ഡിസ്‌കവറി ഗാർഡൻസിൽ പാർക്കിങ് സബ്സ്‌ക്രിപ്ഷൻ നിരക്കുകൾ കുറച്ചു

ഡിസ്‌കവറി ഗാർഡൻസിൽ പാർക്കിങ് സബ്സ്‌ക്രിപ്ഷൻ നിരക്കുകൾ കുറച്ചു

ദുബായ് : ഡിസ്‌കവറി ഗാർഡൻസിലെ താമസക്കാർക്കായി പാർക്കിങ് സബ്സ്‌ക്രിപ്ഷനിൽ ഇളവ് പ്രഖ്യാപിച്ച് പാർക്കോണിക് അധികൃതർ. ഇനിമുതൽ പ്രതിമാസ സബ്സ്‌ക്രിപ്ഷന് 672 ദിർഹവും മൂന്നുമാസത്തേക്ക് 1999 ദിർഹവും നൽകിയാൽ മതിയാകും. നേരത്തേയിത് യഥാക്രമം 945 ദിർഹവും 2625 ദിർഹവുമായിരുന്നു. 3999 ദിർഹം, 4999 ദിർഹം എന്നിങ്ങനെയാണ് പുതിയ അർധവാർഷിക, വാർഷിക സബ്സ്‌ക്രിപ്ഷൻ നിരക്കുകൾ. ബുധനാഴ്ച മുതൽ പുതിയനിരക്കുകൾ പ്രാബല്യത്തിലായിട്ടുണ്ട്. നിരക്കിളവ് സംബന്ധിച്ച് പ്രദേശവാസികൾക്ക് പാർക്കോണിക് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. To advertise here, താമസക്കാരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലും വിവിധപങ്കാളികളുമായി ഏകോപിപ്പിച്ചുമാണ് പുതിയതീരുമാനമെടുത്തത്. ഡിസ്‌കവറി ഗാർഡൻസിലെ പൊതു പാർക്കിങ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി രണ്ടാംവാരം മുതലാണ് പണമടച്ചുള്ള പാർക്കിങ് ആരംഭിച്ചത്. പ്രദേശത്തെ ഗതാഗത ത്തിരക്ക് ലഘൂകരിക്കുന്നതിലും തീരുമാനം മികച്ച സംഭാവനകൾനൽകി. നിലവിൽ പാർക്കിങ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത കെട്ടിടങ്ങളിലെ താമസ യൂണിറ്റുകൾക്ക് സൗജന്യ പാർക്കിങ് അനുവദനീയമാണ്. പാർക്കോണിക് പ്ലസ് ആപ്പിലൂടെ റസിഡന്റ് പാർക്കിങ് പെർമിറ്റ് നേടാം. അധിക വാഹനങ്ങൾക്കായാണ് മിതമായ നിരക്കിൽ സബ്സ്‌ക്രിപ്ഷനുകൾ ആരംഭിച്ചത്. പാർക്കോണിക് വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ മുഖേന പണമടച്ചുള്ള പാർക്കിങ് സബ്സ്‌ക്രിപ്ഷനുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. സന്ദർശകർ രാവിലെ എട്ടുമണി മുതൽ വൈകീട്ട് അഞ്ച് മണിവരെ ഒരു മണിക്കൂർ പാർക്കിങ്ങിന് നാലുദിർഹവും വൈകീട്ട് അഞ്ച് മണിമുതൽ അർധരാത്രിവരെ ആറ് ദിർഹവും നൽകണം. അർധരാത്രി മുതൽ രാവിലെ എട്ടുവരെ പാർക്കിങ് സൗജന്യമാണ്. സാധുവായ പാർക്കിങ് പെർമിറ്റ്, സബ്സ്‌ക്രിപ്ഷൻ, പണം നൽകിയുള്ള പാർക്കിങ് എന്നിവയില്ലാതെ വാഹനം പാർക്ക് ചെയ്താൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. Published: 17 Apr 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡിസ്‌കവറി ഗാർഡൻസിൽ പാർക്കിങ് സബ്സ്‌ക്രിപ്ഷൻ നിരക്കുകൾ കുറച്… | Boolokam