ടെക്‌നോളജി ഡെസ്‌ക് Last Updated: 23 April 2026, 03:50 PM IST ലോകത്തെ ഏറ്റവും വലിയ ഡാറ്റ ഉപഭോക്താക്കളില്‍ ഒന്നെന്ന നിലയില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഈ കേബിള്‍ ശൃംഘലയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഡാറ്റാ കേബിളുകൾക്ക് അപകടസാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC). യാദൃശ്ചികമോ ബോധപൂർവം ഉള്ളതോ ആയ നടപടികൾ കാരണം ഡേറ്റാ കേബിളുകൾക്ക് നാശനഷ്ടം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. നിരവധി പ്രധാന കേബിളുകൾക്ക് ഒരേ സമയം കേടുപാടുകൾ സംഭവിക്കുന്നത് നിരവധി പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം നിലക്കുന്നതിന് കാരണമായേക്കാം എന്നും ടാസ്‌നിം വാർത്താ ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. To advertise here, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ചോക്ക്‌പോയിന്റുകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. സമുദ്രത്തിനടിയിലൂടെ കടന്നുപോകുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകളുടെ വിശാലമായ ശൃംഘല ഇതിനെ ആഗോള ആശയവിനിമയത്തിന്റെ നട്ടെല്ലായും മാറ്റുന്നുണ്ട്. ഈ കേബിളുകൾക്ക് നാശനഷ്ടമുണ്ടായാൽ പശ്ചിമേഷ്യയ്ക്കപ്പുറവും ഇതിന്റെ സ്വാധീനം അനുഭവപ്പെടും. ഏകദേശം 17 ശതമാനം മുതൽ 30 ശതമാനം വരെ പ്രാദേശിക ഇന്റർനെറ്റ് ട്രാഫിക് കൈകാര്യം ചെയ്യാൻ കഴിവുള്ളതാണ് ഈ ലൈനുകൾ. ഏഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവയെ ഈ കേബിളുകൾ ബന്ധിപ്പിക്കുന്നു. കൂടാതെ അബുദാബി, സൗദി അറേബ്യ എന്നിവിടങ്ങളിൽ അമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാർ പിന്തുണയ്ക്കുന്ന വലിയ AI ഇൻഫ്രാസ്ട്രക്ചർ ഹബ്ബുകൾക്കും ഇവ ശക്തിപകരുന്നു. ആഗോള സാമ്പത്തിക ഇടപാടുകൾക്കും ക്ലൗഡ് സേവനങ്ങൾക്കും ദൈനംദിന ഇമെയിലുകൾ വീഡിയോ കോളുകൾ എന്നിവയ്ക്കും ഈ കേബിളുകൾ സുപ്രധാനമാണ്. ലോകത്തെ ഏറ്റവും വലിയ ഡാറ്റ ഉപഭോക്താക്കളിൽ ഒന്നെന്ന നിലയിൽ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഈ കേബിൾ ശൃംഘലയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഇതിന് തകരാറുണ്ടായാൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് വേഗം കുറയുന്നതിനും, ക്ലൗഡ് സേവനങ്ങളിലും ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റങ്ങളിലും തടസമുണ്ടാകുന്നതിനും കാരണമായേക്കാം. ഇന്ത്യയുടെ ഐ.ടി- എഐ പവഡ് സേവന മേഖലകളിൽ അത് സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിച്ചേക്കാം. Content Highlights: IRGC identifies vulnerability of undersea fiber-optic cables in the Strait of Hormuz., The region handles 17-30% of internet traffic connecting Asia, Europe, and the Middle East., Potential disruption threatens AI hubs in UAE and Saudi Arabia., India's digital economy faces risks of internet slowdowns and payment system instability., Alcatel Submarine Networks has issued force majeure notices due to operational challenges. Published: 23 Apr 2026, 03:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഡേറ്റാ കേബിളുകൾക്ക് ഭീഷണിയുണ്ടെന്ന് ഇറാന്റെ മുന്നറിയിപ്പ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?
M
MathrubhumiSource Link
17 days ago