ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം; മോട്ടോർ വാഹന നിയമത്തിൽ 20 മാറ്റങ്ങൾ

ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം; മോട്ടോർ വാഹന നിയമത്തിൽ 20 മാറ്റങ്ങൾ

M
MathrubhumiSource Link
സ്വന്തം ലേഖകന്‍ Last Updated: 29 March 2026, 03:08 PM IST ലൈസന്‍സ് കാലാവധി തീരുന്നതിന് ഒരു വര്‍ഷംമുന്‍പ് പുതുക്കിയാല്‍ കാലാവധി തീരുന്ന തീയതിമുതല്‍ക്കാകും പ്രാബല്യം. Representational Image | Photo: MBI ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷംമുൻപ് പുതുക്കിയാൽ കാലാവധി തീരുന്ന തീയതിമുതൽക്കാകും പ്രാബല്യം. To advertise here, കാലാവധി തീർന്നശേഷമാണ് പുതുക്കുന്നതെങ്കിൽ ആ തീയതിമുതൽക്കാകും പ്രാബല്യം. മോട്ടോർ വാഹനനിയമത്തിൽ മാത്രം 20 ഭേദഗതികളാണ് ലോക്സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ അവതരിപ്പിച്ച ജൻ വിശ്വാസ് ഭേദഗതി ബില്ല്‌ലിലുള്ളത്. നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്നൊഴിവാക്കിയും ശിക്ഷ ലഘൂകരിച്ചും 23 മന്ത്രാലയങ്ങൾക്ക് കീഴിലെ 79 കേന്ദ്ര നിയമങ്ങളിലായി 784 ഭേദഗതികൾ വരുത്തുന്നതാണ് ജൻ വിശ്വാസ് ഭേദഗതി ബിൽ. 79 കേന്ദ്രനിയമങ്ങളുടെ കൂട്ടത്തിലാണ് 1988-ലെ മോട്ടോർവാഹന നിയമവും ഉൾപ്പെട്ടത്. കഴിഞ്ഞവർഷം അവതരിപ്പിച്ച ബിൽ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. സെലക്ട് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഭേദഗതി വരുത്തിയാണിപ്പോൾ പുതിയ ബിൽ കൊണ്ടുവന്നത്. 784-ൽ 717 വ്യവസ്ഥകൾ വ്യാപാരസൗകര്യം വർധിപ്പിക്കാനും 67 എണ്ണം ജനജീവിതം മെച്ചപ്പെടുത്താനുമായാണ് കുറ്റവിമുക്തമാക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് പിഴകൾ പരിഷ്‌കരിക്കുകയും അപ്പീൽ അതോറിറ്റികൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി ജിതിൻ പ്രസാദ പറഞ്ഞു. Content Highlights: 30-day grace period for expired driving licenses without late fees., Renewal timing impacts the effective validity date of the license., Jan Vishwas Bill decriminalizes minor traffic offenses., 784 amendments across 79 central laws to improve ease of living. Published: 29 Mar 2026, 03:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം; മോ… | Boolokam