Education news Last Updated: 07 April 2026, 02:44 PM IST Representational Image : GettyImages ഡൽഹി സർവ്വകലാശാലയിലെ ബിരുദ പ്രവേശന നടപടികൾ 2026 മെയ് മൂന്നാം വാരത്തോടെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി 2026) തുടങ്ങുന്നതിനോടൊപ്പം തന്നെ പ്രവേശന നടപടികളും ആരംഭിക്കാനാണ് സർവ്വകലാശാല ലക്ഷ്യമിടുന്നത്. To advertise here, കേന്ദ്രീകൃത പോർട്ടൽ: കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും Common Seat Allocation System എന്ന കേന്ദ്രീകൃത പോർട്ടൽ വഴിയാണ് പ്രവേശനം നടക്കുന്നത്. രജിസ്ട്രേഷൻ: CUET പരീക്ഷകൾ ആരംഭിക്കുന്നതോടെ ഡൽഹി സർവ്വകലാശാലയുടെ രജിസ്ട്രേഷൻ വിൻഡോയും തുറക്കും. മെയ് മൂന്നാം വാരത്തോടെ ഇത് പ്രതീക്ഷിക്കാം. CUET കലണ്ടർ: നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എടിഎ) കലണ്ടർ പ്രകാരം മെയ് 11 മുതൽ മെയ് 31 വരെയാണ് CUET-UG പരീക്ഷകൾ നടക്കുക. അക്കാദമിക് കലണ്ടർ വേഗത്തിലാക്കും കഴിഞ്ഞ വർഷങ്ങളിൽ പ്രവേശന നടപടികൾ നീണ്ടുപോയത് ക്ലാസുകൾ തുടങ്ങാൻ വൈകുന്നതിന് കാരണമായിരുന്നു. ഇത് പരിഹരിക്കാനായി ഇത്തവണ ഓരോ അലോട്ട്‌മെന്റ് റൗണ്ടുകളുടെയും കാലാവധി കുറയ്ക്കുമെന്ന് പ്രവേശന വിഭാഗം ഡീൻ ഹനീത് ഗാന്ധി പറഞ്ഞു. ഓരോ ഘട്ടത്തിലും ഒന്നോ രണ്ടോ ദിവസങ്ങൾ ലാഭിച്ചുകൊണ്ട് പ്രവേശന പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാനാണ് സർവ്വകലാശാല ശ്രമിക്കുന്നത്. കൂടുതൽ ലളിതമായ CSAS പോർട്ടൽ വിദ്യാർത്ഥികൾക്ക് അപേക്ഷാ വേളയിൽ പിഴവുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ CSAS പോർട്ടലിൽ കൂടുതൽ മാറ്റങ്ങൾ വരുത്തും. അപേക്ഷ പൂരിപ്പിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന രീതിയിലുള്ള പുതിയ ഫീച്ചറുകൾ പോർട്ടലിൽ ഉൾപ്പെടുത്തും. സബ്ജക്ട് മാപ്പിംഗ് പ്രധാനം പന്ത്രണ്ടാം ക്ലാസിൽ പഠിച്ച വിഷയങ്ങൾ തന്നെ സിയുഇടി പരീക്ഷയ്ക്കും തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് സർവ്വകലാശാല ഓർമ്മിപ്പിച്ചു. പന്ത്രണ്ടാം ക്ലാസിലെ വിഷയങ്ങളും സിയുഇടി പേപ്പറുകളും തമ്മിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും സാമ്യം ഉണ്ടെങ്കിൽ മാത്രമേ സബ്ജക്ട് മാപ്പിങ് വിജയകരമാവുകയും കോഴ്സുകളിലേക്ക് യോഗ്യത നേടാൻ സാധിക്കുകയുമുള്ളൂ. Content Highlights: Admission process starts in the third week of May 2026., Centralized admission via the CSAS portal., CUET-UG exams scheduled from May 11 to May 31, 2026 Published: 07 Apr 2026, 02:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഡൽഹി സർവ്വകലാശാല ബിരുദ പ്രവേശനം: മെയ് മൂന്നാം വാരത്തോടെ അപേക്ഷാ നടപടികൾ ആരംഭിക്കും
M
MathrubhumiSource Link
about 1 month ago