മോഡേൺ മെഡിസിൻ, പബ്ലിക് ഹെൽത്ത്, ഡന്റിസ്ട്രി, നഴ്‌സിങ്, വെറ്ററിനറി സയൻസസ്, ഡമോഗ്രഫി, ഇക്കണോമിക്‌സ്, സോഷ്യോളജി, സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് മാനേജ്മെന്റ് (എം.ബി.എ.), പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലൊന്നിൽ പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദം. മറ്റ് പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദങ്ങളും, ഓരോന്നിന്റെയും മെരിറ്റ് പരിഗണിച്ച്, അക്കാദമിക് കമ്മിറ്റി അംഗീകരിച്ചേക്കാം. അപേക്ഷകർക്ക് യു.ജി. സി./സി.എസ്.ഐ.ആർ./ഐ.സി.എം.ആർ./ ഡി.ബി.ടി./ഡി.എച്ച്.ആർ.-ബി.ആർ.ഇ.ടി. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) ഉണ്ടായിരിക്കണം. എം.ഫിൽ. യോഗ്യത ഉള്ളവർ അവരുടേതായ ഫെലോഷിപ്പ്/പ്രോജക്ട് പൊസിഷൻ കണ്ടെത്തേണ്ടിവരും. മെഡിക്കൽ സയൻസസ്: എം.ബി.ബി.എസ്. ബിരുദം. മാർക്ക്/ചാൻസ് വ്യവസ്ഥയുണ്ട്. ഒരു വർഷ കംപൾസറി റൊട്ടേറ്റിങ് ഇന്റേൺഷിപ്പ്/തത്തുല്യം പൂർത്തീകരണം, ഫുൾ രജിസ്‌ട്രേഷൻ എന്നിവ നിർബന്ധം. യു.ജി.സി./സി.എസ്.ഐ.ആർ./ഐ.സി.എം.ആർ. ഫെലോഷിപ്പ് വേണം. എം.ഡി./എം.എസ്./ ഡി.എൻ.ബി.ക്കാർക്കും അപേക്ഷിക്കാം. മറ്റ് പ്രോഗ്രാമുകൾ (i) ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. (എം.ഡി.- പിഎച്ച്.ഡി., ഡി.എം./എം.സി.എച്ച്.- പിഎച്ച്.ഡി. ഈ പ്രോഗ്രാം, എസ്.സി.ടി.ഐ.എം.എസ്.ടി.യിലെ എം.ഡി./ഡി.എം./എം.സി.എച്ച്. റസിഡന്റുകൾക്കുമാത്രമാണ്. (ii) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (പി.ഡി.എഫ്.) (ഡി.എം./എം.സി.എച്ച്./തത്തുല്യ യോഗ്യതയുള്ളവർക്ക്). (iii) പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോസ്പിറ്റൽ ഇൻഫക്ഷൻ കൺട്രോൾ- എം.ഡി. മൈക്രോബയോളജി/തത്തുല്യ യോഗത. പരീക്ഷ ജയിച്ച് അഞ്ചുവർഷം കവിഞ്ഞിരിക്കരുത്. അപേക്ഷ പ്രവേശനവിജ്ഞാപനവും വിവിധ പ്രോഗ്രാമുകളുടെ വിശദമായ പ്രവേശന യോഗ്യത, മാർക്ക്/ഗ്രേഡ്, പ്രായവ്യവസ്ഥകൾ (ബാധകമെങ്കിൽ), കോഴ്‌സ് ദൈർഘ്യം, തിരഞ്ഞെടുപ്പുരീതി, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുന്ന പ്രോസ്പക്ടസും www.sctimst.ac.in  -ൽ ലഭിക്കും (അക്കാദമിക് > അഡ്മിഷൻസ് ലിങ്ക്). വാട്‌സ് ന്യൂ ലിങ്കിലും ഇവ ലഭിക്കും. അപേക്ഷ ഈ ലിങ്ക് വഴി മാർച്ച് 31 വരെ നൽകാം. അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കാം. Content Highlights: Admissions open for Certificate, Diploma, Masters, and PhD programs for July 2026 session., Diverse course offerings including Public Health, Biomedical Engineering, and Clinical specializations., Online application portal active until March 31., National-level eligibility requirements (GATE/NEET/JRF) applicable for specific PG and PhD programs. Published: 21 Mar 2026, 11:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡിപ്ലോമ, മാസ്‌റ്റേഴ്‌സ്, PhD; ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ… | Boolokam