തച്ചങ്ങാട് : മികച്ച സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്‍റെ പത്താം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും പുരസ്കാരവിതരണവും മുൻ മന്ത്രി എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു. To advertise here, സംഘാടകസമിതി ചെയർമാൻ സാജിദ് മൗവൽ അധ്യക്ഷനായി. കർണാടക വഖഫ് ബോർഡ് മന്ത്രി ഷമീർ അഹമ്മദ്‌ഖാൻ മുഖ്യാതിഥിയായി. ഹക്കീം കുന്നിൽ, ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ, രാജൻ പെരിയ, പി.വി.സുരേഷ്, ഗീത കൃഷ്ണൻ, കെ.വി.ഭക്തവത്സലൻ, എം.രാജീവൻ നമ്പ്യാർ, മിനി ചന്ദ്രൻ, സിദ്ദിഖ് പള്ളിപ്പുഴ, സുകുമാരി ശ്രീധരൻ, ജയശ്രീ മാധവൻ, ദിവാകരൻ കരിച്ചേരി തുടങ്ങിയവർ സംസാരിച്ചു. പൊതുപ്രവർത്തനരംഗത്ത് ആറുപതിറ്റാണ്ട് പൂർത്തീകരിച്ച തച്ചങ്ങാട് അരവത്തെ വി.വി.കൃഷ്ണന് പുരസ്കാരവും പ്രശസ്തിപത്രവും നൽകി ആദരിച്ചു. മൂന്ന് വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ധനഞ്ജയൻ കരുവാക്കോടിന് ചികിത്സാസഹായവും നൽകി. കോൺഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റിയും സംഘാടക സമിതിയും ചേർന്നാണ് തച്ചങ്ങാട്ട് പരിപാടി സംഘടിപ്പിച്ചത്. Published: 05 Apr 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തച്ചങ്ങാട് ബാലകൃഷ്ണൻ അനുസ്മരണവും പുരസ്കാര വിതരണവും
M
MathrubhumiSource Link
about 1 month ago