മനാമ: ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് സിത്രയിൽ നാശനഷ്ടമുണ്ടായ വീടുകൾ പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സനും ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫയും സന്ദർശിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഇരുവരും വിലയിരുത്തി. പരിക്കേറ്റവർക്ക് പൂർണമായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന് അവർ അറിയിച്ചു. To advertise here, വെല്ലുവിളികളെ അതിജീവിക്കാൻ ബഹ്‌റൈൻ പ്രാപ്തമാണെന്ന് പോലീസ് മേധാവി പറഞ്ഞു. ബാധിതർക്ക് പിന്തുണ ഉറപ്പാക്കുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ കാണിക്കുന്ന താൽപ്പര്യം അദ്ദേഹം എടുത്തുപറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും പിന്തുണയും നൽകാനും കാണിക്കുന്ന താൽപ്പര്യവും അദ്ദേഹം അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. Published: 05 Apr 2026, 10:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടമുണ്ടായ വീടുകളിൽ പരിശോധന നടത്തി
M
MathrubhumiSource Link
about 1 month ago