ഡ്രൈയിനേജ് പൂർത്തിയായില്ല; പെരിയ ടൗൺ വെള്ളത്തിലാകും

ഡ്രൈയിനേജ് പൂർത്തിയായില്ല; പെരിയ ടൗൺ വെള്ളത്തിലാകും

സർവീസ് റോഡ്‌ പാതിവഴിയിൽ To advertise here, പെരിയ : ദേശീയപാതയിൽ ജില്ലയിലെ ആദ്യത്തെ ടോൾ പ്ലാസ ചാലിങ്കാലിലാണ് നിർമിക്കുന്നത്. ഇവിടെ പണി ഇനിയും പൂർത്തീകരിച്ചിട്ടില്ല. ഓഫീസ് കെട്ടിടത്തിന്റെ പണിയും പൂർത്തീകരിച്ചിട്ടില്ല. മാസങ്ങളായി നിർമാണപ്രവർത്തി നടക്കുന്ന ഇവിടെ വിരലിലെണ്ണാവുന്ന തൊഴിലാളികൾ മാത്രമാണ് ജോലിക്കെത്തുന്നത്. കുണിയമുതൽ പെരിയ ഗവ. പോളിടെക്നിക്ക് കോളേജ് കെട്ടിടം വരെ സർവീസ് റോഡുകൾ പൂർത്തീകരിച്ചിട്ടുണ്ട്. അതേസമയം ഇവിടെ പൂർണമായി ടാറിങ്‌ പൂർത്തീകരിച്ചിട്ടില്ല. പെരിയ ടൗണിൽ റോഡിന്റെ പടിഞ്ഞാറുഭാഗത്ത് വാഹനങ്ങൾ കടന്നുപോകുമ്പോൾ രൂപപ്പെടുന്ന പൊടിപടലങ്ങൾ വഴിയാത്രക്കാർക്ക് കടുത്ത ദുരിതമായിരിക്കുകയാണ്. പാതിവഴിയിൽ നിർമാണം പെരിയ : അനുഭവങ്ങളിൽനിന്ന്‌ പാഠംപഠിക്കാത്തവരാണ് റോഡ് നിർമാണത്തിൽ ഏർപ്പെട്ട കമ്പനിയെന്ന് പെരിയയിലെ വ്യാപാരികൾ ഒന്നടങ്കം പറയുന്നു. കഴിഞ്ഞവർഷം മഴക്കാലത്ത് ഡ്രെയിനേജ് ഇല്ലാത്തതിനാൽ പെരിയ ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. അരയോളം വെള്ളം കയറി കാൽനടയാത്രപോലും സാധ്യമല്ലാത്തവിധം ടൗൺ മാറിയിരുന്നു. ഡ്രെയിനേജ് ഇല്ലാത്തതിനാൽ ഇവിടെ മൂന്ന് വ്യാപാരസ്ഥപനങ്ങൾ പൂർണമായും ഒഴിഞ്ഞുപോയി. ഏപ്രിൽ അവസാനമാകുമ്പോഴും ഇവിടെ ഡ്രെയിനേജിന്റെ പണി പൂർത്തീയായിട്ടിട്ടില്ല. ഒടയംചാൽ പെരിയ റോഡിന്റെ അരിക് പൊതുമരാമത്ത് ഫണ്ട് വഴി കൊരുപ്പുകട്ട വെച്ച് നവീകരിച്ചിട്ടുണ്ടെങ്കിലും ഈ റോഡിലെ വെള്ളവും പെരിയ ടൗണിലേക്കാണ് ഒഴുകിയെത്തുന്നത്. ആവശ്യത്തിന് തൊഴിലാളികളെ നിയോഗിക്കാതെയാണ് ഇവിടെ ഡ്രെയിനേജ് നിർമാണം നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പൊള്ളക്കടയിലെ അടിപ്പാത പുല്ലൂർ : പൊള്ളക്കടയിൽ നാട്ടുകാർ സമരത്തിലൂടെ നേടിയെടുത്ത അടിപ്പാത പൂർത്തീകരിച്ചുവെങ്കിലും ഇരുഭാഗത്തേയും സർവീസ് റോഡ് ഒരുങ്ങാത്തതിനാൽ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. ഇവിടെ റോഡിന്റെ കിഴക്കുഭാഗത്തെ സർവീസ് റോഡിന്റെ നിർമാണം നാല് പണിക്കാരിലൂടെയാണ് നീങ്ങുന്നത്. പുല്ലൂർ പാലത്തിന് സമീപവും ഏമ്പംകുണ്ട് തോടിന് സമീപവും സർവീസ് റോഡുകൾ യാഥാർഥ്യമായിട്ടില്ല. ഇവിടെ പാതിയിൽ നിർത്തിയ സർവീസ് റോഡിലേക്ക് ദിശതെറ്റി പ്രവേശിക്കുന്ന വാഹനങ്ങൾ മടങ്ങിപ്പോകുന്നത് നിത്യസംഭവമാണ്. ഇവിടങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതാണ് യാത്രക്കാരെ കഷ്ടപ്പെടുത്തുന്നത്. നിലവിൽ റോഡിൽ വിളക്കുകാലുകൾ സ്ഥാപിക്കുന്ന പ്രവർത്തിയും ഇപ്പോൾ നടക്കുന്നുണ്ട്. Published: 23 Apr 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡ്രൈയിനേജ് പൂർത്തിയായില്ല; പെരിയ ടൗൺ വെള്ളത്തിലാകും — Mathr… | Boolokam