ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി; മുൻ ജോലിക്കാരൻ പിടിയിൽ

ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി; മുൻ ജോലിക്കാരൻ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗംചെയ്തശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ 19-കാരൻ അറസ്റ്റിൽ. ഉദ്യോഗസ്ഥന്റെ വീട്ടിലെ മുൻ ജോലിക്കാരനായ ആൽവാർ സ്വദേശി രാഹുലിനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. To advertise here, കഴിഞ്ഞദിവസമാണ് ഡൽഹി കൈലാഷിലെ ഉദ്യോഗസ്ഥന്റെ വീട്ടിൽ 22-കാരിയായ മകളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയം യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ ആരെങ്കിലും ബലംപ്രയോഗിച്ച് പ്രവേശിച്ചതായി കണ്ടെത്തിയില്ല. ഇതിനിടെ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് രാഹുൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ കണ്ടത്. തുടർന്ന് പോലീസ് പ്രതിക്കായി വ്യാപകമായ തിരച്ചിൽ നടത്തുകയും ദ്വാരകയിലെ ഹോട്ടലിൽ ഒളിവിൽകഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഉദ്യോഗസ്ഥന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന രാഹുലിനെ ഒരുമാസം മുൻപാണ് ജോലിയിൽനിന്ന് പുറത്താക്കിയതെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ രാഹുൽ, വീട്ടിലെ മറ്റുജോലിക്കാരിൽനിന്ന് സ്ഥിരമായി പണം കടംവാങ്ങിയിരുന്നു. സമീപത്തെ മറ്റുവീടുകളിലെ ജോലിക്കാരിൽനിന്നും ഇയാൾ വായ്പ വാങ്ങി. എന്നാൽ, ഇതൊന്നും തിരികെ നൽകിയിരുന്നില്ല. ഇതേച്ചൊല്ലി പ്രശ്‌നങ്ങളുണ്ടായതോടെയാണ് ഉദ്യോഗസ്ഥൻ രാഹുലിനെ ജോലിയിൽനിന്ന് പുറത്താക്കിയത്. കഴിഞ്ഞദിവസം ആൽവാറിൽനിന്ന് ഡൽഹിയിലെത്തിയ പ്രതി കവർച്ച കൂടി ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. ഇയാളുടെ കൈവശം വീടിന്റെ മറ്റൊരു താക്കോലുണ്ടായിരുന്നു. ഇത് ഉപയോഗിച്ച് അകത്തുകടന്ന പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം വീട്ടിൽ കവർച്ച നടത്തിയശേഷമാണ് ഇയാൾ കടന്നുകളഞ്ഞതെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരേ ബലാത്സംഗം, കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. ആൽവാറിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപ് പ്രതി അവിടെയും ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതി ഐഐടി ബിരുദധാരിയും നർത്തകിയുമാണ്. നിരവധി നൃത്തമത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള യുവതി യുപിഎസ്‌സി പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. യുവതിയുടെ മാതാവ് ഡോക്ടറാണ്. സഹോദരൻ മൾട്ടിനാഷണൽ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനും. Content Highlights: 19-year-old former employee arrested for rape and murder., The victim was an IIT graduate and UPSC aspirant., Accused used a duplicate key to enter the house., CCTV footage led to the suspect's capture in Dwarka., Accused was addicted to online gaming and had previous criminal history. Published: 23 Apr 2026, 10:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചശേഷം കൊലപ്പെടു… | Boolokam