ന്യൂഡൽഹി: ഐപിഎൽ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 28 ന് ടൂർണമെന്റ് ആരംഭിക്കുന്നതോടെ രാജ്യത്ത് ക്രിക്കറ്റ് ആവേശം നിറയും. അടിമുടി അഴിച്ചുപണി നടത്തി സജ്ജമാകുകയാണ് ടീമുകളെല്ലാം. താരങ്ങളാകട്ടെ പരമാവധി തയ്യാറെടുപ്പോടെ ഒരുങ്ങിത്തുടങ്ങി. ഇക്കുറിയും ക്രിക്കറ്റ് പ്രേമികളുടെ കണ്ണ് ചില റെക്കോഡുകളിലാണ്. വിരാട് കോലിയുടെ സീസണിലെ ഉയർന്ന സ്‌കോറും ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് സെഞ്ചുറിയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഏതൊക്കെ റെക്കോഡുകൾ തകർക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. To advertise here, കൗമാരതാരം വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, വിരാട് കോലി തുടങ്ങി ശ്രദ്ധാകേന്ദ്രങ്ങളൊരുപാടുണ്ട് ഐപിഎല്ലിൽ. താരങ്ങൾ മിന്നിച്ചാൽ റെക്കോഡുകൾ ഒരുപാട് കടപുഴകുമെന്നുറപ്പ്. നേരത്തേ ഐപിഎല്ലിലെ ഏതെങ്കിലും റെക്കോർഡ് തകർക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മുൻ വിൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡ് തകർക്കണമെന്നാണ് വൈഭവ് മറുപടി പറഞ്ഞത്. 175 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആഗ്രഹിക്കുന്നതായി കൗമാരതാരം തുറന്നുപറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോഡ് ഇതുവരെ ആരും തകർത്തിട്ടില്ല. 158 റൺസെടുത്ത മുൻ കിവീസ് നായകൻ ബ്രണ്ടൻ മക്കല്ലമാണ് പട്ടികയിൽ രണ്ടാമത്. ഐപിഎല്ലിലെ പ്രഥമ മത്സരത്തിലാണ് കൊൽക്കത്തയ്ക്കായി മക്കല്ലം 158 റൺസെടുത്തത്. കോലിയുടെ റൺവേട്ട 2016-ലെ ഐ.പി.എലിലാണ് വിരാട് കോലി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 973 റൺസ് അടിച്ചുകൂട്ടിയത്. 16 ഇന്നിങ്‌സുകളിൽ നിന്നാണ് ഇത്രയും റൺസിലെത്തിയത്. 81.08 ശരാശരിയും 152.03 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ടായിരുന്നു. ഇത്തവണ റെക്കോഡ് മറികടക്കാൻ കഴിയുന്ന റൺവേട്ടക്കാരനുണ്ടാകുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. ഗെയ്ൽ താണ്ഡവം കഴിഞ്ഞ സീസണിൽ വൈഭവ് സൂര്യവംശിക്കു മുന്നിൽ ഒന്ന് വിറച്ചെങ്കിലും വിൻഡീസ് താരം ക്രിസ് ഗെയിലിന്റെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് നിലം പൊത്തിയില്ല. 2013-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 30 പന്തിലാണ് ഗെയ്ൽ സെഞ്ചുറിയിലെത്തിയത്. പുണെ വാരിയേഴ്‌സിനെതിരേയായിരുന്നു നേട്ടം. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് താരം സൂര്യവംശി 35 പന്തിൽ സെഞ്ചുറി നേടിയിരുന്നു. അതേമത്സരത്തിൽ 66 പന്തിൽ പുറത്താകാതെ 175 റൺസ് നേടി ലീഗിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡും ഗെയ്ൽ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇതും 12 വർഷമായി തകർക്കപ്പെടാതെ നിൽക്കുകയാണ് റെക്കോഡ് കൂട്ടുകെട്ട് 2016-ൽ വിരാട് കോലിയും എ.ബി. ഡിവില്ലിയേഴ്‌സും ചേർന്ന് റോയൽ ചലഞ്ചേഴ്‌സിനായി രണ്ടാം വിക്കറ്റിൽ 229 റൺസാണ് അടിച്ചെടുത്തത്. ഗുജറാത്ത് ലയൺസിനെതിരേയായിരുന്നു റെക്കോഡ് പ്രകടനം. ഈ റെക്കോഡും പത്ത് വർഷമായി തകരാതെനിൽക്കുകയാണ് അൽസാരി മാജിക് 2019-ൽ മുംബൈ ഇന്ത്യൻസിനായി 12 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയ വിൻഡീസ് പേസർ അൽസാരി ജോസഫിന്റേതാണ് മികച്ച ബൗളിങ് പ്രകടനം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു അൽസാരി മാജിക്. മികച്ച ബൗളിങ് പ്രകടനം ഇത്തവണ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. Content Highlights: Overview of iconic IPL records standing for years., Analysis of Virat Kohli's 973-run season performance., Focus on Chris Gayle's unbeaten 175 and fastest century records., Rising stars like Vaibhav Suryavanshi aiming to break legendary milestones., Highlighting the best bowling figures by Alzarri Joseph. Published: 24 Mar 2026, 07:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തകരാതെ കോലിയുടെയും ഗെയ്ലിന്റെയും റെക്കോഡ്, ഇക്കുറി മറികടക്കുമോ വൈഭവ് ?
M
MathrubhumiSource Link
about 2 months ago