ഡി.എം.കെ. നൽകുന്നത് വാഗ്ദാനങ്ങൾ മാത്രം -എസ്.പി. വേലുമണി

ഡി.എം.കെ. നൽകുന്നത് വാഗ്ദാനങ്ങൾ മാത്രം -എസ്.പി. വേലുമണി

M
MathrubhumiSource Link
കോയമ്പത്തൂർ : കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കോയമ്പത്തൂരിൽ ഡി.എം.കെ. സർക്കാർ ഒരുപദ്ധതിയും കൊണ്ടുവന്നിട്ടില്ലെന്നും അണ്ണാ ഡി.എം.കെ. സർക്കാരിന്റെ പദ്ധതികൾ ഉദ്ഘാടനംചെയ്യുക മാത്രമാണ് അവർ ചെയ്യുന്നതെന്നും എസ്.പി. വേലുമണി എം.എൽ.എ. ആരോപിച്ചു. To advertise here, തൊണ്ടാമുത്തൂരിൽ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. ‘പദ്ധതികൾ നടപ്പാക്കിയെന്നു പറഞ്ഞ് പരസ്യംകൊടുക്കുകയാണ് ഡി.എം.കെ. ചെയ്യുന്നത്. ജില്ലയിലെ ആശുപത്രികൾ, റവന്യൂ ഓഫീസുകൾ, താലൂക്കോഫീസുകൾ തുടങ്ങിയവയെല്ലാം അണ്ണാ ഡി.എം.കെ.യുടെ കാലത്ത് അനുവദിച്ചവയാണ്’. അഞ്ചുവർഷക്കാലം ഒന്നുംചെയ്യാതെ അവസാനസമയത്ത് വോട്ടുതട്ടാനാണ് ശ്രമമെന്നും വേലുമണി ആരോപിച്ചു. ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. Published: 15 Mar 2026, 03:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡി.എം.കെ. നൽകുന്നത് വാഗ്ദാനങ്ങൾ മാത്രം -എസ്.പി. വേലുമണി — M… | Boolokam