പ്രതിരോധപ്രവർത്തനം ഊർജിതം To advertise here, പന്തീരാങ്കാവ് : ഒളവണ്ണ പഞ്ചായത്തിൽ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി കൂടുതൽപ്പേർ ചികിത്സ തേടി. നിലവിൽ 47 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒന്നാംവാർഡായ ഇരിങ്ങല്ലൂരിൽ 44 പേർക്കും നാലാംവാർഡ് പാലാഴിയിൽ മൂന്നുപേർക്കുമാണ് സ്ഥിരീകരിച്ചത്. പനിയുടെ ലക്ഷണങ്ങളുമായി ഒട്ടേറെപ്പേരാണ് ചികിത്സയിലുള്ളത്. ഇവരുടെയെല്ലാം പരിശോധനാഫലം അറിയുന്നതോടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനി വ്യാപകമായ മേഖലകളിൽ ആരോഗ്യവകുപ്പും ഒളവണ്ണ ഗ്രാമപ്പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഡെങ്കിപ്പനി വ്യാപിച്ചതോടെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉറവിടം കണ്ടെത്തുന്നതിനും, ഡെങ്കിപ്പനി ബാധിച്ച മേഖലകളിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും നടപടികൾ തുടങ്ങിയിട്ടുണ്ട്. കൊതുകുകളുടെ ലാർവകൾ കണ്ടെത്തി പരിശോധനയ്ക്കയക്കുക, ഇൻഡോർ സ്പ്രെയിങ്, മലിനജലം കെട്ടിക്കിടക്കുന്ന ഇടങ്ങൾ കണ്ടെത്തി പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് നിലവിൽചെയ്യുന്നത്. പൊതുജനങ്ങൾക്കുള്ള ബോധവത്‌കരണവും നടത്തുന്നുണ്ട്. ഒളവണ്ണ എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. എ.ആർ. സിന്ധുകല, ഡി.വി.സി. ഹെൽത്ത് സൂപ്പർവൈസർ കിഷോർ, ഒളവണ്ണ എഫ്.എച്ച്.സി. ഹെൽത്ത് സൂപ്പർവൈസർ വി.കെ. പത്മനാഭൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ. സന്തോഷ് കുമാർ എന്നിവർ പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. Published: 19 Apr 2026, 03:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഡെങ്കിപ്പനി: ഒളവണ്ണയിൽ കൂടുതൽപ്പേർക്ക് രോഗലക്ഷണങ്ങൾ
M
MathrubhumiSource Link
21 days ago