കോഴിക്കോട് :കാളാണ്ടിത്താഴംദർശനം ഗ്രന്ഥശാലയിലെ സി.പി. അബൂബക്കർ ഹാജി സെന്റർ ഫോർ ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ആൻഡ് അഗ്രികൾച്ചറിൽ 2019 മുതൽ സേവനം നൽകി വന്ന മൃഗഡോക്ടർ കെ.ജി. പ്രവീണിന് പ്രദേശത്തെ മൃഗസംരക്ഷകർ യാത്രയ യപ്പ് നൽകി. 28 വർഷത്തെ സർക്കാർ സേവനം പൂർത്തിയാക്കി 2026 ഏപ്രിൽ 30ന് സർവീസിൽ നിന്ന് വിരമിച്ച ഡോ. പ്രവീണിന് ആദരപത്രിക നൽകി എരുമേലി പരമേശ്വരൻ പിള്ള സാഹിത്യ പുരസ്‌കാര ജേതാവ്, നോവലിസ്റ്റ് ഡോ. സി.കെ. ഷാജിബ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുരസ്‌കാര നോവൽ 'സൂര്യനസ്തമിക്കാത്ത മനുഷ്യ' ൻ്റെ മൂന്നാം പതിപ്പ് ദർശനം രക്ഷാധികാരി സൽമി സത്യാർത്ഥി ഡോ. ഷാജിബിൽ നിന്ന് ഏറ്റുവാങ്ങി. രക്ഷാധികാരി അംഗത്വ രേഖകൾ ഡോ. ഷാജിബ് 30-ാം വാർഷിക സംഘാടകസമിതി ജനറൽ കൺവീനർ കൊല്ലറയ്ക്കൽ സതീശന് കൈമാറി. എം.എൻ. സത്യാർത്ഥി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻ്റ് പി. സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി.പി. ആയിഷബി പൊന്നാട ചാർത്തി. തിരുനല്ലൂർ കരുണാകൻ്റെ പ്രസിദ്ധമായ മെയ്ദിന ഗാനം ഉണ്ണികൃഷ്ണൻ അലനല്ലൂർ ആലപിച്ചു. എഴുത്തുകാരി ശ്രീലതാ രാധാകൃഷ്ണൻ ആശംസ നേർന്നു. മലയാളം ഭാഷാ പഠനം മികവുറ്റതാക്കാൻ സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച വർണക്കൂടാരം 2 ൻ്റെ ഭാഗമായി ദർശനത്തിൽ സംഘടിപ്പിക്കുന്ന ദശദിനക്യാമ്പ് “വള്ളീം പുള്ളീം” സംബന്ധിച്ച് പ്രവർത്തക സമിതി അംഗം ആബിദ പള്ളിത്താഴം വിശദീകരിച്ചു. ഡോ. പ്രവീൺ മറുപടി പ്രസംഗം നടത്തി. ദർശനം പ്രോഗ്രാം കോഡിനേറ്റർ എം.എ. ജോൺസൺ സ്വാഗതവും ദർശനം സെക്രട്ടറി ടി.കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു. To advertise here, Content Highlights: Dr. KG Praveen farewell, Kozhikode livestock center, Kalandithazham animal welfare, CP Aboobacker Haji Center, veterinary service Kozhikode Published: 03 May 2026, 08:27 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

