തടങ്കൽപ്പാളയത്തിലെ ജീവിതങ്ങൾ

തടങ്കൽപ്പാളയത്തിലെ ജീവിതങ്ങൾ

M
MathrubhumiSource Link
ഗോൽപ്പാറയിൽനിന്ന് പ്രവീൺ കൃഷ്ണൻ Last Updated: 06 Apr 2026, 02:21 pm IST അസമിലെ ഗോല്‍പ്പാറ ജില്ലയിലെ മതിയയില്‍ ഉള്ള ഡിറ്റന്‍ഷന്‍ സെന്റര്‍ | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍ ഗോൽപ്പാറ: ലോവർ അസമിലെ ഗോൽപ്പാറ ജില്ലാ ആസ്ഥാനത്തുനിന്ന് ദുധ്‌നോയിയിലേക്ക് നീളുന്ന റോഡ്. ഗോൽപ്പാറ ടൗണിൽനിന്ന്‌ 20 കിലോമീറ്ററോളം പിന്നിടുമ്പോൾ പ്രധാനപാതയിൽനിന്ന് മതിയ എന്ന സ്ഥലത്തക്ക് തിരിയുന്ന ചെറിയ വഴിയിൽ അരക്കിലോമീറ്ററോളം പോയാൽ കനത്തസുരക്ഷാ വേലികൾക്കുള്ളിൽ ആ വിശാലമായ സമുച്ചയം കാണാം. മടുപ്പിക്കുന്ന നിശ്ശബ്ദതയാണ് ആ പ്രദേശത്ത് മുഴുവൻ. കുറച്ചുപാടങ്ങളും അതിനപ്പുറം റബ്ബർ തോട്ടങ്ങളും. സമീപത്ത് മറ്റ് കെട്ടിടങ്ങളോ വീടുകേളാ കാണാനില്ല. കുറച്ച് ദൂരെ മാറി ചെറിയ ചായക്കടമാത്രം. ഭീതിപ്പെടുത്തുന്ന നിശ്ശബ്ദതയുടെ ആവരണം അവിടമാകെ വലയംചെയ്ത് നിൽക്കുംപോലെ... തടങ്കൽപ്പാളയങ്ങൾ. To advertise here, ട്രാൻസിറ്റ് ക്യാമ്പെന്ന്‌ സർക്കാർ വിളിക്കുന്ന തടങ്കൽപ്പാളയ (ഡിറ്റൻഷൻ സെന്റർ) മാണിത്. പൗരത്വം സംശയിക്കപ്പെടുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽപ്പെടുത്തി വിദേശികളെന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണൽ കണ്ടെത്തുന്നവരെ താത്‌കാലികമായി പാർപ്പിക്കുന്നതിനുളള കേന്ദ്രമാണിത്. മുൻപ്‌ ഗോറ അടക്കം അസമിലെ ആറ് സ്ഥലങ്ങളിൽ ജയിലുകൾക്കുള്ളിലായിരുന്നു അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തുന്നവരെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക തടങ്കൽകേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. 2023 തുടക്കത്തിലാണ് മതിയയിൽ കോടികൾ മുടക്കി നിർമിച്ച ഏറ്റവും വലിയ ഈ തടങ്കൽ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. 3,000 പേരെ പാർപ്പിക്കാനുള്ള സൗകര്യങ്ങളുള്ള ഇവിടെ നിലവിൽ 188 പേരാണ് ഉള്ളതെന്നാണ് സൂചന. സദാ അധികൃതരുടെയും പോലീസിന്റെയും നിരീക്ഷണത്തിലാണ് ഈ കേന്ദ്രം. മുൻകൂട്ടി അനുമതി തേടിയശേഷമേ ഇവിടെ പാർപ്പിച്ചിട്ടുള്ളവരുടെ ബന്ധുക്കൾക്കുപോലും സന്ദർശനാനുമതിയുള്ളൂ. പുറത്തുനിന്നുള്ളവർക്ക് ഇതിനുള്ളിലേക്ക് പ്രവേശനവുമില്ല. ട്രാൻസിറ്റ് ക്യാമ്പിന് സമീപംവെച്ചാണ് അബുൾ ഹുസൈനെ കണ്ടത്. മധ്യ അസമിലെ നഗാവോൺ ജില്ലയിലെ സയ്മാരാ സ്വദേശിയാണ്. മനുഷ്യർ നിസ്സഹായരായിപ്പോകുന്ന പ്രതിസന്ധിയുടെ ഒരു ചിത്രമാണ് അബുൾ ഹുസൈന് പറയാനുണ്ടായിരുന്നത്. അബുൾ ഹുസൈന്റെ സഹോദരൻ അസിറുദ്ദീനും അസിറുദ്ദീന്റെ ഭാര്യ ദിൽവാര ഖാത്തൂണും എതാണ്ട് 10 മാസത്തിലേറെയായി ഈ തടങ്കൽകേന്ദ്രത്തിലാണ്. ഗോലഘട്ട് ജില്ലയിലെ വിദ്യാപുരിലായിരുന്നു അസിറുദ്ദീനും ദിൽവാരയും താമസം. 2011 വരെ ഇവർ വോട്ടവകാശം വിനിയോഗിച്ചിരുന്നതായി അബുൾ ഹുസൈൻ പറയുന്നു. പിന്നീട് സംശയിക്കപ്പെടുന്ന വോട്ടർമാരുടെ പട്ടികയിൽ ഇവർ പെട്ടു. ഇരുവരും തൊഴിൽ തേടി അന്യസംസ്ഥാനത്തായിരിക്കവേയാണ് സ്പെഷ്യൽബ്രാഞ്ച് പോലീസ് ഇവർക്ക് നോട്ടീസ് നൽകിയതെന്ന് അബുൾ ഹുസൈൻ പറയുന്നു. ബംഗ്ലാദേശിനും വേണ്ട ഇതേപ്പറ്റി കാര്യമായ ഗ്രാഹ്യമില്ലാതിരുന്നതിനാൽ അഭിഭാഷകനെ വെച്ച് ട്രിബ്യൂണലിൽ വാദിക്കാനൊന്നും ഇവർക്ക് കഴി്ഞ്ഞില്ല. സമയപരിധി കഴിഞ്ഞതോടെ 2025 മാർച്ചിൽ പോലീസ് അസറുദ്ദീനെയും ദിൽവാരയെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ബംഗ്ലാദേശിലേക്ക് കടത്തിവിടാൻ ശ്രമിച്ചെങ്കിലും ബംഗ്ലാദേശ് ബോർഡർ ഗാർഡ് ഇവരെ കടത്തിവിട്ടില്ല. ഇതു മാധ്യമങ്ങളിൽ ചർച്ച ആയതോടെ ബംഗ്ലാദേശ് അധികൃതരുമായി സംസാരിച്ച് ഇവരെ തിരികെ എത്തിക്കുകയും പൗരത്വത്തിൽ സശയം അവശേഷിക്കുന്നുവെന്ന് പറഞ്ഞു മതായി ക്യാമ്പിൽ പാർപ്പിക്കുകയുമായിരുന്നു. മതായി ട്രാൻസിറ്റ് ക്യാമ്പിൽ സത്രീകകൾക്കും പുരുഷന്മാർക്കും പ്രത്യേകംപ്രത്യേകമാണ് താമസസംവിധാനം. കഴിഞ്ഞ 10 മാസത്തിനിടെ ഒരു തവണയാണ് ഭാര്യ ഭർത്താക്കന്മാരായ അസിറുദ്ദീനേയും ദിൽവാരയെയും പരസ്പരം കാണാൻ അനുവദിച്ചതെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. Content Highlights: Overview of the Matia transit camp, the largest detention center in Assam., Details on the facility's capacity and current occupancy status in 2026., Legal and humanitarian challenges faced by detainees and their families., The complex process involving Foreigners Tribunals and deportation hurdles. Published: 06 Apr 2026, 11:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തടങ്കൽപ്പാളയത്തിലെ ജീവിതങ്ങൾ — Mathrubhumi | Boolokam | Boolokam