ഡെയ്ഞ്ചർ ടെസ്റ്റ്... അപകടച്ചരിവിൽ ഈ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം

ഡെയ്ഞ്ചർ ടെസ്റ്റ്... അപകടച്ചരിവിൽ ഈ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം

M
MathrubhumiSource Link
പൈനാവിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം അപകടമുനമ്പെന്ന് ആരോപണം To advertise here, ചെറുതോണി : ചെങ്കുത്തായ മലഞ്ചരിവിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം അപകടക്കെണിയെന്ന് ആക്ഷേപം. മോട്ടോർ വാഹന വകുപ്പ് അടിസ്ഥാന സൗകര്യമോ സുരക്ഷാക്രമീകരണങ്ങളോ ഒരുക്കാതെയാണ് ജില്ലാ ആസ്ഥാനമായ പൈനാവിൽ ടെസ്റ്റ് യാർഡ് ഒരുക്കിയതെന്നാണ് ആരോപണം. വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ജീവൻ പണയംവെച്ച് ഡ്രൈവിങ്ങിൽ പരിചയക്കുറവുള്ളവരാണ് ലൈസൻസ് എടുക്കുന്നതിനായി ടെസ്റ്റിന് എത്തുന്നത്. ചെങ്കുത്തായ സ്ഥലത്ത് സജ്ജമാക്കിയ യാർഡിലൂടെ വേണം ഇവർ വണ്ടി ഓടിക്കാൻ. ഒരു ചെറിയ പിഴവോ അശ്രദ്ധയോ മതി അപകടമുണ്ടാക്കാൻ. വാഹനത്തിന്റെ നിയന്ത്രണം പോയാൽ അഗാധമായ കൊക്കയിൽ വീഴും. സംരക്ഷണഭിത്തിയും സുരക്ഷാ ബാരിക്കേഡും വയ്ക്കേണ്ടത് അത്യാവശ്യമാണ്. കുന്നിൻചെരുവിലെ ഡ്രൈവിങ് യാർഡിലേക്ക് പോകാൻ പൊതു ഗതാഗത സംവിധാനമില്ല. കുടിവെള്ളം സജ്ജമാക്കിയിട്ടില്ല. സമീപത്ത് വ്യാപാര സ്ഥാപനങ്ങളൊ ഭക്ഷണശാലകളോ ഇല്ല. ടെസ്റ്റിനെത്തുന്നവർ പലപ്പോഴും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരും. ഭക്ഷണമോ വെള്ളമോ കിട്ടാത അവർ വലയും. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തട്ടിക്കൂട്ടി ടെസ്റ്റിങ് കേന്ദ്രം തയ്യാറാക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. മഴയും വെയിലും ഏൽക്കാതെ കയറി നിൽക്കാൻ ഒരു ചെറിയ ഷെഡ് മാത്രമാണ് ആശ്രയം. വലിയ മഴ പെയ്താൽ ഡ്രൈവിങ് യാർഡ് തന്നെ ഒലിച്ചുപോകുമോ എന്ന ആശങ്കയുമുണ്ട്. ആകെയുള്ളത് ഒരു ശൗചാലയം മാത്രമാണ്. ഭാരവഹനങ്ങളിലെ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സൗകര്യമില്ല. ഇത്തരത്തിൽ അസൗകര്യങ്ങളുടെ നടുവിലാണ് ടെസ്റ്റിങ് കേന്ദ്രം പ്രവർത്തിക്കുന്നത്. സൗകര്യപ്രദമായ രീതിയിൽ ഏക്കർകണക്കിന് സർക്കാർ ഭൂമി ജില്ലാ ആസ്ഥാനത്തുണ്ട്. എന്നിട്ടും അപകട സാധ്യതയുള്ളിടത്ത് ടെസ്റ്റിങ് കേന്ദ്രം സജ്ജമാക്കിയതിൽ അഴിമതിയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. ‌സുരക്ഷാപ്രശ്നങ്ങളില്ല, സർക്കാരിന് പണംമുടക്കില്ല- ആർ.ടി.ഒ. പൈനാവിൽ ജില്ലാപഞ്ചായത്ത് മോട്ടോർ വാഹന വകുപ്പിന് നല്കിയ മൂന്നേക്കർ സ്ഥലത്താണ് പുതുതായി ഡ്രൈവിങ് ടെസ്റ്റ് യാർഡ് നിർമിച്ചതെന്ന് ഇടുക്കി ആർ.ടി.ഒ. പി.എം. ഷെബീർ അറിയിച്ചു. ഇത് നിർമിക്കാൻ സർക്കാർ പണം മുടക്കിയില്ല. ഡ്രൈവിങ് സ്കൂൾ അസോസിയേഷനാണ് പണം മുടക്കി യാർഡ് നിർമിച്ചത്. ഇടുക്കിയിലെ സ്വാഭാവിക ഭൂപ്രകൃതി അനുസരിച്ചുള്ള സ്ഥലമായതിനാൽ യാർഡ് നിർമിക്കാൻ മണ്ണിടിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു ശൗചാലയവും 20 പേർക്ക് കയറി നില്ക്കാവുന്ന താല്കാലിക ഷെഡ്ഡും നിർമിച്ചിട്ടുണ്ട്. മറ്റ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഇത്രയും സൗകര്യങ്ങൾപോലും ലഭ്യമല്ലെന്നിരിക്കെ ഇടുക്കി ഡ്രൈവിങ് ടെസ്റ്റ് യാർഡിലെ സൗകര്യങ്ങൾ ധാരാളമാണ്. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡെയ്ഞ്ചർ ടെസ്റ്റ്... അപകടച്ചരിവിൽ ഈ ഡ്രൈവിങ് ടെസ്റ്റ് കേന്ദ… | Boolokam