ഡീഗോ ഗാർഷ്യ ഉന്നമിട്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ, ലക്ഷ്യം കണ്ടില്ലെന്ന് യുഎസ്

ഡീഗോ ഗാർഷ്യ ഉന്നമിട്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ, ലക്ഷ്യം കണ്ടില്ലെന്ന് യുഎസ്

M
MathrubhumiSource Link
ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ ദ്വീപിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഇറാൻ. എന്നാൽ മിസൈലുകൾ ലക്ഷ്യത്തിലെത്തിയില്ല എന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ നൽകുന്ന സൂചന. യുഎസിന്റെയും യുകെയുടെയും സൈനികതാവളം ഡീഗോ ഗാർഷ്യയിൽ പ്രവർത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറിയുടെ ഭാഗമായ ഈ താവളം പ്രധാനമായും യുഎസിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. ഇത് ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ വ്യോമ, നാവിക പ്രവർത്തനങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിക്കുകയാണ്. To advertise here, ഇടത്തരം മിസൈലുകളിൽ ഒരെണ്ണം പറക്കുന്നതിനിടെ പരാജയപ്പെടുകയും മറ്റൊന്നിനെതിരെ യുഎസ് യുദ്ധക്കപ്പൽ SM-3 ഇന്റർസെപ്റ്റർ തൊടുത്തുവിടുകയും ചെയ്തു. യുഎസിന്റെ മിസൈൽ പ്രതിരോധം വിജയകരമായിരുന്നോ എന്ന് വ്യക്തമല്ല. മിസൈലുകൾ എപ്പോഴാണ് വിക്ഷേപിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. വൈറ്റ് ഹൗസോ വാഷിങ്ടണിലെ ബ്രിട്ടീഷ് എംബസിയോ യുകെ പ്രതിരോധ മന്ത്രാലയമോ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക വിന്യാസങ്ങളിൽ ഡീഗോ ഗാർഷ്യ ഒരു നിർണായകപങ്ക് വഹിച്ചിട്ടുണ്ട്. ദീർഘദൂര ബോംബറുകൾക്കുള്ള ഒരു വിക്ഷേപണകേന്ദ്രമായും അന്തർവാഹിനികൾ, നിരീക്ഷണദൗത്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നാവികവിന്യാസങ്ങളെ പിന്തുണച്ചും പ്രവർത്തിക്കുന്നു. ഡീഗോ ഗാർഷ്യയുടെ വിദൂരസ്ഥാനം സൈനിക സാമഗ്രികൾ, ഇന്ധനം, ഉപകരണങ്ങൾ എന്നിവ മുൻകൂട്ടി വിന്യസിക്കാൻ അനുവദിക്കുന്നു. പ്രാദേശിക പ്രതിസന്ധികളിൽ വേഗത്തിലുള്ള പ്രതികരണത്തിന് ഇത് സഹായിക്കുന്നു. ഇറാൻ, ചൈന തുടങ്ങിയ എതിരാളികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നേരിടുന്നതിനും ഇത് നിർണായകമായി കണക്കാക്കപ്പെടുന്നു. കൂടാതെ വിദേശത്തുള്ള ഏറ്റവും സുരക്ഷിതമായ യുഎസ് സൈനിക സ്ഥാപനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇറാനിൽ നിന്ന് ഏകദേശം 4,000 കിലോമീറ്റർ അകലെയുള്ള താവളം ലക്ഷ്യമിടാനുള്ള ഇറാൻ്റെ ശ്രമം അവരുടെ മിസൈലുകൾ മുൻപത്തേതിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ മിസൈൽ പരിധി 2,000 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഇറാൻ്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ മാസം പറഞ്ഞിരുന്നു, ഇറാനെതിരായ സൈനിക നടപടികൾ ലഘൂകരിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയതിന് പിന്നാലെയാണിത്. യുദ്ധത്തിൽ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സമീപത്തെത്തിയിരിക്കുകയാണ് എന്ന് ട്രൂത്ത് സോഷ്യലിൽ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് അധിക മറീനുകളെയും നാവികരെയും യുഎസ് വിന്യസിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ സൂചന നൽകിയിട്ടുണ്ട്. ഭാവിയിൽ സാധ്യമായ നടപടികൾക്കുള്ള പ്രവർത്തനശേഷി വർധിപ്പിക്കുകയാണ് ഈ വിന്യാസങ്ങൾ ലക്ഷ്യമിടുന്നത്. എങ്കിലും ഇറാനിലേക്ക് സൈന്യത്തെ അയക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മേഖലയിലുള്ള 50,000 യുഎസ് സൈനികരെ കൂടാതെ, ഈ മേഖലയിലേക്ക് രണ്ട് മറൈൻ എക്സ്പെഡിഷണറി യൂണിറ്റുകളെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളും യുഎസ് സേന വർധിപ്പി‌ക്കുന്നുണ്ട്. ഈ പാത തുറന്ന് നിലനിർത്തുന്നതിന്റെ ഭാഗമായി ഇറാനിയൻ ഡ്രോണുകൾക്കും നാവിക കപ്പലുകൾക്കും നേരെ യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ആക്രമണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാനെ സമ്മർദത്തിലാക്കാനായി ഖാർഗ് ദ്വീപ് കൈവശപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Content Highlights: Iran launched ballistic missiles targeting the strategic Diego Garcia base., US defense systems intercepted or monitored the failed missile attempts., Diego Garcia serves as a critical hub for US air and naval operations in the region., The attack indicates Iran's expanding missile range capabilities., The US is reinforcing its military presence in the Middle East to secure the Strait of Hormuz. Published: 21 Mar 2026, 12:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡീഗോ ഗാർഷ്യ ഉന്നമിട്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ,… | Boolokam