ബെംഗളൂരു: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയർത്തിയ 201 റൺസ് മറിടക്കാൻ ബെംഗളൂരു പൊരുതുന്നു. തുടക്കത്തിലെ തകർച്ചയിൽ നിന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ അനികേത് വർമ, ക്ലാസൻ എന്നിവർചേർന്നാണ് ഭേദപ്പെട്ട നിലയിലേക്ക് കരകയറ്റിയത്. ഇഷാൻ 38 പന്തിൽനിന്ന് 80 റൺസടിച്ചപ്പോൾ 18 പന്തിൽനിന്ന് അനികേത് 43 റൺസ്‌നേടി. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 201 അടിച്ചത്. ക്ലാസൻ 31 റൺസ് നേടി. To advertise here, തുടക്കത്തിൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഹൈദരാബാദിനെ നാലാം വിക്കറ്റിൽ ഇഷാൻ കിഷൻ കരകയറ്റുകയായിരുന്നു. ബെംഗളൂരു ബൗളർമാരായ ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേർഡും മൂന്ന് പേരെ മടക്കി. കഴിഞ്ഞ സീസണിൽ ജേതാക്കളായ ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിരക്കിലും തിരക്കിലുംപ്പെട്ട് 11 പേർ മരിച്ചതിനാൽ ഇക്കുറി വർണാഭമായ ഉദ്ഘാടനചടങ്ങുകൾ ഇല്ലായിരുന്നു. രണ്ടുമാസത്തിലേറെ നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ മെയ് 31-ന് ബെംഗളൂരുവിൽത്തന്നെയാണ്. ആകെ 10 ടീമുകളാണ് അണിനിരക്കുന്നത്. പ്രാഥമികഘട്ടത്തിൽ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. ഓരോ ടീമും സ്വന്തം ഗ്രൂപ്പിലെ ടീമുമായി രണ്ടുതവണയും മറ്റേ ഗ്രൂപ്പിലെ ടീമുമായി ഒരുതവണയും ഏറ്റുമുട്ടും. ഇതിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന നാലു ടീമുകൾ പ്ലേ ഓഫിലെത്തും. ടൂർണമെന്റിൽ ആകെ 74 മത്സരങ്ങളുണ്ട്. Content Highlights: IPL 19th edition officially begins at Chinnaswamy Stadium, Bengaluru., Royal Challengers Bengaluru vs Sunrisers Hyderabad opening clash Published: 28 Mar 2026, 07:48 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തകർത്തടിച്ച് ഇഷാൻ കിഷനും അനികേത് വർമയും;ബെംഗളൂരുവിന് ലക്ഷ്യം 202
M
MathrubhumiSource Link
about 1 month ago