ചെന്നൈ : ഡി.എം.കെ. സർക്കാരിന്റെ അഴിമതിപ്പട്ടിക പുറത്തിറക്കി ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് തമിഴ്‌നാട് ബി.ജെ.പി.യുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചൊവ്വാഴ്ച ചെന്നൈയിൽ പുറത്തിറക്കിയത്. ബി.ജെ.പി. സ്ഥാനാർഥികളുടെ പട്ടിക സംബന്ധിച്ച കൂടിയാലോചനായോഗത്തിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി. To advertise here, ഡി.എം.കെ. ഭരണത്തിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെമാത്രം 4700 കോടിയുടെ അഴിമതി നടന്നതായി പിയൂഷ് ഗോയൽ പറഞ്ഞു. അഞ്ചുവർഷത്തിനിടെ സ്ത്രീകൾക്കെതിരേയുള്ള ലൈംഗികപീഡനക്കേസുകൾ വർധിച്ചു. 2022-ൽ 4968 പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, 2024-ൽ 6969 കേസുകളായി ഉയർന്നു. ഡി.എം.കെ. അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും മകനും ഉപമുഖ്യമന്ത്രിയായ ഉദയനിധിയും ഒരു നടപടിയുമെടുത്തിട്ടില്ല. കുറ്റവാളികളുമായി അവർ ഒത്തുകളിക്കുകയാണോയെന്നും പിയൂഷ് ഗോയൽ ചോദിച്ചു. യോഗത്തിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ കെ. അണ്ണാമലൈ, തമിഴിസൈ സൗന്ദർരാജൻ, വാനതി ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു. ഡി.എം.കെ. ഭരണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടന്ന ക്രമസമാധാന ലംഘനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും എതിരേ നടന്ന ഹീനകൃത്യങ്ങൾ, മയക്കുമരുന്ന് കടത്തുകൾ തുടങ്ങിയവയുടെ വിവരങ്ങൾ അടങ്ങിയതാണ് പട്ടിക. ഡി.എം.കെ ഭരണകൂടത്തിന്റെ മോശം പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനാണ് അഴിമതിപ്പട്ടിക പുറത്തിറക്കിയതെന്ന് നൈനാർ നാഗേന്ദ്രൻ എക്‌സിൽ കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഡി.എം.കെയ്ക്ക് കനത്ത തിരിച്ചടിനൽകുമെന്നും അണ്ണാ ഡി.എം.കെ വീണ്ടും തമിഴ്‌നാട്ടിൽ അധികാരത്തിൽവരുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നേരത്തെ ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. Published: 01 Apr 2026, 01:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഡി.എം.കെ. സർക്കാരിന്റെ അഴിമതിപ്പട്ടിക പുറത്തിറക്കി ബി.ജെ.പി.
M
MathrubhumiSource Link
about 1 month ago