പീഡാനുഭവ സ്മരണയിൽ ഇന്നു ദുഃഖവെള്ളി To advertise here, ചേർത്തല : തീർഥാടനകേന്ദ്രമായ തങ്കി സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധവാര തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ വിശ്വാസികളുടെ തിരക്കേറി. കർത്താവിന്റെ തിരുസ്വരൂപം പൊതുജനവണക്കത്തിനായി വ്യാഴാഴ്ച രാത്രി 12-ഓടെ പള്ളിക്കു മുൻവശത്തെ മുല്ലപ്പൂപ്പന്തലിൽ കിടത്തി. പ്രധാന അൾത്താരയുടെ വലതുവശത്തെ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരുന്ന തിരുസ്വരൂപം കൊച്ചി രൂപത ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ, വികാരി ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ, സഹവികാരിമാർ, രൂപതയിലെ മറ്റ് വൈദികർ, പള്ളി ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനയ്ക്കുശേഷമാണ് പന്തലിലേക്കു കൊണ്ടുവന്നത്. വർഷത്തിലൊരിക്കൽ മാത്രമാണ് ഈ രൂപം പേടകത്തിൽനിന്നു പുറത്തിറക്കുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ വലിയ തിരക്കായിരുന്നു. ദുഃഖവെള്ളിയാഴ്ച രാത്രി 12-നു നടത്തുന്ന കബറടക്കംവരെ വിശ്വാസികളുടെ തിരക്ക് തുടരും. വ്യാഴാഴ്ച വൈകുന്നേരം തുടങ്ങിയ നേർച്ചക്കഞ്ഞി വിതരണവും വെള്ളിയാഴ്ച അർധരാത്രിവരെ തുടരും. പിടിയരി സമർപ്പണത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമുതൽ നടത്തുന്ന പീഡാനുഭവ തിരുക്കർമങ്ങൾക്ക് കൊച്ചി ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ മുഖ്യകാർമികനാകും അഞ്ചിന് നഗരികാണിക്കൽ, ആറിന് വ്യാകുലപ്രസംഗം, തുടർന്ന് കുരിശിന്റെ വഴി, രാത്രി 12-ന് കബറടക്കം. വ്യാഴാഴ്ച വൈകുന്നേരം തിരുവത്താഴ സമൂഹബലിയും കാൽകഴുകൽ ശുശ്രൂഷയും നടത്തി. തുടർന്ന് നടത്തിയ മാനവമൈത്രി ദീപക്കാഴ്ചയ്ക്ക് ചലച്ചിത്രതാരം സിജോയ് വർഗീസ് ദീപംതെളിച്ചു. സംസ്ഥാന വനം വികസന വകുപ്പ് മാനേജിങ് ഡയറക്ടർ രാജു ഫ്രാൻസിസ് നേർച്ചക്കഞ്ഞി അടുപ്പിൽ തീതെളിച്ചു. Published: 03 Apr 2026, 02:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തങ്കി പള്ളിയിൽ പീഡാനുഭവ തിരുസ്വരൂപം പുറത്തിറക്കി
M
MathrubhumiSource Link
about 1 month ago