ഡി.എം.കെ. സർക്കാരിനെതിരേ ആഞ്ഞടിച്ച് അണ്ണാ ഡി.എം.കെ.യുടെ പ്രചാരണത്തുടക്കം

ഡി.എം.കെ. സർക്കാരിനെതിരേ ആഞ്ഞടിച്ച് അണ്ണാ ഡി.എം.കെ.യുടെ പ്രചാരണത്തുടക്കം

M
MathrubhumiSource Link
അണ്ണാ ഡി.എം.കെ. അധികാരത്തിൽ വരും -പളനിസ്വാമി To advertise here, ചെന്നൈ : ഭരണകക്ഷിയായ ഡി.എം.കെ.യ്‌ക്കെതിരേ രൂക്ഷവിമർശനമുയർത്തി പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെ. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു. ബുധനാഴ്ച വൈകീട്ട് ചെന്നൈ മൈലാപ്പൂർ മണ്ഡലത്തിൽപ്പെട്ട മന്ദവേലി മാർക്കറ്റിലാണ് ആയിരക്കണക്കിനു പ്രവർത്തകരുടെ സാന്നിധ്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പ്രചാരണം ആരംഭിച്ചത്. എൻ.ഡി.എ. സഖ്യത്തിൽ മൈലാപ്പുർ സീറ്റ് നൽകിയിരിക്കുന്നത് ബി.ജെ.പി.ക്കാണ്. ഡി.എം.കെ. നേതൃത്വത്തെയും ഭരണത്തെയും ഒരുപോലെ വിമർശിച്ചുകൊണ്ടായിരുന്നു പളനിസ്വാമിയുടെ ഒരു മണിക്കൂറോളം നീണ്ട പ്രസംഗം. ഡി.എം.കെ.യുടെ സഖ്യകക്ഷികൾ അടിമകളാണെന്നും അണ്ണാ ഡി.എം.കെ.യുടെ സഖ്യകക്ഷികൾ സ്വതന്ത്രരാണെന്നും പളനിസ്വാമി പറഞ്ഞു. ഡി.എം.കെ. സഖ്യത്തിൽ ഘടകകക്ഷികൾക്ക് പോരാടി സീറ്റ് നേടിയെടുക്കേണ്ട സ്ഥിതിയാണ്. തിരഞ്ഞെടുപ്പ് വേളകളിൽ സഖ്യകക്ഷികൾക്ക് അവർ അർഹമായ പരിഗണന നൽകുന്നില്ല. സഖ്യം രൂപവത്കരിക്കാൻ 20 ദിവസമായി ഡി.എം.കെ. പാടുപെടുന്നു. കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ സീറ്റാണ് ഇപ്രാവശ്യം സഖ്യകക്ഷികൾക്കു ലഭിച്ചത്. അംഗീകൃത പാർട്ടികളെക്കാൾ അംഗീകാരമില്ലാത്തവയ്ക്ക് അവർ കൂടുതൽ സീറ്റു നൽകി. ഡി.എം.കെ.യെ വിശ്വസിക്കുന്നവർക്ക് റോഡിൽ നിൽക്കേണ്ട അവസ്ഥയാണുള്ളതെന്നും പളനിസ്വാമി ആരോപിച്ചു. പിന്തുടർച്ചാ രാഷ്ട്രീയം ലക്ഷ്യമിട്ടുള്ള കുടുംബപാർട്ടിയാണ് ഡി.എം.കെ. എന്നാൽ, അണ്ണാ ഡി.എം.കെ. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഡി.എം.കെ. ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി. വിലക്കയറ്റം മാനംതൊട്ടു. അണ്ണാ ഡി.എം.കെ. ഭരിച്ചപ്പോൾ വിലക്കയറ്റം നിയന്ത്രിക്കാൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചിരുന്നു. 73 വർഷത്തിനിടെ ഡി.എം.കെ. സർക്കാർ സംസ്ഥാനത്തിന്റെ കടബാധ്യത വലിയതോതിൽ കൂട്ടി. അധികവരുമാനം ലഭിച്ചിട്ടും വായ്പയുടെ പിറകെയോടി. അതിനുപിന്നിലെ ഉദ്ദേശ്യം അഴിമതിയാണ്. കൊള്ളയടിക്കുക എന്നതാണ് ഡി.എം.കെ.യുടെ ലക്ഷ്യം. പിരിവ്, കമ്മിഷൻ, അഴിമതി എന്നിവയാണ് അവരുടെ മന്ത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളുടെ നാലിലൊന്നുപോലും പാലിക്കാതെ 98 ശതമാനം വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് കള്ളം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യം 210 സീറ്റ് നേടുമെന്നും അണ്ണാ ഡി.എം.കെ. കേവലഭൂരിപക്ഷത്തോടെ സർക്കാരുണ്ടാക്കുമെന്നും പളനിസ്വാമി പറഞ്ഞു. മൈലാപ്പുർ കപാലീശ്വര ക്ഷേത്രത്തിൽ പ്രാർഥന നടത്തിയശേഷമാണ് പളനിസ്വാമി പ്രചാരണത്തിനിറങ്ങിയത്. ബി.ജെ.പി. നേതാവ് തമിഴിസൈ സൗന്ദർരാജനും അദ്ദേഹത്തെ അനുഗമിച്ചു. Published: 26 Mar 2026, 12:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!