തിരൂർ : ആരോഗ്യ-ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ഡൽഹി ഹംദർദ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ച യു.എ.ഇ.യിലെ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ.പി. ഹുസൈന് സ്വീകരണം നൽകി. തിരൂർ സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ പൗരാവലി നൽകിയ സ്വീകരണം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനംചെയ്തു. To advertise here, കുറുക്കോളി മൊയ്തീൻ അധ്യക്ഷനായി. പാറപ്പുറത്ത് ബാവ ഹാജി, നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഡോ. അൻവർ അമീൻ ചേലാട്ട്, അബ്ദുസമദ് എടക്കുളം, അബ്ദുറഹിമാൻ രണ്ടത്താണി, പി. സെയ്തലവി ഹാജി, കൈനിക്കര ഹാഫി ഹാജി, അഡ്വ. കെ.എ. പത്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സക്കീന, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക്, പി.പി. അബ്ദുറഹിമാൻ, കോട്ടയിൽ അബ്ദുൾ കരീം, എം. അബ്ദുള്ളക്കുട്ടി, വെട്ടം ആലിക്കോയ, മനോജ് പാറശ്ശേരി, വി. നന്ദൻ എന്നിവർ പങ്കെടുത്തു. Published: 05 May 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
