ഡ്രൈവിങ് ലൈസൻസിന് ആൾമാറാട്ടവും വ്യാജരേഖയും; തട്ടിപ്പുസംഘത്തെക്കുറിച്ച് അന്വേഷിക്കാതെ എംവിഡി

ഡ്രൈവിങ് ലൈസൻസിന് ആൾമാറാട്ടവും വ്യാജരേഖയും; തട്ടിപ്പുസംഘത്തെക്കുറിച്ച് അന്വേഷിക്കാതെ എംവിഡി

M
MathrubhumiSource Link
ബി. അജിത് രാജ് Last Updated: 03 April 2026, 02:34 PM IST മലപ്പുറം തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പാണ് മോട്ടോര്‍വാഹനവകുപ്പിലെ ഉന്നതര്‍ ഇടപെട്ട് ഒതുക്കിയത്. Representational Image | Photo: MBI തിരുവനന്തപുരം: കർണാടകയിൽ ആൾമാറാട്ടം നടത്തി ഡ്രൈവിങ് ലൈസൻസ് നേടിയശേഷം വ്യാജരേഖകൾ ഉപയോഗിച്ച് കേരളത്തിലേക്കു മാറ്റിയ തട്ടിപ്പ് സംഘത്തെക്കുറിച്ച് അന്വേഷണം നടത്താതെ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റിന് ഹാജരാകാതെ ഒട്ടേറെപ്പേർ ലൈസൻസ് നേടിയെന്ന് കണ്ടെത്തിയിട്ടും അവ റദ്ദാക്കാനോ വ്യാജരേഖ തയ്യാറാക്കിയതിൽ പോലീസ് അന്വേഷണം ആവശ്യപ്പെടാനോ വകുപ്പ് തയാറായിട്ടില്ല. To advertise here, ക്രമക്കേടിന് കൂട്ടുന്നിന്നതിന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ 40 ദിവസത്തിനുള്ളിൽ തിരിച്ചെടുക്കുകയും നിർണായക തസ്തികകളിൽ നിയമിക്കുകയും ചെയ്തു. മലപ്പുറം തിരൂരങ്ങാടി സബ് ആർ.ടി. ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പാണ് മോട്ടോർ വാഹന വകുപ്പിലെ ഉന്നതർ ഇടപെട്ട് ഒതുക്കിയത്. തിരിമറി ആധാറിൽ കർണാടക സ്വദേശിയുടെ ആധാറിൽ കൃത്രിമം നടത്തി ലൈസൻസ് ആവശ്യമുള്ള മലയാളിയുടെ പേര്, ജനനത്തീയതി, അച്ഛന്റെ പേര് എന്നിവ രേഖപ്പെടുത്തി അവിടെനിന്ന് ലൈസൻസ് നേടും. മലയാളിയുടെ പേരിൽ കർണാടക സ്വദേശിയാണ് അപേക്ഷ നൽകുന്നത്. ഇയാൾ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നുണ്ടോ എന്ന് വ്യക്തമല്ല. കർണാടക സ്വദേശിയുടെ ഫോട്ടോ പതിച്ച ലൈസൻസിൽ മലയാളിയുടെ പേരും ജനനത്തീയതിയുമാണ് രേഖപ്പെടുത്തിയിരിക്കുക. ഇതിലെ ഫോട്ടോയും ഒപ്പും മാറ്റി മലയാളിയുടേതാക്കാനാണ് തിരൂരങ്ങാടി ഓഫീസിൽ വിലാസമാറ്റത്തിന് അപേക്ഷിക്കുന്നത്. ഇൻസ്‌പെക്ടർമാരായ സി.എസ്. ജോർജ്, സി. ബിജു, ക്ലർക്ക് നജീബ് തടത്തിൽ എന്നിവരാണ് ക്രമക്കേടിന് കൂട്ടുന്നിന്നത്. കർണാടക ലൈസൻസിൽ മലയാളിയുടെ ഫോട്ടോയും ഒപ്പും ഉൾക്കൊള്ളിച്ച് നാട്ടിലേക്ക് അഡ്രസ് മാറ്റി ഇവിടത്തേതാക്കിയാണ് മാറ്റുന്നത്. ക്ലർക്കിനും ഇൻസ്‌പെക്ടർക്കുമാണ് ഇതിന്റെ ചുമതല. തിരൂരങ്ങാടിയിൽ മേൽവിലാസം, ഫോട്ടോ, ഒപ്പ് എന്നിവ മാറ്റാനുള്ള അപേക്ഷകളുടെ എണ്ണം കൂടിയതോടെയാണ് ക്രമക്കേട് പിടികൂടിയത്. 150-ൽ അധികം പേർ ഇങ്ങനെ ലൈസൻസ് നേടിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിരുന്നു. വകുപ്പുതല അന്വേഷണത്തെത്തുടർന്ന് ജനുവരി 20-ന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ അന്വേഷണം പൂർത്തിയാകാതെ മാർച്ച് 13-നാണ് തിരിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുംമുൻപ് നടത്തിയ കൂട്ട കുറ്റവിമുക്തലാക്കലിലാണ് ഇവരും തിരിച്ചെത്തിയത്. സർക്കാരിന് നൽകിയ മാപ്പപേക്ഷ സ്വീകരിച്ചാണ് തിരിച്ചെടുക്കൽ. വ്യാജരേഖ തയ്യാറാക്കിയതിൽ പോലീസ് അന്വേഷണം ശുപാർശ ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ല. Content Highlights: Investigation into large-scale driving license fraud using fake Karnataka credentials., Over 150 illegal licenses identified at the Tirurangadi Sub-RTO office., Suspended officials reinstated within 40 days without completion of inquiries., Failure of the Motor Vehicle Department to initiate police action against document forgery. Published: 03 Apr 2026, 02:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡ്രൈവിങ് ലൈസൻസിന് ആൾമാറാട്ടവും വ്യാജരേഖയും; തട്ടിപ്പുസംഘത്ത… | Boolokam