ഡ്രോൺ ആക്രമണം; താൽക്കാലികമായി അടച്ച വ്യോമപാത UAE തുറന്നു, അബുദാബിയിലെ എണ്ണപ്പാടത്തിന് തീ പിടിച്ചു

ഡ്രോൺ ആക്രമണം; താൽക്കാലികമായി അടച്ച വ്യോമപാത UAE തുറന്നു, അബുദാബിയിലെ എണ്ണപ്പാടത്തിന് തീ പിടിച്ചു

M
MathrubhumiSource Link
അബുദാബി: തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ  താൽക്കാലികമായി അടച്ച വ്യോമപാത യുഎഇ തുറന്നു. ഒരു മണിക്കൂറോളമാണ് യുഎഇ വ്യോമപാത അടച്ചിട്ടത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. To advertise here, ഡ്രോൺ ആക്രമണത്തിൽ അബുദാബിയിലെ എണ്ണപ്പാടത്തിന് തീ പിടിച്ചു. ഷാ എണ്ണപ്പാടത്തിനാണ് തീ പിടിച്ചതെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. റമദാന് ശേഷവും യുഎഇയിൽ ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കും നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. നഴ്സറി മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വരെ തീരുമാനം ബാധകമായിരിക്കും. നിലവിൽ മാർച്ച് 22 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നത് Content Highlights: UAE closes airspace following drone and missile attacks on Abu Dhabi oil fields. latest updates on the security situation and flight status here. Published: 17 Mar 2026, 06:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡ്രോൺ ആക്രമണം; താൽക്കാലികമായി അടച്ച വ്യോമപാത UAE തുറന്നു, അ… | Boolokam