തകർത്തുപെയ്ത് മഴ

തകർത്തുപെയ്ത് മഴ

M
MathrubhumiSource Link
അബുദാബി : യു.എ.ഇ.യിൽ മഴ തകർത്തുപെയ്യുന്നത് തുടരുന്നു. പ്രതികൂല കാലാവസ്ഥ വെള്ളിയാഴ്ചവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച യാസ് ദ്വീപിൽ റെക്കോഡ് മഴ ലഭിച്ചു. 47.9 മില്ലിമീറ്റർ മഴയാണ് പെയ്തത്. To advertise here, ദയ്യിനാ ദ്വീപിൽ 39.7 മി.മീ, ജെബൽ മെബ്രയിൽ 33.3 മി.മീ, ജെബൽ യാനസ് 31.6 മി.മീ, അബുദാബി കോർണിഷിൽ 28.3 മി.മീ എന്നിങ്ങനെ മഴപെയ്തു. കഴിഞ്ഞ തിങ്കളാഴ്ച അജ്മാനിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 93.3 മി.മീറ്റർ മഴ ലഭിച്ചു. അൽ ദഫ്രയിലെ ഘയാതിയിൽ 91 മി.മീ, അബുദാബി അൽ വത്ബയിൽ 88.2 മി.മീ, മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ 78.7 മി.മീ, അൽ റുവൈസിൽ 75.7 മി.മീ എന്നിങ്ങനെ മഴപെയ്തു. 2024 ഏപ്രിൽ മാസവുമായി താരതമ്യംചെയ്യുമ്പോൾ മഴയുടെ തോത് വരുംദിവസങ്ങളിൽ വർധിച്ചേക്കും. ബുധനാഴ്ച രാജ്യത്തിന്റെ പലഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും ജനജീവിതം പ്രയാസത്തിലായി. രാവിലെ മുതൽ ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴപെയ്തു. ഏതാണ്ട് ഒരുമണിക്കൂറിലേറെ നീണ്ടുനിന്ന മഴയിൽ മുഴുവൻ പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ജോലിസ്ഥലങ്ങളിൽ പോയവർ തിരിച്ചുവരാൻ പ്രയാസപ്പെട്ടു. താമസയിടങ്ങളിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കാത്തവിധം ശക്തമായ കാറ്റും മഴയുമായിരുന്നു. ഷാർജയിൽ അനുഭവപ്പെട്ട കാറ്റിൽ വീടുകളുടെ ബാൽക്കണിയിലുണ്ടായ ചെടിച്ചട്ടി അടക്കം സാധനങ്ങളെല്ലാം റോഡുകളിലേക്കും മറ്റും വീണുനശിച്ചു. അടുക്കള, ജനൽപ്പാളികൾക്കിടയിലൂടെ മഴവെള്ളം അകത്തേക്ക് കയറുകയും ചെയ്തു. റോഡുകളിൽ ഭൂരിഭാഗം വാഹനങ്ങളും വെള്ളത്തിൽ മുങ്ങി, പല വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നമ്പർ പ്ലേറ്റ് അടക്കം നഷ്ടപ്പെടുകയും ചെയ്തു. ഷാർജ അബുഷഗാര, അൽ ഖാസിമിയ അടക്കമുള്ള പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. പ്രതികൂല കാലാവസ്ഥയിൽ കുട്ടികളുടെ ഓൺലൈൻ പഠനം, ജോലി എന്നിവ ഏറെനേരം തടസ്സപ്പെട്ടു. പലവീടുകളിലും വൈദ്യുത തടസ്സവുമുണ്ടായി. രണ്ട് വിനോദകേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടും ദുബായ് : പ്രതികൂലകാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ദുബായ് പാർക്സ് ആൻഡ് റിസോട്‌സ് താത്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. ടിക്കറ്റ്, ബുക്കിങ്, റീഫണ്ട് എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കാം. പ്രവർത്തനം പുനരാരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. എമിറേറ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഐൻ ദുബായിയും താത്കാലികമായി അടച്ചതായി അധികൃതർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. പ്രവേശന ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താമസക്കാർ 800 2629464 എന്ന നമ്പറിലും സന്ദർശകർ 9714 820 0000 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തകർത്തുപെയ്ത് മഴ — Mathrubhumi | Boolokam | Boolokam